YouVersion Logo
Search Icon

2 KORINTH 9:6-11

2 KORINTH 9:6-11 MALCLBSI

കുറച്ചു വിതച്ചവൻ കുറച്ചേ കൊയ്യൂ; എന്നാൽ കൂടുതൽ വിതച്ചവൻ കൂടുതൽ കൊയ്യുന്നു എന്ന വസ്തുത മറക്കരുത്. ഓരോരുത്തൻ അവനവൻ നിശ്ചയിച്ചതുപോലെ ദാനം ചെയ്യട്ടെ; വൈമനസ്യത്തോടെയോ, നിർബന്ധത്തിനു വഴങ്ങിയോ ആരും കൊടുക്കേണ്ടതില്ല. സന്തോഷപൂർവം കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നല്‌കുവാൻ ദൈവത്തിനു കഴിവുണ്ട്. അതുകൊണ്ട് എല്ലാ നല്ല കാര്യങ്ങൾക്കും ദാനം ചെയ്യുവാൻ സാധിക്കുമാറ് നിങ്ങളുടെ ആവശ്യത്തിനും അതിലേറെയും എപ്പോഴും നിങ്ങൾക്കുണ്ടായിരിക്കും. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ അവിടുന്നു ബുദ്ധിമുട്ടുള്ളവർക്ക് ഉദാരമായി നല്‌കുന്നു; അവിടുത്തെ ദയ എന്നേക്കും നിലനില്‌ക്കുന്നു. വിതയ്‍ക്കുവാൻ വിത്തും ഭക്ഷിക്കുവാൻ ആഹാരവും തരുന്ന ദൈവം, നിങ്ങൾ വിതച്ചത് മുളപ്പിക്കുകയും, നിങ്ങളുടെ ഉദാരമനസ്കതമൂലം സമൃദ്ധമായ വിളവ് ഉൽപാദിപ്പിക്കുകയും ചെയ്യും. എപ്പോഴും ഉദാരശീലരായിരിക്കുവാൻ വേണ്ടത്ര ഐശ്വര്യസമൃദ്ധി ദൈവം നിങ്ങൾക്കു നല്‌കും. ഞങ്ങളിൽനിന്നു ദാനങ്ങൾ സ്വീകരിക്കുന്നവർ നിങ്ങളുടെ ദാനങ്ങൾക്കുവേണ്ടി ദൈവത്തെ സ്തുതിക്കും.

Video for 2 KORINTH 9:6-11