മത്തായി 1
1
ഏശു കിരിശ്‌ത്തുവിലെ വർളാട്
ലൂക്കോശ് 3:23–38
1അബുറാകാം മകനാനെ താവീത് മകൻ ഏശു കിരിശ്‌ത്തുവിലെ വർളാട് ഇകനതാൻ: 2അബുറാകാം ഇശകാക്കെ പുറക്കെ വച്ചെ; ഇശകാക്ക് ആക്കോവെ പുറക്കെ വച്ചെ; ആക്കോവ് എകൂതാവാം അവൻ അണ്ണൻ തമ്പിയേരാം പുറക്കെ വച്ചെ; 3എകൂതാ താമാറിൽ പാരെശാം ശാരകാം പുറക്കെ വച്ചെ; പാരെശ് കെശുറോനെ പുറക്കെ വച്ചെ; കെശുറോൻ ആരാമെ പുറക്കെ വച്ചെ; 4ആരാം അമീനാതാവെ പുറക്കെ വച്ചെ; അമീനാതാവ് നകശോനെ പുറക്കെ വച്ചെ; നകശോൻ ശൽമോനാവെ പുറക്കെ വച്ചെ; 5ശൽമോനാവ് രാക്കാവിൽ ബോവാശെ പുറക്കെ വച്ചെ; ബോവാശ് രൂത്തിൽ ഓബേതെ പുറക്കെ വച്ചെ; ഓബേത് ഇശ്ശായിയെ പുറക്കെ വച്ചെ.
6ഇശ്ശായ് താവീത് രാശാവെ പുറക്കെ വച്ചെ; മിന്നേ ഊരിയാവുക്ക് പെണ്ണായിരുന്തെ ബെത്‌ശേബാവിൽ താവീത് ശലോമോനെ പുറക്കെ വച്ചെ; 7ശലോമോൻ രെകോബിയാമെ പുറക്കെ വച്ചെ; രെകോബിയാം അബിയാവെ പുറക്കെ വച്ചെ; അബിയാവ് ആശാവെ പുറക്കെ വച്ചെ; 8ആശാവ് എകോശാപാത്തെ പുറക്കെ വച്ചെ; എകോശാപാത്ത് ഓരാമീനെ പുറക്കെ വച്ചെ; ഓരാം ഉശ്ശിയാവെ പുറക്കെ വച്ചെ; 9ഉശ്ശിയാവ് ഓത്താമെ പുറക്കെ വച്ചെ; ഓത്താം ആകാശെ പുറക്കെ വച്ചെ; ആകാശ് കിശ്‌ക്കിയാവെ പുറക്കെ വച്ചെ; 10കിശ്‌ക്കിയാവ് മനശയെ പുറക്കെ വച്ചെ; മനശെ ആമോശെ പുറക്കെ വച്ചെ; ആമോശ് ഓശീയാവെ പുറക്കെ വച്ചെ; 11ഇശ്‌രവേൽ മാനടവൻകാടെ ബാവേലുക്ക് കുടിയോട്ടിയവോളെ#1:11 കുടിയോട്ടിയവോളെ ഇശ്‌രവേൽ മാനടവൻകാട് ബാവേലിലെ ആളുകളും മത്തുമൊള്ളെ പടേൽ തോൽവി അടഞ്ചവോളെ ബാവേലിലവേരാ ഇശ്‌രവേലിലവേരാളെ കുടിയോടെ ബാവേലുക്ക് അടിമകളായ് കൂട്ടി കൊണ്ടേയെ. ഇന്താൻ കുടിയോട്ടിയവോളെ ഒൺ ചൊന്നത് ഓശീയാവ് എക്കൊന്നിയാവാം അവൻ തമ്പിയേരാം പുറക്കെ വച്ചെ. 12ബാവേലുക്കൊള്ളെ കുടിപ്പോക്കോഞ്ച് എക്കൊന്നിയാവ് ശെയൽത്തീയേലെ പുറക്കെ വച്ചെ; ശെയൽത്തീയേൽ ശെരുബാബേലെ പുറക്കെ വച്ചെ. 13ശെരുബാബേൽ അബീയൂതെ പുറക്കെ വച്ചെ; അബീയൂത് എലിയാക്കീമെ പുറക്കെ വച്ചെ; എലിയാക്കീം ആശോരെ പുറക്കെ വച്ചെ; 14ആശോർ ശാതോക്കെ പുറക്കെ വച്ചെ; ശാതോക്ക് ആക്കീമെ പുറക്കെ വച്ചെ, ആക്കീമു എലീയൂതെ പുറക്കെ വച്ചെ. 15എലീയൂത് എലയാശരെ പുറക്കെ വച്ചെ; എലയാശര് മത്താനെ പുറക്കെ വച്ചെ. മത്താൻ ആക്കോവെ പുറക്കെ വച്ചെ. 16ആക്കോവ് മറിയാ ആണാനെ ഓശേപ്പെ പുറക്കെ വച്ചെ. അപ്പിണിൽ നുൺതാൻ കിരിശ്ത്തു ഒൺ പേരൊള്ളെ ഏശു പുറന്തത്.
