YouVersion Logo
Search Icon

TITA മുഖവുര

മുഖവുര
വിജാതീയരിൽനിന്നു ക്രിസ്തുമതം സ്വീകരിച്ചവരിൽ ഒരാളായിരുന്നു തീത്തോസ്. അദ്ദേഹം പൗലൊസിന്റെ മിഷനറി പ്രവർത്തനത്തിൽ സഹായിയും സഹപ്രവർത്തകനുമായിത്തീർന്നു. ക്രീറ്റിലെ സഭാപ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിനായി അവിടെ വിട്ടിട്ടുപോന്ന തീത്തോസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പൗലൊസ് ഈ കത്ത് എഴുതുന്നത്.
പ്രധാനമായി മൂന്നു കാര്യങ്ങളാണ് ഈ കത്തിൽ അടങ്ങിയിരിക്കുന്നത് (1) സഭാമുഖ്യന്മാർ എങ്ങനെയുള്ളവരായിരിക്കണമെന്ന് തീത്തോസിനെ അനുസ്മരിപ്പിക്കുന്നു. (2) വൃദ്ധന്മാർ, വൃദ്ധകൾ, യുവജനങ്ങൾ, അടിമകൾ എന്നിങ്ങനെയുള്ള വിവിധ വിഭാഗക്കാരെ പ്രബോധിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ഉപദേശിക്കുന്നു. (3) സമാധാനമായും സൗഹാർദമായും ജീവിക്കേണ്ടതിന്റെ ആവശ്യകത, വിദ്വേഷവും വിവാദവും സഭയിൽ ഭിന്നതയും ഒഴിവാക്കുക തുടങ്ങിയ ക്രിസ്തീയചര്യകൾ സംബന്ധിച്ചുള്ള ഉപദേശങ്ങൾ നല്‌കുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-4
സഭാമുഖ്യന്മാർ 1:5-16
സഭയിലെ ഓരോ വിഭാഗക്കാരുടെയും ധർമങ്ങൾ 2:1-15
ഉദ്ബോധനങ്ങളും മുന്നറിയിപ്പുകളും 3:1-11
ഉപസംഹാരം 3:12-15

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in