SAM 148
148
പ്രപഞ്ചം സർവേശ്വരനെ സ്തുതിക്കട്ടെ
1സർവേശ്വരനെ സ്തുതിക്കുവിൻ,
സ്വർഗത്തിൽനിന്നു സർവേശ്വരനെ സ്തുതിക്കുവിൻ.
ഉന്നതങ്ങളിൽനിന്ന് അവിടുത്തെ സ്തുതിക്കുവിൻ.
2അവിടുത്തെ ദൂതന്മാരേ, സർവേശ്വരനെ സ്തുതിക്കുവിൻ.
സ്വർഗീയ സേനകളേ, അവിടുത്തെ സ്തുതിക്കുവിൻ.
3സൂര്യചന്ദ്രന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ
മിന്നുന്ന നക്ഷത്രങ്ങളേ, അവിടുത്തെ സ്തുതിക്കുവിൻ
4അത്യുന്നത സ്വർഗമേ, അവിടുത്തെ സ്തുതിക്കുവിൻ.
ആകാശത്തിനു മീതെയുള്ള ജലരാശിയേ, അവിടുത്തെ സ്തുതിക്കുവിൻ.
5അവ സർവേശ്വരന്റെ നാമത്തെ സ്തുതിക്കട്ടെ.
അവിടുന്നു കല്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു.
6അവിടുന്ന് അവയെ ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു.
അവയ്ക്ക് അലംഘനീയമായ അതിർത്തികൾ
അവിടുന്നു നിശ്ചയിച്ചിരിക്കുന്നു.
7ഭൂമിയിൽനിന്നു സർവേശ്വരനെ സ്തുതിക്കുവിൻ.
കടലിലെ ഭീകരജന്തുക്കളും അഗാധങ്ങളും അവിടുത്തെ സ്തുതിക്കട്ടെ.
8അഗ്നിയും കന്മഴയും മഞ്ഞും പൊടിമഞ്ഞും അവിടുത്തെ ആജ്ഞ നിറവേറ്റുന്ന
കൊടുങ്കാറ്റും അവിടുത്തെ സ്തുതിക്കട്ടെ.
9പർവതങ്ങളും കുന്നുകളും ഫലവൃക്ഷങ്ങളും ദേവദാരുക്കളും
10മൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും സർവേശ്വരനെ സ്തുതിക്കട്ടെ.
11ഭൂമിയിലെ രാജാക്കന്മാരും ജനതകളും
പ്രഭുക്കന്മാരും അധിപതികളും അവിടുത്തെ സ്തുതിക്കട്ടെ.
12യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും സർവേശ്വരന്റെ നാമത്തെ സ്തുതിക്കട്ടെ.
13അവിടുത്തെ നാമം മാത്രമാണ് അത്യുന്നതം.
അവിടുത്തെ മഹത്ത്വം ഭൂമിയെയും ആകാശത്തെയുംകാൾ ഉയർന്നിരിക്കുന്നു.
14അവിടുന്നു തന്റെ ജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു.
തന്നോടു ചേർന്നു നില്ക്കുന്ന ഇസ്രായേൽജനത്തിന്റെ മഹത്ത്വത്തിനായി തന്നെ.
സർവേശ്വരനെ സ്തുതിക്കുവിൻ!
Currently Selected:
SAM 148: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.