ലൂക്കോശ് 20
20
ഏശുവിലെ അതികാരമെ ചോത്തിയമെ ചെയ്യിനെ
മത്തായി 21:23–27; മരുക്കോശ് 11:27–33
1ഒരുനാ ഏശു തെയ്‌വ ആലയത്തിൽ പോയി മാനടവൻകാട്ടുക്ക് തെയ്‌വ വശനമെ പടിയ്‌ക്കെ വച്ചും നല്ലെ ചേതിയെ വുളിച്ച് ചൊല്ലീം ഇരുന്തവോളെ വലിയെ പൂയാരിയേരും മതപണ്ടിതരുകാടും മൂപ്പരുകാടും അവൻകാക്ക് വന്ത്. 2“നീ ഏളെ അതികാരത്തിൽ ഇകനെ ചെയ്യിനെ? ഇതെ ചെയ്‌കേക്ക് നിനക്ക് അതികാരമെ തന്തത് ആര്? ഒൺ എങ്കകാൽ ചൊൽ” ഒൺ കേട്ടെ.
3അത്തുക്ക് ഏശു, “ഏനും നിങ്കകാൽ ഒരു കേൾവിയെ കോക്കട്ടെ; നിങ്കെ അത്തുക്ക് വതിലെ ചൊല്ലോണും. 4ഓകന്നാനുക്ക് രാട്ടിപിരാട്ടുകേക്കൊള്ളെ അതികാരം തെയ്‌വത്തിൽ നുണ്ണോ മനിശനിൽ നുണ്ണോ കിടച്ചത്?” ഒൺ കേട്ടെ.
5അവറെ അക്കുമിക്കും ചൊല്ലിയത്, “നങ്കെ എന്തെ ചൊൽവിളെ, തെയ്‌വത്തിൽ നുൺ ഒണ്ണു നങ്കെ ചൊല്ലിയാ പിന്നെ എന്തുനാലെ നിങ്കെ ഓകന്നാനെ നമ്പാപ്പോയെ ഒൺ അവൻ നങ്കകാൽ കോക്കും. 6‘മനിശരിൽ നുൺ ഒൺ ചൊല്ലിയാ ഇവുടെ നിക്കിനെ മാനടവൻകാടെല്ലാം ഓകന്നാൻ ഒരു പലകപ്പാട്ടുക്കാറൻ താൻ ഒൺ ഉറച്ചിരുക്കിനതുനാലെ നങ്കളെ കല്ലൊറിഞ്ച് കൊല്ലും’ ഒൺ ചൊല്ലിയാലെ, 7‘ഏടെ നുൺ ഒൺ എങ്കാക്ക് തിക്കിനാത്തെ’” ഒൺ അവറെ വതിലെ ചൊല്ലിയെ.
8ഏശു അവറകാക്ക്, “ഒണ്ണാ ഏനും ഇതെ ചെയ്യിനത് എന്തൻ അതികാരം നാലെ ഒൺ നിങ്കകാൽ ചൊന്നതില്ലെ” ഒൺ ചൊല്ലിയെ.
മുന്തിരി തോട്ടമെ പാട്ടത്തുക്ക് എടുത്തവേരാ കതെ
മത്തായി 21:33–46; മരുക്കോശ് 12:1–12
9പിന്നെ ഏശു ഒരു കതേ പേരേത്തി ചൊല്ലിയത്, “ഒരു പണ്ണേൽ ഒരു മനിശൻ മുന്തിരി തോട്ടമെ നട്ടൊണ്ടായ്‌ക്കെ; പിന്നെ പാട്ടക്കാറാക്ക് പാട്ടത്തുക്ക് വുട്ടാപ്പിലെ ബൊകാലത്തുക്ക് വോറൊരു പണ്ണേക്ക് പോയെ. 