YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 100

100
ഒരു സ്തോത്രസങ്കീർത്തനം.
1സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആർപ്പിടുവിൻ.
2സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ;
സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
3യഹോവ തന്നെ ദൈവം എന്നറിവിൻ;
അവൻ നമ്മെ ഉണ്ടാക്കി;
നാം അവനുള്ളവർ ആകുന്നു;
അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ.
4അവന്റെ വാതിലുകളിൽ സ്തോത്രത്തോടും
അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ;
അവനു സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവിൻ.
5യഹോവ നല്ലവനല്ലോ,
അവന്റെ ദയ എന്നേക്കുമുള്ളത്;
അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in