മത്തായ് 27

27
ഏശുവ്ന പീലാത്തോശ്‌ന്റ താവ്ക്ക് കൂട്ടിയെട്ത്ത് പോന്റാര്
മർക്കോശ് 15:1; ലൂക്കോശ് 23:1–2; ഓകന്നാൻ 18:28–32
1കെരിവ്‌ലാട്ട്തിന്ന മകാപുരോകിതൻമാരും ആള്കള മൂപ്പൻമാരും കൂടി ഏശുവ്ന കൊല്ല്‌വാനിക്കി ചട്ടംകെട്ടിയാര്. 2അവങ്ങ അവന പിടിച്ച്കെട്ടി റോമാനാട്‌വായിയാഞ്ഞ പീലാത്തോശാട്ടക്കി എട്ത്ത് പിയ്യാര്.
ശൂത ചാകന്റാൻ
അപ്പൊശ്തലൻമാര തെയ്‌വവേലകള് 15:18–19
3ഏശുവ്ന കൊല്ല്‌വാനിക്കി വിതിച്ചാര് ഇന്റ് അവന കാട്ടിക്കൊടത്ത ശൂതക്കി തിക്കൊണ്ടാഞ്ഞപ്പൻ അവൻ തുക്കിച്ച് ആ മുപ്പത് വെള്ളി ഉറവായ് മകാപുരോകിതൻമാരയം മൂപ്പൻമാരയം കിട്ട എട്ത്ത് വന്താൻ. 4“നാന് ഒര കുറ്റമില്ലാത്ത ആള ചാവ്ക്ക് കാട്ടിക്കൊട്ത്ത് തെറ്റ്കുറ്റം ചെയ്ഞ്ഞൻ” ഇന്റ് പേശിയാൻ.
“അത്ക്ക് എങ്ങ്ക്ക് എന്തൻ? നിയ്യ് നിന്റ കാരിയം പാര്” ഇന്റ് അവങ്ങ തിരിച്ച് പേശിയാര്.
5അവൻ ആ വെള്ളി ഉറവായ് പള്ളിയില് വെലിച്ച് എറിഞ്ഞ് പിയ്യ് തൂങ്ങി ചത്താൻ. 6മകാപുരോകിതൻമാര് ആ വെള്ളി ഉറവായ് പെറ്ക്കി എട്ത്ത്, “ഇത് എലത്ത്ത്ത്‌ന്റ വെലയാണം അത്കൊണ്ട് ഇത് കാണിക്ക പെട്ടിയില് ഇടന്റത് നെല്ലതില്ല” ഇന്റ് പേശിയാര്. 7അത്കൊണ്ട് ആ ഉറവായ് എട്ത്ത് വേറ താവീനെന്റ് വെന്റ ആള്കള ചാവ് മറവ്‌ചെയ്യ്‌വാനിക്കി ഒര കുശവന്റ താവ് വാങ്ങ്‌വാനിക്കി തീരമാനിക്കത്തം അത് വാങ്ങത്തം ചെയ്ഞ്ഞാര്. 8അത്കൊണ്ടാണും ആ താവ്ക്ക് ഇപ്പനം “എലത്തനെലം” ഇന്റ് പേര് വിളിക്കിന്റത്.
9-10“കർത്താവ് എന്നോട പേശീത്പേല ഇശറയേലാള്കള് അവന്ക്ക് ഇട്ട വെലയാഞ്ഞ മുപ്പത് വെള്ളി ഉറവായ് എട്ത്ത് കുശവന്റ താവ് വാങ്ങിയാര്”
ഇന്റ് ഇരമ്മിയാവ് വ്‌ലാത്തി പേശിയ കാരിയം നടന്ന്ത്.
