ലൂക്കൊസ് 4:9-12
ലൂക്കൊസ് 4:9-12 MALOVBSI
പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോട്: നീ ദൈവപുത്രൻ എങ്കിൽ ഇവിടെനിന്നു താഴോട്ടു ചാടുക. “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോട് നിന്നെക്കുറിച്ചു കല്പിക്കയും നിന്റെ കാൽ കല്ലിനോട് തട്ടാതവണ്ണം അവർ നിന്നെ കൈയിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്ന് അരുളിച്ചെയ്തിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.