YouVersion Logo
Search Icon

JONA 2

2
യോനായുടെ പ്രാർഥന
1മത്സ്യത്തിന്റെ വയറ്റിൽ കിടന്നുകൊണ്ട് യോനാ തന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിച്ചു: 2“അതിദുഃഖത്തോടെ ഞാൻ സർവേശ്വരനോടു നിലവിളിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളഗർത്തത്തിൽനിന്നു ഞാൻ കരഞ്ഞപേക്ഷിച്ചു; അവിടുന്ന് എന്റെ ശബ്ദം കേട്ടു. 3അവിടുന്ന് എന്നെ കടലിന്റെ ആഴത്തിലേക്കെറിഞ്ഞു; സമുദ്രത്തിന്റെ അന്തർഭാഗത്തേക്കുതന്നെ; പ്രവാഹങ്ങൾ എന്നെ ചുറ്റി; ഓളങ്ങളും തിരമാലകളും അവിടുന്ന് എന്റെ മീതെ അയച്ചു. 4അപ്പോൾ ഞാൻ പറഞ്ഞു: “സർവേശ്വരൻ എന്നെ പുറന്തള്ളിയിരിക്കുന്നു. ഇനി ഞാൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്ക് എങ്ങനെ നോക്കും? 5വെള്ളം എന്നെ ഞെരുക്കി; ആഴി എന്നെ പൂർണമായി ഗ്രസിച്ചു; പർവതങ്ങൾ വേരുറപ്പിച്ച ആഴത്തിൽ ഞാൻ താണു; കടൽക്കള എന്നെ പൊതിഞ്ഞു. 6അഗാധതയിലേക്ക് ഞാൻ ഇറങ്ങിച്ചെന്നു; ഭൂമി ഓടാമ്പലിട്ട് എന്നെ അടച്ചുപൂട്ടി. എന്റെ ദൈവമായ സർവേശ്വരാ, അങ്ങെന്റെ ജീവനെ പാതാളത്തിൽനിന്നു കരകയറ്റി, 7എന്റെ ആത്മാവ് തളർന്നപ്പോൾ ഞാൻ സർവേശ്വരനെ ഓർത്തു. 8എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തി. മിഥ്യാവിഗ്രഹങ്ങളെ ഭജിക്കുന്നവർ ദൈവഭക്തി ത്യജിക്കുന്നു; 9ഞാനോ സ്തോത്രഗാനത്തോടെ അങ്ങേക്ക് യാഗം അർപ്പിക്കും. ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും; എന്നാൽ രക്ഷയുടെ ഉറവിടം അവിടുന്നു തന്നെ.” 10സർവേശ്വരൻ മത്സ്യത്തോടു കല്പിച്ചു: അതു യോനായെ കരയിലേക്കു ഛർദിച്ചു.

Currently Selected:

JONA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy