YouVersion Logo
Search Icon

1 CHRONICLE 1

1
ആദാംമുതൽ അബ്രഹാംവരെ
1-2ആദാം, ശേത്ത്, ഏനോശ്, കേനാൻ, മഹലലേൽ, 3യാരേദ്, ഹനോക്, മെഥൂശേലഹ്, ലാമെക്, 4നോഹ, നോഹയുടെ പുത്രന്മാർ: ശേം, ഹാം, യാഫെത്ത്.
5യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, രൂബാൽ, മേശെക്, തീരാസ്. 6ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമാ. 7യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
8ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ; 9കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്ത, രാമാ, സബെഖ. രാമായുടെ പുത്രന്മാർ: ശെബ, ദെദാൻ. 10കൂശിന്റെ പുത്രനായിരുന്നു നിമ്രോദ്. അവൻ ഭൂമിയിലെ ആദ്യത്തെ വീരനായിരുന്നു. 11മിസ്രയീമിന്റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, 12പത്രൂസീം, കസ്ലൂഹീം, കഫ്തോരീം. ഫെലിസ്ത്യർ കസ്ലൂഹീമിന്റെ പിൻതലമുറക്കാരായിരുന്നു. 13സീദോൻ കനാന്റെ ആദ്യജാതനായിരുന്നു. 14ഹേത്യർ, യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, 15ഹിവ്യർ, അർക്കിയർ, സീന്യർ, അർവാദ്യർ, 16സെമാര്യർ, ഹാമാത്യർ എന്നിവരും കനാന്റെ സന്താനപരമ്പരയിൽ പെട്ടവരായിരുന്നു.
17ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്. 18ശേലഹ് അർപ്പക്ഷദിന്റെ പുത്രനും; ഏബെർ ശേലഹിന്റെ പുത്രനുമായിരുന്നു. 19ഏബെരിന്റെ രണ്ടു പുത്രന്മാരായിരുന്നു പേലെഗും യൊക്താനും. പേലെഗിന്റെ കാലത്തായിരുന്നു ഭൂവാസികൾ ചിതറപ്പെട്ടത്. 20അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം, 21-22ഊസാൽ, ദിക്ലാ, ഏബാൽ, അബീമായേൽ, ശെബ, ഓഫീർ, 23ഹവീലാ, യോബാബ് ഇവർ യൊക്താന്റെ പുത്രന്മാരായിരുന്നു.
24-25ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ, പേലെഗ്, രെയൂ, 26ശെരൂഗ്, നാഹോർ, തേരഹ്, അബ്രാം; 27അബ്രാം തന്നെയാണ് അബ്രഹാം. 28അബ്രഹാമിന്റെ പുത്രന്മാർ ഇസ്ഹാക്കും ഇശ്മായേലും.
ഇശ്മായേലിന്റെ പിൻഗാമികൾ
29ഇശ്മായേലിന്റെ പുത്രന്മാർ: ആദ്യജാതനായ നെബായോത്ത്, കേദാർ, അദ്ബെയേൽ, 30മിബ്സാം, മിശ്മ, ദൂമാ, മസ്സ, ഹദദ്, തേമ, 31യെതൂർ, നാഫീഷ്, കേദമാ.
32അബ്രഹാമിന് ഉപഭാര്യയായ കെതൂറായിൽ ജനിച്ച പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ്. യൊക്ശാന്റെ പുത്രന്മാർ: ശെബ, ദെദാൻ. 33മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്, അബീദ, എൽദായാ.
ഏശാവിന്റെ പിൻതലമുറക്കാർ
34അബ്രഹാമിന്റെ പുത്രൻ: ഇസ്ഹാക്ക്; ഏശാവും ഇസ്രായേലും ഇസ്ഹാക്കിന്റെ പുത്രന്മാർ. 35ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്; 36എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്ന, അമാലേക്. 37രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
എദോമിലെ ആദിമനിവാസികൾ
38സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ. 39ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം. തിമ്ന ലോതാന്റെ സഹോദരി ആയിരുന്നു. 40ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ. 41അനായുടെ പുത്രൻ ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ. 42ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
എദോമിലെ രാജാക്കന്മാർ
43ഇസ്രായേലിൽ രാജഭരണം ആരംഭിക്കുന്നതിനുമുമ്പ് എദോമിൽ ഭരണം നടത്തിയ രാജാക്കന്മാർ: ബെയോരിന്റെ പുത്രനും ദിൻഹാബാ പട്ടണക്കാരനുമായ ബേല. 44ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ പുത്രൻ യോബാബ്. 45യോബാബിന്റെ മരണശേഷം തേമാദേശക്കാരനായ ഹൂശാം; 46ഹൂശാമിന്റെ മരണശേഷം ബദദിന്റെ പുത്രൻ ഹദദ്. അവീത്ത് പട്ടണക്കാരനായ ഇവൻ മോവാബ് ദേശത്തുവച്ചു മിദ്യാന്യരെ തോല്പിച്ചു. 47ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ലാ. 48സമ്ലായുടെ മരണശേഷം യൂഫ്രട്ടീസ്നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരൻ ശൗൽ. 49ശൗലിന്റെ മരണശേഷം അക്ബോരിന്റെ പുത്രൻ ബാൽഹാനാൻ. 50ബാൽഹാനാന്റെ മരണശേഷം പായീ പട്ടണക്കാരനായ ഹദദ് രാജാവായി. അവന്റെ ഭാര്യ മേസാഹാബിന്റെ പൗത്രിയും മത്രേദിന്റെ പുത്രിയുമായ മെഹേതബേൽ ആയിരുന്നു. 51ഹദദിന്റെ മരണശേഷം എദോം ഭരിച്ച പ്രഭുക്കന്മാർ: തിമ്ന, അല്യാ, യെഥേത്ത്, ഒഹൊലീബാമാ, 52ഏലാ, പീനോൻ, കെനസ്, തേമാൻ, 53,54മിബ്സാർ, മഗ്ദീയേൽ, ഈരാം.

Currently Selected:

1 CHRONICLE 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 CHRONICLE 1