വിജനപ്രദേശത്ത് ഒരാൾ വിളിച്ചുപറയുന്നു:
‘ദൈവത്തിനുവേണ്ടി വഴി ഒരുക്കുക; അവിടുത്തെ പാത നേരെയാക്കുക.
എല്ലാ താഴ്വരകളും നികത്തപ്പെടണം;
എല്ലാ കുന്നുകളും മലകളും നിരത്തുകയും,
വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും, പരുക്കൻ പാതകളെല്ലാം
സുഗമമാക്കിത്തീർക്കുകയും വേണം.
അങ്ങനെ ദൈവത്തിന്റെ രക്ഷ മനുഷ്യവർഗം മുഴുവനും ദർശിക്കും’
എന്ന് യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ.