മത്തായി 9

9
ഏശു തളന്തെ മനിശനുക്ക് ചുകമെ കൊടുക്കിനെ
മരുക്കോശ് 2:1–12; ലൂക്കോശ് 5:17–26
1ഏശു വള്ളത്തിലോറി തേക്കത്തുക്ക് ഇക്കറോടൊള്ളെ ഉടയാ പട്ടണത്തുക്ക് തിരുമ്പി വന്തെ. 2ചിലയാളുകെ തളന്ത് കിടന്തെ ഒരാളെ പായോടെ ഏശുവുകാക്ക് കുടത്തെ; അവറെ നമ്പിക്കയെ ഏശു കണ്ടോൺ തളന്ത് കിടന്താകാൽ, “മകനേ, ചുണയോടെ ഇര്; നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ.
3അമ്പോളെ മതപണ്ടിതരിൽ ചിലവേരാ ഇതെ കണ്ടാലെ, “ചെൻ തെയ്‌വ കുത്തമതാൻ ചൊന്നത്” ഒൺ മനശീൽ നിനച്ചെ.
4ഒണ്ണാ അവറെ മനശീൽ നിനച്ചെ കാരിയങ്കാടെ ഏശുവുക്ക് വെളിവായതും, “നിങ്കെ എന്തുക്ക് ഇകനെ ഇതയത്തിൽ നിച്ചനാതെ നിനയ്‌ക്കിനെ? 5‘നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ’ ഒൺ ചൊന്നതോ ‘എന്തി നടാ’ ഒൺ ചൊന്നതോ ഏളതുനേ എളുപ്പം? 6പൂമീൽ പാപങ്കാടെ മന്നിക്കേക്ക് മനിശൻ മകനാനെ എനക്ക് അതികാരം ഒണ്ടൊൺ നിങ്കാക്ക് കാട്ടി തരുവിളെ” ഒൺ ചൊല്ലിയോഞ്ച് അവൻ തളന്താകാൽ “എന്തി പായെ എടുത്ത് നിൻ കൂരേക്ക് പോ” ഒൺ ചൊല്ലിയെ.
7അവൻ എന്തി ഉടയാ കൂരേക്ക് പോയെ. 8അങ്ക് നുണ്ണെ മാനടവൻകാട് അതെ കണ്ട് അരണ്ടാലെ മാനടവൻകാട്ടുക്ക് ഇകത്തെ അതികാരമെ കൊടുത്തെ തെയ്‌വമെ മകിമപ്പടുത്തിയെ.
ഏശു മത്തായിയെ വുളിച്ചെടുക്കിനെ
മരുക്കോശ് 2:13–17; ലൂക്കോശ് 5:27–32
9ഏശു അങ്ക് നുൺ പോയവോളെ മത്തായി ഒൺ പേരൊള്ളെ ഒരു മനിശൻ കരമെ പിരിക്കിനാൻ ഇരുക്കിനതെ കണ്ടെ. “എനക്ക് പുറകോടേ വര്” ഒൺ അവനെ വുളിച്ചെ.
അവൻ എന്തി ഏശുവുക്ക് പുറകോടേ പോയെ.
10ഏശു മത്തായി കൂരേൽ തീനുക്ക് ഇരുന്തവോളെ കരമെ പിരിക്കിനെ കനേംവേരാളും പാപികളും വന്തു ഏശുവും അവൻ ശിശിയരും മത്തും തീൻ പന്തീൽ ഇരുന്തെ. 11പരീശരുകാട് അതെ കണ്ടോൺ അവൻ ശിശിയരുകാട്ടുകാൽ, “നിങ്കെ എശമാനൻ കരമെ പിരിക്കിനവേരാളും പാപികളും മത്തും തിന്നത് എന്ത്?” ഒൺ കേട്ടെ.
12-13ഏശു അതെ കേട്ട് അവറകാക്ക്, “നന്തി ഇരുക്കിനവേരാക്ക് നാത്തെ വയിത്തിയനക്കൊണ്ട് തേവെ നോയ് നൊടി പുടിച്ച് കിടക്കിനവനുക്കുതാൻ. ‘എൻ പിരിയം എന്നത് ആകത്തിലില്ലെ മനശലിവെ കാട്ടിനത്തിൽ താൻ’ ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനത്തിലെ പൊരുൾ എന്തനേത്തൊൺ പോയ് പടീനിൻ. ഏൻ നീതിമാൻമാരെ നാത്തെ പാപികളെ വുളിപ്പേക്കുതാൻ വന്തിരുക്കിനത്” ഒൺ ചൊല്ലിയെ.
നോയ്‌മ്പെ നോത്തിരുക്കിനതെ ചൊല്ലിയൊള്ളെ കേൾവി
മരുക്കോശ് 2:18–22; ലൂക്കോശ് 5:33–39
