1 CHRONICLE മുഖവുര
മുഖവുര
ശൗൽരാജാവിന്റെ കാലംമുതൽ യെരൂശലേമിന്റെ നാശംവരെയുള്ള ചരിത്രമാണ് ഒന്നും രണ്ടും ദിനവൃത്താന്തങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത്. ശമൂവേൽ, രാജാക്കന്മാർ എന്നീ ഗ്രന്ഥങ്ങളിലെ പ്രതിപാദ്യവും ഏറെക്കുറെ ഒന്നുതന്നെയെങ്കിലും വേറൊരു കാഴ്ചപ്പാടിൽ ദിനവൃത്താന്തം എഴുതപ്പെട്ടിരിക്കുന്നു. രണ്ടു പ്രധാന ലക്ഷ്യങ്ങൾ ഇതിന്റെ രചനയുടെ പിന്നിലുണ്ട്.
1. ഇസ്രായേല്യജനതയുടെ അവിശ്വസ്തതമൂലം അവരുടെ രണ്ടു രാജ്യങ്ങളും - യെഹൂദ്യയും ഇസ്രായേലും - വലിയ വിപത്തുകളിലൂടെ കടന്നുപോകേണ്ടിവന്നെങ്കിലും തന്റെ വാഗ്ദാനങ്ങൾ പാലിക്കുവാനും ഉദ്ദേശ്യങ്ങൾ നിറവേറ്റുവാനുമായി ദൈവം തന്നോടു വിശ്വസ്തരായിരുന്ന ദാവീദ്, ശലോമോൻ, യെഹോശാഫാത്ത്, ഹിസ്കീയാ, യോശീയാ എന്നിവരിലൂടെ പ്രവർത്തിച്ചുകൊണ്ടിരുന്നു എന്നു കാണിക്കുക.
2. യെരൂശലേംദേവാലയത്തിൽ ദൈവാരാധന ആരംഭിച്ചതും ലേവ്യപുരോഹിതന്മാരുടെ നേതൃത്വത്തിൽ ജനത്തിന്റെ സാമൂഹ്യജീവിതം രൂപപ്പെട്ടതും വിവരിക്കുക.
ശലോമോനാണ് ദേവാലയം പടുത്തുയർത്തിയതെങ്കിലും ദേവാലയത്തിന്റെയും അതിലെ ആചാരാനുഷ്ഠാനങ്ങളുടെയും യഥാർഥ സ്ഥാപകൻ ദാവീദാണ് എന്നതിന് ഈ ഗ്രന്ഥത്തിൽ ഊന്നൽ നല്കിയിരിക്കുന്നു.
പ്രതിപാദ്യക്രമം
വംശാവലികൾ, പട്ടികകൾ: 1:1-9:44
ശൗലിന്റെ മരണം: 10:1-14
ദാവീദിന്റെ ഭരണം: 11:1-29:30
a) വൈഷമ്യങ്ങളും നേട്ടങ്ങളും 11:1-22:1
b) ദേവാലയനിർമ്മിതിക്ക് ഒരുക്കങ്ങൾ 22:2-29:30
Currently Selected:
1 CHRONICLE മുഖവുര: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.