YouVersion Logo
Search Icon

നെഹെമ്യാവ് 10

10
1മുദ്രയിട്ടവർ ആരെല്ലാമെന്നാൽ: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവ്, സിദെക്കീയാവ്, 2സെരായാവ്, അസര്യാവ്, യിരെമ്യാവ്, 3പശ്ഹൂർ, അമര്യാവ്, മല്ക്കീയാവ്, 4ഹത്തൂശ്, ശെബന്യാവ്, മല്ലൂക്, 5ഹാരീം, മെരേമോത്ത്, ഓബദ്യാവ്, 6ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്, 7മെശുല്ലാം, അബീയാവ്, മീയാമീൻ, 8മയസ്യാവ്, ബിൽഗായി, ശെമയ്യാവ്; ഇവർ പുരോഹിതന്മാർ. 9പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും കദ്മീയേലും 10അവരുടെ സഹോദരന്മാരായ ശെബന്യാവ്, ഹോദീയാവ്, കെലീതാ, പെലായാവ്, ഹാനാൻ, 11മീഖ, രെഹോബ്, ഹശബ്യാവ്, 12സക്കൂർ, ശേരെബ്യാവ്, ശെബന്യാവ്, 13ഹോദീയാവ്, ബാനി, ബെനീനു. 14ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ, ബാനി, 15ബുന്നി, അസ്ഗാദ്, ബേബായി, 16അദോനീയാവ്, ബിഗ്വായി, ആദീൻ, 17ആതേർ, ഹിസ്കീയാവ്, അസ്സൂർ, 18ഹോദീയാവ്, ഹാശും, ബേസായി, 19ഹാരീഫ്, അനാഥോത്ത്, നേബായി, 20മഗ്പീയാശ്, മെശുല്ലാം, ഹേസീർ, 21മെശേസബെയേൽ, സാദോക്, യദൂവ, 22പെലത്യാവ്, ഹനാൻ, അനായാവ്, 23ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്, 24ഹല്ലോഹേശ്, പിൽഹാ, ശോബേക്, 25രെഹൂം, ഹശബ്നാ, മയസേയാവ്, 26അഹീയാവ്, ഹനാൻ, ആനാൻ, 27മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നെ. 28ശേഷം ജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേർപെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനവും തിരിച്ചറിവുമുള്ള ഏവരും 29ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേർന്നു ദൈവത്തിന്റെ ദാസനായ മോശെ മുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കർത്താവായ യഹോവയുടെ സകല കല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ച് ആചരിക്കുമെന്നും 30ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികൾക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാർക്ക് അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും, 31ദേശത്തെ ജാതികൾ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാൻ കൊണ്ടുവന്നാൽ ഞങ്ങൾ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാ കടവും ഇളച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു. 32ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി കാഴ്ചയപ്പത്തിനും നിരന്തരഭോജനയാഗത്തിനും ശബ്ബത്തുകളിലെയും അമാവാസികളിലെയും നിരന്തരഹോമയാഗത്തിനും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന പാപയാഗങ്ങൾക്കും 33ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ വേലയ്ക്കുംവേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു. 34ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനം പിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാടു കൊണ്ടുവരേണ്ടതിനു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു; 35ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധ വൃക്ഷങ്ങളുടെയും സർവഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിനും 36ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളിൽ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുചെല്ലേണ്ടതിനും 37ഞങ്ങളുടെ തരിമാവിന്റെയും ഉദർച്ചാർപ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനും തന്നെ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നത്. 38എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായൊരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം. 39വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for നെഹെമ്യാവ് 10