YouVersion Logo
Search Icon

SAM 150

150
സർവേശ്വരനെ സ്തുതിക്കുവിൻ
1സർവേശ്വരനെ സ്തുതിക്കുവിൻ.
വിശുദ്ധമന്ദിരത്തിൽ അവിടുത്തെ സ്തുതിക്കുവിൻ;
ബലിഷ്ഠമായ ആകാശവിതാനത്തിൽ അവിടുത്തെ സ്തുതിക്കുവിൻ.
2തന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവിടുത്തെ സ്തുതിക്കുവിൻ.
തന്റെ അളവറ്റ മഹത്ത്വത്തിനു ചേർന്നവിധം അവിടുത്തെ സ്തുതിക്കുവിൻ.
3കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ;
വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിൻ.
4തപ്പു കൊട്ടിയും നൃത്തം ചെയ്തും അവിടുത്തെ സ്തുതിക്കുവിൻ.
തന്ത്രികളും കുഴലുകളുംകൊണ്ട് അവിടുത്തെ സ്തുതിക്കുവിൻ.
5ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിൻ;
ഉച്ചനാദമുള്ള ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിൻ.
6സർവജീവജാലങ്ങളും സർവേശ്വരനെ സ്തുതിക്കട്ടെ;
സർവേശ്വരനെ സ്തുതിക്കുവിൻ.

Currently Selected:

SAM 150: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in