1 THESALONIKA 4:13-18
1 THESALONIKA 4:13-18 MALCLBSI
സഹോദരരേ, പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങൾ ദുഃഖിക്കാതിരിക്കേണ്ടതിന്, മരണമടഞ്ഞവരെ സംബന്ധിച്ച സത്യം നിങ്ങൾ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർത്തെഴുന്നേല്‌ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു. അതുകൊണ്ട് യേശുവിൽ വിശ്വസിച്ചു മരണമടഞ്ഞവരെ അവിടുത്തോടുകൂടി ദൈവം ഉയിർപ്പിക്കുമെന്നും നാം വിശ്വസിക്കുന്നു. ഇപ്പോൾ ഞങ്ങൾ കർത്താവിന്റെ ഉപദേശമാണ് നിങ്ങൾക്കു നല്‌കുന്നത്; കർത്താവിന്റെ പ്രത്യാഗമനദിവസം ജീവനോടുകൂടി ഇരിക്കുന്നവരായ നാം മരിച്ചുപോയവരുടെ മുമ്പേയല്ല പോകുന്നത്. ഗംഭീരനാദം, പ്രധാനദൂതന്റെ ഘോഷം, ദൈവത്തിന്റെ കാഹളധ്വനി ഇവയോടുകൂടി കർത്താവു സ്വർഗത്തിൽനിന്ന് ഇറങ്ങിവരും. ക്രിസ്തുവിൽ വിശ്വസിച്ചു മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേല്‌ക്കും. അപ്പോൾ ജീവിച്ചിരിക്കുന്നവരായ നാം ആകാശമധ്യത്തിൽ എഴുന്നള്ളുന്ന കർത്താവിനെ എതിരേല്‌ക്കുന്നതിനായി പിന്നീടു മേഘങ്ങളിൽ അവരോടുകൂടി ചേർക്കപ്പെടും. അങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടി ആയിരിക്കുകയും ചെയ്യും. അതുകൊണ്ട് ഈ വാക്കുകളാൽ നിങ്ങൾ അന്യോന്യം സമാശ്വസിപ്പിച്ചുകൊള്ളുക.