YouVersion Logo
Search Icon

KOLOSA മുഖവുര

മുഖവുര
ഏഷ്യാമൈനറിൽ എഫെസൊസിനു കിഴക്കു സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കൊലോസ്യ. പൗലൊസ് നേരിട്ടു സ്ഥാപിച്ചതല്ല അവിടത്തെ സഭ. എങ്കിലും ഏഷ്യാസംസ്ഥാനത്തിന്റെ റോമൻ തലസ്ഥാനമായ എഫെസൊസിൽനിന്ന് സുവിശേഷപ്രചാരകരെ പൗലൊസ് കൊലോസ്യയിലേക്ക് അയയ്‍ക്കുകയും അങ്ങനെ അവിടെ സഭ സ്ഥാപിക്കുകയുമാണുണ്ടായത്.
കൊലോസ്യയിൽ ചില വ്യാജോപദേഷ്ടാക്കൾ ഉണ്ടെന്ന് പൗലൊസിന് അറിവുകിട്ടി. അവർ ചില അബദ്ധസിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചുവന്നിരുന്നു. പരിച്ഛേദനകർമം തുടങ്ങിയ ചില പ്രത്യേക ആചാരങ്ങൾ കൂടിയേ തീരൂ എന്നും ഭക്ഷണകാര്യങ്ങളിൽ കർക്കശമായ ചില നിയമങ്ങൾ പാലിക്കേണ്ടതാണെന്നും അവർ പറഞ്ഞു.
എന്നാൽ യഥാർഥ ക്രിസ്തീയ സന്ദേശം എന്താണെന്ന് പൗലൊസ് എഴുതുന്നു. അങ്ങനെ ആ വ്യാജോപദേഷ്ടാക്കളുടെ അബദ്ധജടിലമായ സിദ്ധാന്തങ്ങളെ അദ്ദേഹം ഖണ്ഡിക്കുന്നു. പൂർണമായ രക്ഷനല്‌കുവാൻ ക്രിസ്തുവിനു കഴിവുണ്ടെന്നും മറ്റുള്ള വിശ്വാസങ്ങളും ആചാരങ്ങളും യഥാർഥത്തിൽ ക്രിസ്തുവിൽനിന്ന് അകറ്റുവാൻ മാത്രമേ ഉപകരിക്കൂ എന്നുമാണ് അദ്ദേഹത്തിന്റെ മറുപടിയുടെ സാരം. ദൈവം ക്രിസ്തുവിൽകൂടി പ്രപഞ്ചത്തെ സൃഷ്‍ടിച്ചു. അവിടുന്നിൽകൂടി അതിനെ ദൈവത്തിങ്കലേക്കു തിരിച്ചുകൊണ്ടുവരുന്നു. ക്രിസ്തുവിനോടുള്ള ഐക്യത്തിലൂടെയല്ലാതെ ലോകത്തിനു രക്ഷയില്ലെന്നും പൗലൊസ് ചൂണ്ടിക്കാണിക്കുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-8
ക്രിസ്തുവിന്റെ സ്വഭാവവും പ്രവർത്തനവും 1:9-2:19
ക്രിസ്തുവിൽകൂടിയുള്ള പുതിയ ജീവിതം 2:20-4:6
ഉപസംഹാരം 4:7-18

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in