17ഇകനെ വർളാട് മൊത്തമാ അബുറാകാമിലിരുന്ത് താവീത് വരേക്ക് പതിനാലും താവീതിലിരുന്ത് ബാവേലുക്കൊള്ളെ കുടിപ്പോക്ക് വരേക്ക് പതിനാലും ബാവേൽ കുടി ഇരുപ്പിലിരുന്ത് കിരിശ്ത്തു വരേക്ക് പതിനാലും താൻ.
ഏശുകിരിശ്ത്തു പുറക്കിനെ
ലൂക്കോശ് 2:1–7
18ഏശുകിരിശ്ത്തു പുറന്തത് ഇകനതാൻ: അവൻ തള്ളയാനെ മറിയാവെ ഓശേപ്പുക്ക് കിടത്തി കൊടുപ്പേക്ക് ചൊല്ലിവച്ചിരുന്തെ; ഒണ്ണാ അവറെ കൂടി ചേരിനത്തുക്ക് മിന്നേ തെയ്‌വ ആത്തുമാവിൽ ഉടയാ വകുറായ് ഇരുക്കിനെ ഒൺ അപ്പിണുക്ക് തിക്കിലൊണ്ടായെ. 19അപ്പിണുക്ക് ചൊല്ലിവച്ചിരുന്തെ ഓശേപ്പ് നീതിമാനായതുനാലെ മാനടവൻ ഇടേൽ അവേക്ക് മാനക്കേട് വരുത്തുകേക്ക് അവനുക്ക് മനശ് നാപ്പോയെ. അതുനാലെ ആരുക്കും തിക്കിനാതയെ അപ്പിണെ വുട്ടാകേക്ക് അവൻ നിനച്ചെ.
20ഒണ്ണാ അവൻ ഇകനെ നിനച്ചിരുന്തവോളെ കരുത്താവിലെ തൂതൻ അവനുക്ക് കനാത്തിൽ വെളിപ്പട്ട് അവൻകാക്ക്, “താവീത് മകനാനെ ഓശേപ്പെ, നിൻ പെണ്ണായ് മറിയാവെ ഏത്തെടുപ്പേക്ക് മടിയാതെ; എന്തൊണ്ണാ അവയേത്തിൽ ഉരുവായിരുക്കിനെ പുള്ളെ തെയ്‌വ ആത്തുമാവിൽ ഉരുവായതാൻ. 21അവേക്ക് ഒരു മകൻ പുറക്കും; ഉടയാ ആളുകെ ചെയ് വരിനെ പാപത്തിൽ നുൺ കാപ്പാത്തുകേക്ക് അവൻ വന്തിരുക്കിനതുനാലെ നീ അവനുക്ക് ഏശു ഒൺ പേരിടോണും” ഒൺ ചൊല്ലിയെ.
22-23“ഉളന്താരിച്ചി വകുറായി ഒരു പുള്ളെ പെതുക്കും. അവനുക്ക് തെയ്‌വം നങ്കെ കൂട്ടത്തിൽ ഒൺ പൊരുളൊള്ളെ ഇമ്മാനുവേൽ ഒൺ പേരെ വുളിക്കും”
ഒൺ കരുത്താവിലെ പലകപ്പാട്ടുക്കാറൻ വശി ചൊല്ലിയത് ചൊൽപ്പടീക്ക് നടമാകേക്ക് ഇതുകാടെല്ലാം നടന്തെ.
24ഓശേപ്പു ഉറക്കത്തിൽനുൺ അയന്ത് കരുത്താവിലെ തൂതൻ ചൊല്ലിയതുവോലെ മറിയാവെ ഉടയാ പെണ്ണായ് ഏത്തെടുത്തെ. 25മകൻ പുറക്കിനതുവരേക്ക് ഓശേപ്പ് അപ്പിൺകാൽ കിടന്തതില്ലെ. അവൻ പുള്ളേക്ക് ഏശു ഒൺ പേരെ വുളിച്ചെ.
Tans Gekies:
മത്തായി 1: മന്നാൻ
Kleurmerk
Deel
Kopieer
Wil jy jou kleurmerke oor al jou toestelle gestoor hê? Teken in of teken aan
@New Life Literature (NLL)