10മുന്തിരി പശമെ ഉറുക്കിളെ കാലമായവോളെ ഉടയാക്കൊള്ളെ പങ്കെ വാങ്കേക്കുചൂട്ടി അവൻ ഉടയാ വേലക്കാറാളെ പാട്ടക്കാറാകാക്ക് കടത്തിവുട്ടെ; ഒണ്ണാ പാട്ടക്കാറാ അവനെ അടിച്ച് മത്തം വെരും കയ്യാലെ മുടുക്കി വുട്ടാച്ചെ. 11അതുനാലെ പിന്നേം വോറൊരു വേലക്കാറനെ അവറകാക്ക് കടത്തിവുട്ടെ; ഒണ്ണാ പാട്ടക്കാറാ അവനാമേ പുടിച്ച് അടിച്ച് വെക്കം കെടുത്തി മത്തം കടത്തിവുട്ടെ. 12പിന്നെ മൂണാമതും ഒരാളെ കടത്തിവുട്ടെ; അവനാം അവറെ അടിച്ച് കായപ്പടുത്തി മുടുക്കി വുട്ടെ. 13പിന്നെ മുന്തിരി തോട്ടത്തിലെ ഉടയാ ഇകനെ ചൊല്ലിയെ, ‘ഏൻ എന്തെ ചെയ്യിളെ? ഏൻ ഇനി എനക്ക് പിരിയമാ ഇരുക്കിനെ മകനെ കടത്തി വുടുക്കും; ഒരുവോളെ അവറെ അവനെ മാനിച്ചോകും’ ഒൺ ചൊല്ലിയെ. 14ഒണ്ണാ പാട്ടക്കാറാ അവനെ കണ്ടവോളെ ഇത് ഇം തോട്ടത്തിലെ ഉടയാ മകൻതാൻ; ചെന്നെ നങ്കെ കൊണ്ണാകാം അകനെ ഇതെല്ലാം നങ്കാക്ക് ചൊന്തമാകും” ഒൺ തങ്കളെ ചൊല്ലിയെ. 15അകനെ അവറെ അവനെ മുന്തിരി തോട്ടത്തിൽ നുൺ പുറത്തിലായ്‌ക്കി കൊണ്ണൊറിഞ്ചെ.
“ഒണ്ണാ അത്തോട്ടത്തിലെ ഉടയാ ഇനി എന്തെ ചെയ്യിളെ?” ഒൺ ഏശു അവറകാൽ കേട്ടെ. 16“അവൻ വന്ത് പാട്ടക്കാറാളെ കൊണ്ണോൺ തോട്ടമെ വോറേ പാട്ടക്കാറാക്ക് കൊടുക്കുകേം ചെയ്യും” ഒൺ ചൊല്ലിയെ.
മാനടവൻകാട് ഇതെ കേട്ടാലെ, “അകനെ ഒരുനാളും നടകാത്ത്” ഒൺ ചൊല്ലിയെ.
17അവൻ അവറളെ നോയ്‌ക്കാലെ, “‘കൂരേ ചെയ്യിനവേരാ മാത്തിയിട്ടെ കൽ മൂലക്കല്ലായേയെ’ ഒൺ എളുതിയിരുക്കിനെ തിരുവെളുത്തിലെ പൊരുൾ എന്തനേത്ത്” ഒൺ കേട്ടെ. 18“അം കല്ലിൽ ബൂശുനവനെല്ലാം തകർന്തോകും; അത് ആരളേത്തിൽ ഒണ്ണാലും ബൂന്താ അത് അവനെ തൂശിയായ് മണ്ടും.” 19ഇകനയവൻ പേരേത്തി ചൊല്ലിയത് അവറളെ പത്തിതാൻ ഒൺ മതപണ്ടിതരുകാടും വലിയെ പൂയാരികാടും നിനച്ചാലെ അവനെ പുടിപ്പേക്ക് നിനച്ചെ; ഒണ്ണാ മാനടവൻ നാലെ അവറെ അരണ്ടെ.
