THUHRILTU 11
11
1ഫലഭൂയിഷ്ഠമായ മണ്ണിൽ നിന്റെ #11:1 നിന്റെ അപ്പം സമുദ്രത്തിലേക്കെറിയുക എന്നാണു മൂലഭാഷയിൽ; വിദേശവ്യാപാരം ചെയ്ക എന്നും ഇതിനർഥമുണ്ട്.വിത്ത് വിതയ്‍ക്കുക; ഏറിയനാൾ കഴിഞ്ഞ് നിനക്ക് അതു തിരിച്ചു കിട്ടും. 2ഏഴോ എട്ടോ കാര്യങ്ങളിൽ ധനം മുടക്കുക; എന്ത് അനർഥമാണ് ഭൂമിയിൽ സംഭവിക്കാൻ പോകുന്നതെന്നു നിനക്കറിഞ്ഞുകൂടല്ലോ? 3ജലസമൃദ്ധമാണു മേഘങ്ങളെങ്കിൽ അവ ഭൂമിയിൽ വർഷിക്കും. നിലംപതിക്കുന്ന വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീഴട്ടെ, അതു വീണിടത്തുതന്നെ കിടക്കും. 4കാറ്റിന്റെ ഗതി നോക്കിയിരിക്കുന്നവൻ വിതയ്‍ക്കുകയില്ല; മേഘം നോക്കിയിരിക്കുന്നവൻ കൊയ്യുകയുമില്ല. 5ഗർഭിണിയുടെ ഉദരത്തിൽ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്നു നിനക്ക് അറിഞ്ഞുകൂടാത്തതുപോലെ എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികൾ നീ അറിയുന്നില്ല. 6പ്രഭാതത്തിൽ വിത്തു വിതയ്‍ക്കുക, പ്രദോഷത്തിലും വിതയ്‍ക്കുക; ഇതോ, അതോ, രണ്ടുമോ ഏതാണു ഫലവത്താവുക എന്നു നിനക്ക് നിശ്ചയമില്ലല്ലോ. 7പ്രകാശം ആഹ്ലാദദായകമാണ്; സൂര്യദർശനം നയനാനന്ദകരമാണ്. 8ദീർഘായുസ്സു ലഭിച്ചവൻ ഇവയെല്ലാം ആസ്വദിച്ചുകൊള്ളട്ടെ. പക്ഷേ, അന്ധകാരത്തിന്റെ ദിനങ്ങൾ ഏറെയാണെന്ന് ഓർമയുണ്ടാകണം. 9വരുന്നതെല്ലാം മിഥ്യ. യുവാവേ, യുവത്വത്തിൽ നീ ആഹ്ലാദിച്ചുകൊള്ളുക. നിന്റെ ഹൃദയം യൗവനത്തിൽ ആനന്ദിക്കട്ടെ; കണ്ണും കരളും കൊതിച്ച വഴിയെ നീ നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായം വിധിക്കുമെന്ന് അറിഞ്ഞുകൊൾക. 10മനസ്സ് വ്യാകുലപ്പെടരുത്; നിന്റെ ശരീരം വേദനിക്കുകയും അരുത്. യൗവനവും ജീവിതത്തിന്റെ പ്രഭാതകാന്തിയും മിഥ്യയാകുന്നു.
Currently Selected:
THUHRILTU 11: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.