ṬAH HLA 2:10-13
ṬAH HLA 2:10-13 MALCLBSI
യെരൂശലേമിന്റെ ജനപ്രമാണികൾ നിശ്ശബ്ദരായി നിലത്തിരിക്കുന്നു; അവർ തലയിൽ പൊടിവാരിയിട്ടു ചാക്കുതുണി ഉടുത്തിരിക്കുന്നു. യെരൂശലേംകന്യകമാർ നിലംപറ്റെ തല താഴ്ത്തുന്നു. എന്റെ കണ്ണു കരഞ്ഞു കരഞ്ഞു താണിരിക്കുന്നു; എന്റെ അന്തരംഗം അസ്വസ്ഥമായിരിക്കുന്നു; എന്റെ ജനത്തിന്റെ നാശവും നഗരവീഥികളിൽ കുഞ്ഞുകുട്ടികൾ വാടിത്തളർന്നു കിടക്കുന്നതും എന്റെ ഹൃദയത്തെ തളർത്തുന്നു. ക്ഷതമേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നു വീഴുമ്പോഴും മാതാക്കളുടെ മടിയിൽക്കിടന്ന് ഇഞ്ചിഞ്ചായി മരിക്കുമ്പോഴും അവർ അമ്മമാരോട് അപ്പവും വീഞ്ഞും ചോദിക്കുന്നു. യെരൂശലേമേ, നിന്നോടു ഞാൻ എന്തു പറയും? എന്തിനോടു നിന്നെ തുലനം ചെയ്യും? നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ഏതൊന്നിനോടു നിന്നെ സാമ്യപ്പെടുത്തും? നിന്റെ മുറിവു സമുദ്രംപോലെ ആഴമേറിയത്. നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും?