YouVersion Logo
Search Icon

JOBA 17

17
1ഞാൻ ആകെ തകർന്നിരിക്കുന്നു;
എന്റെ നാളുകൾ ഒടുങ്ങിക്കഴിഞ്ഞു;
എനിക്കുവേണ്ടി ശവക്കുഴി ഒരുങ്ങിയിരിക്കുന്നു.
2പരിഹാസികൾ എന്നെ വലയംചെയ്യുന്നു.
അവരുടെ കടു വാക്കുകളിലാണ് എന്റെ ശ്രദ്ധ
3അവിടുന്ന് എനിക്കുവേണ്ടി ജാമ്യം നില്‌ക്കണമേ.
എനിക്കുവേണ്ടി ജാമ്യം നില്‌ക്കാൻ വേറേ ആരുള്ളൂ?
4അവരുടെ ബുദ്ധി അവിടുന്നു നിരോധിച്ചു
അങ്ങനെ എന്റെമേൽ വിജയം നേടാൻ
അവരെ അവിടുന്ന് അനുവദിക്കുന്നില്ല.
5സ്നേഹിതന്റെ സ്വത്തിൽ പങ്കുകിട്ടുന്നതിനുവേണ്ടി അവനെ ഒറ്റിക്കൊടുക്കുന്നവന്റെ
മക്കളുടെ കണ്ണ് അന്ധമാകും.
6അവിടുന്ന് എന്നെ ജനത്തിന് ഒരു പഴഞ്ചൊല്ലാക്കിത്തീർത്തു
എന്നെ കാണുമ്പോൾ ആളുകൾ കാർക്കിച്ചു തുപ്പുന്നു.
7ദുഃഖത്താൽ എന്റെ കണ്ണു മങ്ങിപ്പോയി.
എന്റെ അവയവങ്ങൾ നിഴൽപോലെയായി.
8ഇതു കണ്ട് നീതിനിഷ്ഠൻ അമ്പരക്കുന്നു;
നിഷ്കളങ്കൻ അഭക്തന്റെ നേരേ ക്ഷോഭിക്കുന്നു.
9എന്നിട്ടും നീതിനിഷ്ഠൻ തന്റെ വഴിയിൽനിന്ന് വ്യതിചലിക്കുന്നില്ല.
നിർമ്മലൻ മേല്‌ക്കുമേൽ ബലം പ്രാപിക്കുന്നു.
10നിങ്ങളെല്ലാവരും വീണ്ടും ഒരുമിച്ചുവന്നാലും
നിങ്ങളിൽ ഒരാളെയും ജ്ഞാനിയായി ഞാൻ കാണുന്നില്ല.
11എന്റെ നാളുകൾ കഴിഞ്ഞുപോയി.
എന്റെ ആലോചനകളും ഹൃദയാഭിലാഷങ്ങളും തകർന്നു.
12രാത്രിയെ പകലാക്കുന്നവരാണ് എന്റെ സ്നേഹിതന്മാർ;
അവർ ഇരുട്ടിനെ വെളിച്ചമെന്നു വിളിക്കുന്നു.
13പാതാളത്തെ ഞാൻ എന്റെ ഭവനമാക്കിയാൽ,
അന്ധകാരത്തിൽ എന്റെ കിടക്ക വിരിച്ചാൽ,
14ശവക്കുഴിയെ പിതാവെന്നും പുഴുക്കളെ അമ്മയെന്നും സഹോദരിയെന്നും ഞാൻ വിളിച്ചാൽ,
15എവിടെയായിരിക്കും എന്റെ പ്രത്യാശ?
ആർ എന്റെ പ്രത്യാശ ദർശിക്കും?
16പാതാളവാതിൽവരെ അത് ഇറങ്ങിച്ചെല്ലുമോ?
പൊടിയിലേക്ക് അത് എന്നോടൊത്തു വരുമോ?”

Currently Selected:

JOBA 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in