പീലാത്തോശ് ഏശുവ്ന ചോത്തിയം ചെയ്യന്റാൻ
മർക്കോശ് 15:2–5; ലൂക്കോശ് 23:3–5; ഓകന്നാൻ 18:33–38
11ഏശു റോമാ നാട്‌വായീന്റ മൊകത്ത് നെന്റാൻ; “നിയ്യ് എകൂതൻമാര രാശാവാ?” ഇന്റ് നാട്‌വായി കേട്ടാൻ. അത്ക്ക് ഏശു, “അതെ, നീ പേശീത് നെശം” ഇന്റ് അവനോട പേശിയാൻ. 12ഇന്റെ മകാപുരോകിതൻമാരും മൂപ്പൻമാരും കുറ്റം പേശീപ്പനം അവൻ തിരിച്ച് ഒന്റും പേശീല. 13അത്കൊണ്ട് പീലാത്തോശ് ഏശുവോട, “ഇവങ്ങ നിന്റ പേരില് ഒരിന്ന കുറ്റം പേശന്റാര് നിയ്യ് അത് ഒന്റും കേക്ക്‌ലിയാ?” ഇന്റ് കേട്ടാൻ.
14ഇന്റെ ഏശു തിരിച്ച് ഒന്റും പേശാണ്ടിയിരന്നത് കൊണ്ട് നാട്‌വായി അത്‌ശകപ്പെട്ടാൻ.
ഏശുവ്ക്ക് ചാവ് ശിച്ച കൊടക്കന്റാര്
മർക്കോശ് 15:6–15; ലൂക്കോശ് 23:13–25; ഓകന്നാൻ 18:39—19:16
15ഇന്റെ ഒക്ക പെശക ഉലശവത്ത്ന്റയും ശമയത്ത് അവങ്ങ കേക്കന്റത്പേല ഏല്‌ക്കൂട്ടീല് കെടക്കന്റ ഒരാള പീലാത്തോശ് വിട്ട് കൊടക്കന്റ പതിവ് ഒണ്ടാഞ്ഞ്ത്. 16വറാവാശ് #27:16 വറാവാശ് ചെല പുത്തകങ്ങളീല് ഈ പേര് ഏശു വെറവാശ് ഇന്റാണും. ഇന്റ് പേശന്റ കേളികേട്ട ഒര തടവ്കാറൻ അവട ഒണ്ടാഞ്ഞ്ത്. 17ആള്കള് കൂടിവന്തപ്പൻ പീലാത്തോശ് അവങ്ങളോട കേട്ടാൻ, “ഏവന വിട്ട് തെരണം? വറാവാശ്‌നയാ കിര്ശ്തു ഇന്റ് പേശന്റ ഏശുവ്നിയാ” ഇന്റ് കേട്ടാൻ. 18എകൂതാ നേതാക്കൻമാര്ക്ക് ഏശുവോടൊള്ള കുശ്‌മ്പ് കാറണമാണും അവന്റ കെയ്യീല് ഏപ്പിച്ചതിന്റ് പീലാത്തോശ്ക്ക് തിക്കൊണ്ടാഞ്ഞ്ത്. 19പീലാത്തോശ് നായംവിതിക്കിന്റ താവീല് ഇര്ന്നപ്പൻ അവന്റ വീട്ട്കാറി ഒര ശേതി വിട്ട്ത്, “ആ നീതിയൊള്ള മന്ശ്‌ന ഒന്റും ചെയ്യേറ്, അവൻ കാറണം നാന് ഇന്ട്ടിക്കി രായ് ക്‌നാവീല് കൊള്ള കട്ടപ്പാട് കെയിച്ചൻ.”
