YouVersion Logo
Search Icon

SAM 121

121
ദൈവം എന്റെ സംരക്ഷകൻ
ആരോഹണഗീതം
1ഞാൻ പർവതങ്ങളിലേക്കു കണ്ണുകൾ ഉയർത്തുന്നു,
എനിക്കു സഹായം എവിടെനിന്നു വരും?
2എന്റെ സഹായം സർവേശ്വരനിൽനിന്നു വരുന്നു.
ആകാശവും ഭൂമിയും സൃഷ്‍ടിച്ച സർവേശ്വരനിൽനിന്നു തന്നെ.
3നിന്റെ കാൽ വഴുതുവാൻ അവിടുന്ന് അനുവദിക്കയില്ല.
നിന്റെ സംരക്ഷകൻ സദാ ജാഗരൂകനാണ്.
4ഇസ്രായേലിന്റെ പരിപാലകൻ ഉറങ്ങാതെ ഉണർന്നിരിക്കുന്നു.
5സർവേശ്വരനാണ് നിന്റെ പരിപാലകൻ.
നിനക്കു തണലേകാൻ അവിടുന്നു നിന്റെ വലത്തുഭാഗത്തുണ്ട്.
6പകൽ സൂര്യനോ രാത്രി #121:6 പൗർണമി ദിവസങ്ങളിൽ ചന്ദ്രനിൽനിന്നുള്ള പ്രകാശം ചില രോഗങ്ങളുടെ കാഠിന്യം വർധിപ്പിക്കുമെന്നു വിശ്വസിച്ചിരുന്നു.ചന്ദ്രനോ നിന്നെ ബാധിക്കയില്ല.
7സർവ തിന്മകളിൽനിന്നും അവിടുന്നു നിന്നെ സംരക്ഷിക്കും.
അവിടുന്നു നിന്റെ ജീവനെ കാത്തുകൊള്ളും.
8ഇനിമേൽ എന്നും സർവേശ്വരൻ നിന്നെ
എല്ലാ ജീവിതവ്യാപാരങ്ങളിലും പരിപാലിക്കും.

Currently Selected:

SAM 121: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in