YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 12

12
സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു;
വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു.
2ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു;
കപടമുള്ള അധരത്തോടും
ഇരുമനസ്സോടുംകൂടെ അവർ സംസാരിക്കുന്നു.
3കപടമുള്ള അധരങ്ങളെയൊക്കെയും
വമ്പുപറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
4ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും;
ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ;
ഞങ്ങൾക്കു യജമാനൻ ആർ എന്ന് അവർ പറയുന്നു.
5എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘശ്വാസവും നിമിത്തം
ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ
ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
6യഹോവയുടെ വചനങ്ങൾ നിർമ്മലവചനങ്ങൾ ആകുന്നു;
നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.
7യഹോവേ, നീ അവരെ കാത്തുകൊള്ളും;
ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.
8മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ
ദുഷ്ടന്മാർ എല്ലാടവും സഞ്ചരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 12