20വറാവാശ്‌ന വിട്ട്തെരണമിന്റും ഏശുവ്ന കൊല്ലണമിന്റും പീലാത്തോശോട പേശ്‌വാനിക്കി മകാപുരോകിതൻമാരും മൂപ്പൻമാരും ആള്കളച്ചിട്ട് ശമ്മ്തിപ്പിച്ചാര്. 21പീലാത്തോശ് അവങ്ങളോട, “ഈ റണ്ടാളീല് ഏവന വിട്ട് തെരണം?” ഇന്റ് കേട്ടാൻ. അത്ക്ക് അവങ്ങ “വറാവാശ്‌ന” ഇന്റ് ശക്ക്തിക്കി ആറ്ത്ത് വിളിച്ചാര്. 22“കിര്ശ്തു ഇന്റ് പേശന്റ ഏശുവ്ന നാന് എന്തൻ ചെയ്യണം?” ഇന്റ് പീലാത്തോശ് കേട്ടാൻ. “അവന കുരിശീല് തറയ്‌ക്കണം” ഇന്റ് ശക്ക്തിക്കി ആറ്ത്ത് വിളിച്ചാര്. 23പീലാത്തോശ് അവങ്ങളോട, “അവൻ എന്തൻ കുറ്റം ചെയ്ഞ്ഞാൻ?” ഇന്റ് കേട്ടാൻ അത്ക്ക് അവങ്ങ, “അവന കുരിശീല് തറയ്‌ക്കണം” ഇന്റ് പിന്നയം ഒക്കളം പയങ്കര ശക്ക്തിക്കി ആറ്ത്ത് വിളിച്ചാര്. 24ആള്കള് എകളയൊണ്ടാക്ക്ന്റതില്ലാണ്ടി അത്ക്ക് ഒര കൊറവും ഇല്ല ഇന്റ് പീലാത്തോശ് കണ്ട്, ആള്കള് കണ്ട്നെന്റപ്പൻ തണ്ണിയെട്ത്ത് കെയ്‌കെയ്‌കി, “ഇയ്യ നീതിയൊള്ളവന്റ എലത്തത്തീല് എക്ക് പങ്ക് ഇല്ല; നിങ്ങയാണും ഇത്‌ന്റ പങ്ക്കാറ്” ഇന്റ് പേശിയാൻ. 25“അവന്റ ചാവ്ന്റ കുറ്റം എങ്ങ്ക്കും എങ്ങള കുഞ്ച്‌ല്‌ക്കും വെര്ട്ട്” ഇന്റ് ആള്കളൊക്ക പേശിയാര്. 26ആണ പീലാത്തോശ് വറാവാശ്‌ന അവ്ങ്ങ്ക്ക് വിട്ട്കൊടക്കത്തം ഏശുവ്ന ചാട്ടവാറ്കൊണ്ട് അടിച്ച് കുരിശീല് തറപ്പാനിക്കി അവ്ങ്ങ്ക്ക് ഏപ്പിച്ച് കൊടക്കത്തം ചെയ്ഞ്ഞാൻ.
പടയാളികള് ഏശുവ്ന നാണം കെടത്തന്റാര്
മർക്കോശ് 15:16–20; ഓകന്നാൻ 19:2–3
27പിന്ന പീലാത്തോശ്‌ന്റ പടയാളികള് ഏശുവ്ന നാട്‌വായീന്റ കൊട്ടാരത്ത്ക്ക് എട്ത്ത് പിയ്യാര്; പടയാളികള് ഒക്ക അവന്റ മൊകത്ത് ചിറ്റും കൂടത്തം ചെയ്ഞ്ഞാര്. 28അവൻ ഇട്ടിര്ന്ന ഒടയാട പടയാളികള് ഊരിയെട്ത്ത് ഒര ചെവത്ത ഒടയാട അവന്ക്ക് ഇടത്തം, 29മുള്ള്കൊണ്ട് ഒര തൊപ്പിയൊണ്ടാക്കി അവന്റ തലയില് വെക്കത്തും ചെയ്ഞ്ഞാര്, അവന്റ വലത്തീ കെയ്യീല് ഒര ഞാങ്ങണക്കോല് കൊട്ത്ത് അവന്റ മൊകത്ത് മുട്ട്കുത്തി നെന്റ്, “എകൂതൻമാര രാശാവേ, നേടിവാ നേടിവാ” ഇന്റ് നാണംകെട്ത്തി പേശത്തം ചെയ്ഞ്ഞാര്. 30അവങ്ങ അവന്റ തേകത്ത് തുപ്പി ആ കോല് എട്ത്ത് അവന്റ തലക്കി അടിച്ചാര്. 31അവങ്ങ അവന നാണംകെട്ത്തി കെയിഞ്ഞ് ചെവത്ത ഒടയാട ഊരിയെട്ത്ത്, ഏശുവ്ന്റ ഒടയാട ഇട്ട് കുരിശീല് തറപ്പാനിക്കി എട്ത്ത് പിയ്യാര്.