14രാട്ടിപിരാട്ടുകാറൻ ഓകന്നാൻ ശിശിയരുകാട് ഏശുവുകാക്ക് വന്ത്, “എങ്കളും പരീശരുകാടും പലെ തടവേം നോയ്‌മ്പെ നോത്ത് ഇരുക്കുകീ; ഒണ്ണാ നിൻ ശിശിയരുകാട് മട്ടും നോയ്‌മ്പെ നോത്ത് ഇരാത്തതെന്ത്?” ഒൺ കേട്ടെ. 15കലിയാണക്കാറൻ കൂട്ടത്തിൽ ഇരുക്കിനവോളെ വിരുന്താളികെ പഞ്ചത്തുക്ക് ഇരുക്കേക്ക് മുടിയുമീ? നിച്ചമാ ഇല്ലെ; ഒണ്ണാ കലിയാണക്കാറൻ അവറളെ വുട്ടു പുറിയിനെ കാലം വരും; അണ്ണേക്ക് അവറെ നോയ്‌മ്പെ എടുക്കും.
16ആരും പശേ തുണീൽ പുതുവൻ തുണിയെ ചേത്ത് തയ്യാത്ത്; അകനെ ചെയ്യാ പുതുവൻ തുണി ചുരുയ്‌ങ്കി പശേ തുണീൽ നുൺ കിഞ്ചാലെ ഓട്ടെ മിന്നേ ഇരുന്തത്തുക്കും ചരിയാനതാ ഇരുക്കും. 17അതുവോലെ പുതുവൻ വീഞ്ചെ ആരും പശേ തോൽ തുരിത്തീൽ ഊത്തി വയ്യാത്ത്; അകനെ ഊത്തിവച്ചാ തുരിത്തി കിഞ്ച് വീഞ്ച് ഒശികോകും; തുരിത്തി നാശമായ് പോകേം ചെയ്യും. പുതുവൻ വീഞ്ചെ പുതുവൻ തോൽ തുരിത്തീൽ വേണും ഊത്തി വയ്‌പ്പേക്ക്; അകനെ ഇരണ്ടും നയമാ ഇരുക്കും.
എകൂതര് പള്ളീലെ മൂപ്പൻ മകളും ഏശുവിലെ തുണിയെ തൊട്ടെ പെൺമ്പുള്ളേം
മരുക്കോശ് 5:21–43; ലൂക്കോശ് 8:40–56
18ഏശു ഇകനെ കുരവുട്ട് ഇരുന്തവോളെ എകൂതാ പള്ളീലെ മൂപ്പനാനെ ഒരാ വന്തു അവനെ കുമിടെ വായ്‌ങ്കി, “എൻ മകെ ഇപ്പെ നാത്തെ; നീ വന്തു അവളേത്തിൽ കയ്യെ വച്ചാ അവേക്ക് ഉശിരു കിടയ്‌ക്കും” ഒൺ ചൊല്ലിയെ.
19ഏശു എന്തി അവനും മത്തും പോയെ. ശിശിയരുകാടും അവൻ കൂട്ടത്തിൽ പോയെ.
20പന്നണ്ട് വരിയമായ് കിടത്തെ നോയ്‌നാലെ വരുത്തമായിരുന്തെ ഒരു പെൺമ്പുള്ളെ ഏശുവുക്ക് പുറകോടേ പോയ് അവൻ തുണീലെ തൊങ്കലെ തൊട്ടെ. 21“അവൻ തുണീലെ തൊങ്കലിലൊണ്ണാലും തൊട്ടാ എനക്ക് ചുകം കിടച്ചോകും” ഒൺ അപ്പിൺ ഉടയാ ഉളളത്തിൽ നിനച്ചെ.
22ഏശു തിരുമ്പി നോയ്‌ക്കി അപ്പിണെ കണ്ടവോളെ, “മകളേ, പേടിയാതെ ഇര്; നീ നമ്പിയനാലെ നിനക്ക് ചുകമെ കിടച്ചിരുക്കിനെ” ഒൺ ചൊല്ലിയെ; അപ്പണേ അവേക്ക് ചുകം കിടച്ചെ.
23പിന്നെ ഏശു എകൂതര് പള്ളീലെ മൂപ്പൻ കൂരയകത്തിൽ ഓറിയവോളെ കുശലെ ഊതിനവേരാളാം പെരിളെ ചൊല്ലി കേശിനവേരാളാം കണ്ടാലെ, 24“എല്ലാരും പുറത്തുക്ക് ഉറയ്‌ങ്കി മണ്ടിൻ; പുളെള ചത്തതില്ലെ; ഉറങ്കിനത് മട്ടുംതാൻ” ഒൺ ചൊല്ലിയെ; ഇതെ കേട്ടെ എല്ലാരും അവനെ വെക്കം കെടുത്തി ചൊല്ലി ചിരിച്ചെ. 25അവൻ ആളുകളെ പുറത്തിലായ്‌ക്കോഞ്ച് കുഞ്ചി പുള്ളെ കിടക്കിനെ ചിത്താറേക്ക് പോയ് കുഞ്ചി പുള്ളെ കയ്യെ പുടിച്ചാലെ, അന്നേരം അവെ എന്തിയെ. 26ഇം ചേതി അം തേശമൊത്തേ പരന്തെ.
ഇരണ്ട് കുരുടരുക്ക് ഏശു ചുകമെ കൊടുക്കിനെ
