YouVersion Logo
Search Icon

1 ദിനവൃത്താന്തം 24

24
1അഹരോന്റെ പുത്രന്മാരുടെ കൂറുകളോ: അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. 2നാദാബും അബീഹൂവും അവരുടെ അപ്പനു മുമ്പേ മരിച്ചുപോയി; അവർക്ക് പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ട് എലെയാസാരും ഈഥാമാരും പൗരോഹിത്യം നടത്തി. 3ദാവീദ് എലെയാസാരിന്റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്റെ പുത്രന്മാരിൽ അഹീമേലെക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു. 4ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ട് എലെയാസാരിന്റെ പുത്രന്മാരിൽ പതിനാറ് പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരിൽ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു. 5എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ട് അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു. 6ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിനും പ്രഭുക്കന്മാർക്കും പുരോഹിതനായ സാദോക്കിനും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിനും മറ്റൊന്ന് ഈഥാമാരിനുമായി ചീട്ടു വന്നത് എഴുതിവച്ചു. 7ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേതു യെദായാവിനും 8മൂന്നാമത്തേതു ഹാരീമിനും നാലാമത്തേതു ശെയോരീമിനും 9അഞ്ചാമത്തേതു മല്ക്കീയാവിനും ആറാമത്തേതു മീയാമിനും 10ഏഴാമത്തേതു ഹാക്കോസിനും എട്ടാമത്തേതു അബീയാവിനും 11ഒമ്പതാമത്തേതു യേശൂവയ്ക്കും പത്താമത്തേതു ശെഖന്യാവിനും 12പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേതു യാക്കീമിനും 13പതിമൂന്നാമത്തേതു ഹുപ്പയ്ക്കും പതിന്നാലാമത്തേതു യേശബെയാമിനും 14പതിനഞ്ചാമത്തേതു ബിൽഗയ്ക്കും പതിനാറാമത്തേത് ഇമ്മേരിനും 15പതിനേഴാമത്തേതു ഹേസീരിനും പതിനെട്ടാമത്തേതു ഹപ്പിസ്സേസിനും 16പത്തൊമ്പതാമത്തേതു പെതഹ്യാവിനും ഇരുപതാമത്തേതു യെഹെസ്കേലിനും 17ഇരുപത്തൊന്നാമത്തേതു യാഖീനും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിനും 18ഇരുപത്തിമൂന്നാമത്തേതു ദെലായാവിനും ഇരുപത്തിനാലാമത്തേതു മയസ്യാവിനും വന്നു. 19യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവർക്കു കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷയ്ക്കായിട്ടു യഹോവയുടെ ആലയത്തിലേക്ക് അവർ വരേണ്ടുന്ന ക്രമം ഇത് ആയിരുന്നു.
20ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവ്. 21രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവ്. 22യിസ്ഹാര്യരിൽ ശെലോമോത്ത്; ശെലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്. 23ഹെബ്രോന്റെ പുത്രന്മാർ: യെരിയാവ് തലവൻ; അമര്യാവ് രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ. 24ഉസ്സീയേലിന്റെ പുത്രന്മാർ: മീഖാ; മീഖായുടെ പുത്രന്മാർ: ശാമീർ, 25മീഖായുടെ സഹോദരൻ യിശ്ശ്യാവ്; യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖര്യാവ്. 26മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി; യയസ്യാവിന്റെ പുത്രന്മാർ: ബെനോ. 27മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്നുദ്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി. 28മഹ്ലിയുടെ മകൻ എലെയാസാർ; അവനു പുത്രന്മാർ ഉണ്ടായില്ല. 29കീശോ: കീശിന്റെ പുത്രന്മാർ യെരഹ്‍മെയേൽ. 30മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനംപിതൃഭവനമായി ലേവിയുടെ പുത്രന്മാർ. 31അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നെ ദാവീദ്‍രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നെ ചീട്ടിട്ടു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 ദിനവൃത്താന്തം 24