ഏശുവ്ന കുരിശീല് തറയ്‌ക്കന്റാര്
മർക്കോശ് 15:21–32; ലൂക്കോശ് 23:26–43; ഓകന്നാൻ 19:17–27
32ആണ പിയ്യപ്പൻ കുറേന താവ്കാറനാഞ്ഞ ശിമോൻ ഇന്റ് പേശന്റ ഒരത്തന അവങ്ങ കണ്ടാര്, ഏശുവ്ന്റ കുരിശ് ചെമപ്പാനിക്കി അവന തണ്ടിയാര്. 33“തലയോട്ന്റ താവ് ഇന്റ്” പൊറ്ള് വെന്റ കോല്‌കോത ഇന്റ് പേശന്റ താവീല് എത്തിയപ്പൻ, 34അവങ്ങ അവന്ക്ക് കെപ്പ് കലക്കിയ വീഞ്ഞ് കുടിപ്പാനിക്കി കൊടത്താര്; ഏശു അത് തുശിച്ച് പാത്താൻ, ഇന്റെ അവൻ അത് കുടിച്ച്‌ല.
35ഏശുവ്ന കുരിശീല് തറച്ച് കെയിഞ്ഞ് അവങ്ങ കുറിയിട്ട് അവന്റ ഒടയാട പങ്കിയെടത്താര്. 36അത്കെയിഞ്ഞ് അവങ്ങ അവട അവന്ക്ക് കാവല് ഇര്ന്നാര്. 37“ഇവൻ എകൂതൻമാര രാശാവാഞ്ഞ ഏശു” ഇന്റ് അവന്റ കുറ്റം എയ്‌തിയ ഒര കുറിപ്പ് അവന്റ തലക്കി മീത വെച്ചാര്. 38പിന്ന റണ്ട് കള്ളൻമാര ഏശുവ്ന്റ വലത്തീ മെര്പ്പീലും എടത്തീമെര്പ്പിലും കുരിശീല് തറച്ചാര്.
39ആ വെയിക്കി കടന്ന് പിയ്യ ആള്കള് തല കുല്‌ക്കി ഏശുവ്ന നാണംകെട്ത്തി, 40“എകൂതൻമാര വെലീപള്ളി പൊളിച്ച് മൂന്റന്തികൊണ്ട് കെട്ടിയെടക്കവന്റവനേ, നിന്നത്തിന്ന കാപ്പാത്ത് തെയ്‌വത്ത്ന്റ കയ്യനിന്റെ കുരിശീനെന്റ് എറങ്ങി വാ” ഇന്റ് പേശിയാര്.
41അത്പേലതിന്ന മകാപുരോകിതൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും മൂപ്പൻമാരും ഏശുവ്ന നാണംകെട്ത്തി, 42“ഇവൻ വേറാള്കള കാപ്പാത്തിയാൻ, ഇന്റെ അവനത്തിന്ന കാപ്പാത്ത്‌വാനിക്കി നോക്കണ്ട; അവൻ ഇശറയേല്ന്റ രാശാവ് ആണിങ്ങി ഇപ്പത്തിന്ന കുരിശീല് നെന്റ് എറങ്ങി വെര്ട്ട്; ആണയിന്റെ എങ്ങ അവന നമ്പിയം. 43അവൻ തെയ്‌വത്തീല് അണവേക്കന്റാൻ; തെയ്‌വത്ത്ക്ക് അവനോട ഇട്ടമൊണ്ടങ്ങി ഇപ്പൻ കാപ്പാത്തട്ടെ; എന്തനിന്റെ, ‘നാന് തെയ്‌വത്ത്ന്റ കയ്യൻ’ ഇന്റ് അവൻ പേശിയാനില്ലോ” ഇന്റ് പേശിയാൻ.
44അവന്റ കൂട്ടത്ത് കുരിശീല് തറച്ച കള്ളൻമാരും ആണതിന്ന അവന നാണംകെട്ത്തിയാര്.