എകൂതാ ചാതീലെ നേതാക്കൻമാരുകാട് ഏശുവെ പുടിപ്പേക്ക് തുനീനെ
മത്തായി 22:15–22; മരുക്കോശ് 12:13–17
20അതുനാലെ അവറെ ഒരു അവശിരം കിടയ്‌പ്പച്ചൂട്ടി തക്കം നോയ്‌ക്കി ഇരുന്തെ. ഏശുവെ ചോത്തിയമെ ചെയ് കെണീൽ അകപ്പടുത്തുകേക്ക് നീതിമാൻകാട് ഒൺ നടിക്കിനെ ചിലെ ഒത്തുകാറാളെ കടത്തിവുട്ടെ. അകനെ അവനെ റോമൻ അതികാരികേക്ക് മില്ലോട് കൊടുപ്പേക്ക് നോയ്‌ക്കെ. 21ഇം ഒത്തുകാറാ ഏശുവുകാക്ക് വന്ത്, “എശമാനനേ, നീ ചൊൽകേം പടിയ്‌ക്കെ വയ്‌ക്കേം ചെയ്യിനെ കാരിയങ്കാട് ചരിതാൻ ഒണ്ണും നീ മുകറെ നോക്കാതെ തെയ്‌വത്തിലെ പിരിയമെ മെച്ചക്കമാ പടിയ്‌ക്കെ വയ്‌ക്കേം ചെയ്യിനെ ഒണ്ണും എങ്കാക്ക് തിക്കിനൊള്ളെ. 22നങ്കെ ചട്ടപ്പടീൽ റോമൻ രാശാവാനെ കയിശരുക്ക് കരമെ കൊടുക്കിനത് ചരിയോ ഇല്ലയോ ഒൺ എങ്കകാൽ ചൊൽ” ഒൺ ചൊല്ലിയെ. 23ഒണ്ണാ ഏശുവുക്ക് അവറെ നിനയ്‌ക്കിനെ കോളാര് എന്തൊൺ തിക്കിലൊണ്ടായതും അവറകാൽ, 24“ഒരു വെള്ളി തുട്ടെ കാട്ട്, ഇത്തിൽ കാണ ഉരുവമും പേരും ആര് പങ്ക്” ഒൺ കേട്ടത്തുക്ക് “കയിശര് പങ്ക്” ഒൺ അവറെ വതിലെ ചൊല്ലിയെ. 25അത്തുക്ക് ഏശു അവറകാക്ക്, “രാശാവുക്കൊള്ളതെ രാശാവുക്കും തെയ്‌വത്തുക്കൊള്ളതെ തെയ്‌വത്തുക്കും കൊടിൻ” ഒൺ ചൊല്ലിയെ.
26അവൻ മാനടവൻകാട്ടുക്ക് മില്ലോട് വച്ച് ചൊല്ലിയെ പേച്ചുനാലെ അവനെ അകപ്പടുത്തുകേക്ക് അവറാത്തുക്ക് മുടിഞ്ചതില്ലെ. അവൻ ചൊല്ലിയെ വതിലെ കേട്ട് അവറെ അരിശുകപ്പടുകേം ബുറീനെ ഇരുക്കുകേം ചെയ്യെ.
ചാവിൽ നുൺ ഉശിരോറി എന്തി വരിനതചൊല്ലിയൊള്ളെ കേൾവി
മത്തായി 22:23–33; മരുക്കോശ് 12:18–27
27ചാവിൽ നുൺ ഉശിരോറി വാരാത്ത് ഒൺ ചൊന്നെ ശതൂക്കിയരിൽ ചിലവേരാ ഏശുവുകാക്ക് വന്ത്, 28“എശമാനനേ, ഒരാ മക്കനാതെ ചത്തേയതൊണ്ണാ അവൻ തമ്പി തമ്മാൻ പെണ്ണെ വച്ചിരുന്ത് തമ്മാനുക്ക് കുഞ്ചിക്കാടെ പുറക്കെ വയ്‌ക്കോണും ഒൺ മോശെ എളുതിയിരുക്കിനതാനെ. 29ഒരു പണ്ണേൽ ഏള് അണ്ണൻ തമ്പിയേര് പിശച്ചിരുന്തെ; അവറെ കൂട്ടത്തിൽ വലിയാ ഒരു പെണ്ണയെടുത്ത് മക്കനാതെ ചത്തെ. 30പുറകോളാളും അം തൂക്കാലിച്ചിയെ പെണ്ണായ് വച്ചിരുന്ത് മക്കനാതെ ചത്തെ. 31മൂണാമത്താളും അപ്പിണെ കൂട്ടി, അകനയേ കടശീലാ വരേക്ക് അപ്പിണെ പെണ്ണായ് കൂട്ടി മക്കെ പുറകാതെ ചത്തെ. 32കടശീൽ അപ്പിണും ചത്തെ. 33അകനയൊണ്ണാ ചത്തോഞ്ച് ഉശിരോറി പിശയ്‌ക്കിനവോളെ അവെ അം ഏളാളിൽ ആര്‌ക്ക് പെണ്ണാകും? അവെ ഏളാ കൂട്ടത്തിലും പിശച്ചതാനേ?” ഒൺ കേട്ടെ.
