1
സഭാപ്രസംഗി 1:18
സത്യവേദപുസ്തകം OV Bible (BSI)
ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ട്; അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.
Compare
Explore സഭാപ്രസംഗി 1:18
2
സഭാപ്രസംഗി 1:9
ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തുകഴിഞ്ഞതു ചെയ്വാനുള്ളതും ആകുന്നു; സൂര്യനു കീഴിൽ പുതുതായി യാതൊന്നും ഇല്ല.
Explore സഭാപ്രസംഗി 1:9
3
സഭാപ്രസംഗി 1:8
സകല കാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ട് കണ്ണിനു തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവി നിറയുന്നതുമില്ല.
Explore സഭാപ്രസംഗി 1:8
4
സഭാപ്രസംഗി 1:2-3
ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. സൂര്യനു കീഴിൽ പ്രയത്നിക്കുന്ന സകല പ്രയത്നത്താലും മനുഷ്യന് എന്തു ലാഭം?
Explore സഭാപ്രസംഗി 1:2-3
5
സഭാപ്രസംഗി 1:14
സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.
Explore സഭാപ്രസംഗി 1:14
6
സഭാപ്രസംഗി 1:4
ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു.
Explore സഭാപ്രസംഗി 1:4
7
സഭാപ്രസംഗി 1:11
പുരാതനജനത്തെക്കുറിച്ച് ഓർമയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ച് പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമയുണ്ടാകയില്ല.
Explore സഭാപ്രസംഗി 1:11
8
സഭാപ്രസംഗി 1:17
ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്തവും അറിവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
Explore സഭാപ്രസംഗി 1:17
Home
Bible
Plans
Videos