YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 112

112
1യഹോവയെ സ്തുതിപ്പിൻ;
യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകളിൽ
ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
2അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;
നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;
അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
5കൃപ തോന്നി വായ്പ കൊടുക്കുന്നവൻ ശുഭമായിരിക്കും;
വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.
6അവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല;
നീതിമാൻ എന്നേക്കും ഓർമയിൽ ഇരിക്കും.
7ദുർവർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;
അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
8അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;
അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
9അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു;
അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു;
അവന്റെ കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും.
10ദുഷ്ടൻ അതു കണ്ടു വ്യസനിക്കും;
അവൻ പല്ലുകടിച്ച് ഉരുകിപ്പോകും;
ദുഷ്ടന്റെ ആശ നശിച്ചുപോകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 112