34ഏശു അവറകാക്ക് ചൊല്ലിയത്, “ഇം ഉലകത്തിലെ ആളുകെ മട്ടുംതാൻ ആൺപെണ്ണെ എടുക്കുകേം കിടത്തി കൊടുക്കുകേം ചെയ്യിനത്. 35ഒണ്ണാ ചാവിൽ നുൺ ഉശിരോറി എന്തി വരുകേം വരുകേക്കിരുക്കിനെ ഉലകത്തിൽ പിശയ്‌ക്കുകേം ചെയ്‌കേക്ക് ഓയ്‌ക്കമാനവേരാ ആൺപെൺ എടുക്കിനതില്ലെ; കിടത്തി കൊടുക്കിനതുമില്ലെ; 36അവറെ തെയ്‌വ തൂതരുകാടുവോലയാനതുനാലെ ഇനി ചാവുകേമില്ലെ. അവറെ ചത്തോഞ്ചത്തുക്ക് പുറകോട് ഉശിരോറി പിശയ്‌ക്കിനെ മക്കനാലെ തെയ്‌വത്തിലെ മക്കകാടും താൻ. 37മുൾപടപ്പ് കത്തിനതചൊല്ലി എളുതിയിരുക്കിനാൻ കരുത്താവെ അബുറാകാമിലെ തെയ്‌വമും ഇശകാക്ക് തെയ്‌വമും ആക്കോവു തെയ്‌വമും ഒൺ ചൊന്നനാലെ ചത്തവേരാ ഉശിരോറി എന്തി വരുമൊണ്ണത്തുക്ക് മോശേം തെളിവെ തന്തിരുക്കിനെ. 38തെയ്‌വം ചത്തവേരാ തെയ്‌വമില്ലെ, ഉശിരോടെ പിശയ്‌ക്കിനവൻ തെയ്‌വം താൻ; എന്തൊണ്ണാ എല്ലാരും അവനുക്കുചൂട്ടി പിശയ്‌ക്കിനതാനെ.”
39അത്തുക്ക് ചിലെ മതപണ്ടിതരുകാട്, “എശമാനനേ, നീ ചൊന്നത് ചരിതാൻ” ഒൺ ഏശുവുകാക്ക് ചൊല്ലിയെ. 40പിന്നെ അവൻകാൽ ഒണ്ണാം കോപ്പേക്ക് ആരുക്കും ത്‌റാണി നാപ്പോയെ.
മശികാ ആര് മകൻ?
മത്തായി 22:41–46; മരുക്കോശ് 12:35–37
41ഏശു അവറകാക്ക്, “കിരിശ്ത്തു താവീത് മകൻ ഒൺ ചൊന്നത് എകനെ?” ഒൺ കേട്ടെ. 42-43എന്തൊണ്ണാ,
“‘ഏൻ നിൻ എതിരികളെ നിൻ പാതപീടമാക്കിനതുവരേക്ക് എനക്ക് വലത്തക്കോട് ഇര്. ഒൺ കരുത്താവ് എൻ കരുത്താവുകാക്ക് അരുളി ചെയ്യെ’ ഒൺ താവീതേ ശങ്കീർത്തനെ പുത്തകത്തിൽ എളുതിയിരുക്കിനെ?
44താവീത് അവനെ കരുത്താവ് ഒൺ വുളിച്ചതൊണ്ണാ പിന്നെ എകനനേ അവൻ താവീത് മകനാനത്?” ഒൺ കേട്ടെ.
മതപണ്ടിതരുകാട്ടുക്ക് എതിരാ ഏശു താക്കലെ കൊടുക്കിനെ
മത്തായി 23:1–36; മരുക്കോശ് 12:38–40
45മാനടവൻകാട് ബൂറാ കോക്കെ ഏശു ഉടയാ ശിശിയരുകാക്ക് ചൊല്ലിയത്. 46നീണ്ടെ അങ്കികാടെ ഉടുത്ത് നടപ്പേക്കും ചന്തേൽ വച്ച് വണക്കമെ കോപ്പേക്കും ആശിക്കേം എകൂതാ പള്ളീലും വിരുന്തിലും മുയ്‌ക്കമാനെ ഇടത്തിൽ ഇരുപ്പേക്ക് ആശിക്കേം ചെയ്യിനെ മതപണ്ടിതരുകാടെ കെവുനിച്ചോകോണും. 47അവറെ തൂക്കാലിച്ചിയേരെ ചൊല്ലി ഏമാത്തി അവറെ കൂരേലെ ഏനവാനമെല്ലാം എടുത്ത് കോളാരാ ബൊകുനേരം വായാതുകേം ചെയ്യിനെ; അവറാത്തുക്ക് ചരിയാനെ തണ്ടനെ കിടച്ചോകും.
موجودہ انتخاب:
ലൂക്കോശ് 20: മന്നാൻ
سرخی
شئیر
کاپی
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fur.png&w=128&q=75)
کیا آپ جاہتے ہیں کہ آپ کی سرکیاں آپ کی devices پر محفوظ ہوں؟ Sign up or sign in
@New Life Literature (NLL)