27ഏശു അങ്ക് ഇരുന്ത് മില്ലോട്ടുക്ക് പോയവോളെ ഇരണ്ടു കുരുടരുകാട്, “താവീത് മകനേ, എങ്കകാൽ കനിവെ കാട്ടോണുമെ” ഒൺ കതറി കോന്ത് പുറകോടേ പോയെ.
28ഏശു കൂരേൽ വന്തോറിയവോളെ അം കുരുടരുകാടും ഏശുവുകാക്ക് വന്തെ. അന്നേരം ഏശു അവറകാക്ക്, “നിങ്കളെ ചുകമാക്കേക്ക് ഏൻനാലെ മുടിഞ്ചോകും ഒൺ നിങ്കെ നമ്പിനതീ?” ഒൺ കേട്ടെ. അത്തുക്ക് അവറെ, “അന്താൻ കരുത്താവേ, എങ്കെ നമ്പുനെ” ഒൺ തിരുപ്പി ചൊല്ലിയെ.
29പിന്നെ ഏശു അവറെ കണ്ണെ തൊട്ട്, “നിങ്കെ നമ്പിക്കവോലെ നിങ്കാക്കാകട്ടെ” ഒൺ ചൊല്ലിയെ. 30അന്നേരമേ അവറാത്തുക്ക് പാരുവെ കിടച്ചെ; പിന്നെ ഏശു അവറാത്തുകാക്ക്, “ഇതെ ആരുകാലും ചൊൽവാനില്ലെ” ഒൺ താക്കലെ ചൊല്ലിയെ.
31ഒണ്ണാ അവറെ അങ്കവുട്ടു പോയ് അം തേശമൊത്തേ ഏശുവെ ചൊല്ലിയൊള്ളെ ചേതിയെ ചൊല്ലി പരത്തിയെ.
ഊമനാനെ ഒരു മനിശനുക്ക് ഏശു ചുകമെ കൊടുക്കിനെ
32ചുകം കിടച്ചവേരാ അങ്ക് നുൺ തിരുമ്പി പോമവോളെ മുനി പുടിച്ചനാലെ കുരവുടുകേക്ക് കൂടാത്തെ ഒരാളെ ചിലവേരാ ഏശുവുകാക്ക് കുടത്തെ. 33ഒണ്ണാ അം മുനിയെ പുറത്തായ്‌ക്കോഞ്ചതും ഊമനായിരുന്താ കുരവുടുകേക്ക് തലവച്ചെ. “എങ്കെ ഇശ്‌രവേലിൽ ഇകത്തെ ഒരു കാരിയമെ ഒരു കാലത്തിലും കണ്ട് ഇരുക്കിനതില്ലെ” ഒൺ ചൊല്ലി എല്ലാരും അരിശുകപ്പട്ടെ. 34അന്നേരം, “ചെൻ മുനികാട് തലവനക്കൊണ്ടുതാൻ മുനികാടെ മുടുക്കിനത്” ഒൺ പരീശരുകാട് ചൊല്ലിയെ.
ഏശുവുക്ക് മാനടവൻകാട്ടുകാക്ക് മനശിരക്കം തോണെ
35ഏശു പട്ടണങ്കാട്ടിലും കൂറാകാട്ടിലും പോയ് എകൂതാ പള്ളീൽ പടിയ്‌ക്കെ വയ്‌ക്കേം തെയ്‌വ രാച്ചമെ ചൊല്ലിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലുകേം മാനടവൻകാട്ടിലെ എല്ലാത്തരം നോയ് നൊടികാട്ടുക്കും എല്ലാത്തരം കെടുതീക്കും ചുകമെ കൊടുക്കുകേം ചെയ്യെ. 36അവനുക്ക് മനിശെ മാനടവൻകാടെ കണ്ടവോളെ അവറെ ഇടയൻ നാത്തെ ആടുവോലെ നാതിനാതേം അലഞ്ചിനടക്കിനെ വേരാ ആയും ഇരുക്കിനെ ഒൺ കണ്ട് അവറകാക്ക് മനശലിവ് ഒണ്ടായെ. 37അന്നേരം ഏശു ശിശിയരുകാക്ക്, “അറുത്തു കൂട്ടുകേക്ക് വെള്ളാമെ മലമ്പോലെ ഒള്ളെ നിച്ചം, ഒണ്ണാ അറുത്തു കൂട്ടുകേക്ക് വേലക്കാറാളോ ഒരുത്തിനെ. 38അതുനാലെ അറുപ്പിലെ എശമാനൻകാൽ ഉടയാ കണ്ടത്തുക്ക് കനേകം വേലക്കാറാളെ കടത്തി വുടുപ്പേക്കുചൂട്ടി വായാതിൻ” ഒൺ ചൊല്ലിയെ.

Qhakambisa

Dlulisela

Kopisha

None

Ufuna ukuthi okuvelele kwakho kugcinwe kuwo wonke amadivayisi akho? Bhalisa noma ngena ngemvume

Ividiyo ye- മത്തായി 9