ചെള്ളുകളെ വരുത്താൻ മന്ത്രവാദികൾ ശ്രമിച്ചെങ്കിലും അവരുടെ മാന്ത്രികശക്തിക്ക് അതിനു കഴിഞ്ഞില്ല. ചെള്ളുകൾ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ വ്യാപിച്ചു. അപ്പോൾ മന്ത്രവാദികൾ ഫറവോയോടു പറഞ്ഞു: “ഇതു ദൈവത്തിന്റെ പ്രവൃത്തിതന്നെയാണ്” എന്നാൽ സർവേശ്വരൻ പറഞ്ഞതുപോലെ ഫറവോ കഠിനഹൃദയനായി. അയാൾ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.