ഏശു ചാകന്റാൻ
മർക്കോശ് 15:33–41; ലൂക്കോശ് 23:44–49; ഓകന്നാൻ 19:28–30
45ഉച്ചക്കി പന്തറണ്ട് മണി തൊട്ട് മൂന്റ് മണി വെരയം നാട് പൂര ഇറ്ട്ടിനെന്റ്ത്. 46ഏറക്കോറ മൂന്റ് മണി നേരത്ത് ഏശു ഏലി, ഏലി, ലമ്മാ ശവ്ക്‌താനി ഇന്റ് ശക്ക്തിക്കി ആറ്ത്ത് കേന്നാൻ; എന്റ തെയ്‌വമേ, എന്റ തെയ്‌വമേ, നീ എന്ന കെയ്യ് വിട്ടത് എന്തന്ക്ക് ഇന്റാണും ഇത്‌ന്റ അറത്തം.
47അവട നെന്റ ചെലാള്കള് അത് കേട്ട് അവൻ ഏലിയാവ്ന വിളിക്കിന്റാൻ ഇന്റ് പേശിയാര്. 48അപ്പത്തിന്ന അവങ്ങളീല് ഒരത്തൻ ഓടി പിയ്യ് ഇത്ത്റി പഞ്ഞിയെട്ത്ത് പുളിച്ച വീഞ്ഞീല് മുക്കി ഒര ഈറക്കോലീല് കെട്ടി അവന്ക്ക് കുടിപ്പാനിക്കി കൊടത്താൻ. 49ഇന്റെ പിന്നൊള്ളാള്കള്, “നെല്ലൻ, ഏലിയാവ് അവന കാപ്പാത്ത്‌വാനിക്കി വെര്മാ ഇന്റ് നമ്മ്ക്ക് പാക്കാം” ഇന്റ് പേശിയാര്. 50ഏശു പിന്നയം ശക്ക്തിക്കി ആറ്ത്ത് ഉശ്റ്ന വിട്ടാൻ. 51അപ്പിനിക്കി എകൂതൻമാര വെലീപള്ളിയില് തൂക്കിയിട്ട വേട്ടി തല തൊട്ട് എടി വെരയം റണ്ട് തുണ്ടാഞ്ഞ് കീറിപ്പീത്; പൂമി കുല്ങ്ങീത്, പാറ വിണ്ട്ത്, 52കെല്ലളകള് തൊറന്ന്ത്, ഉശ്റ് പിയ്യ് കെടന്ന പല നീതിയൊള്ളാള്കള തേകമം ഉശ്റ്‌വന്ത് എള്മ്പീത്. 53ഏശു ചാവീനെന്റ് ഉശ്റ്‌വന്ത് എള്മ്പിക്കെയിഞ്ഞ് അവങ്ങ നൊള്ളിമുടികളീനെന്റ് പിയ്യ്, ശുത്തിയൊള്ള പട്ടണത്തീല് പല ആള്കള്ക്കും ഉര്‌വപ്പെട്ടാര്. 54പട്ടാളത്തലവനം ഏശുവ്ക്ക് കാവല് നെന്റ പട്ടാളക്കാറും പൂമികുല്ങ്ങീതും അവട നടന്ന വേറ കാരിയങ്ങളും കണ്ട് പയങ്കരമായിട്ട് പേടിച്ച്, “തിട്ടം അവൻ തെയ്‌വത്ത്ന്റ കയ്യൻ ആഞ്ഞ്ത്” ഇന്റ് പേശിയാര്. 55കെലീലയില് നെന്റ് ഏശുവ്ന പെര്കാരിച്ച് അവന്റ പിറ്റ വന്ത പല മക്കളും തൂരനെന്റ് അത് കണ്ടാര്. 56അവങ്ങള കൂട്ടത്തീല് മത്തലക്കാറി മറിയമം ശാക്കോവ്ന്റയം ശോശീന്റയം അമ്മയാഞ്ഞ മറിയമം ശെവതിക്കുഞ്ച്‌ല അമ്മയം ഒണ്ടാഞ്ഞ്ത്.
ഏശുവ്ന്റ ചാവ്ന മറവ് ചെയ്യന്റാര്
മർക്കോശ് 15:42–47; ലൂക്കോശ് 23:50–56; ഓകന്നാൻ 19:38–42
57അന്തിയാഞ്ഞപ്പൻ അരിമത്തിക്കാറനാഞ്ഞ ഉറവായ്‌ക്കാറനം ഏശുവ്ന്റ ശിശിയനും ആഞ്ഞ ശോശപ്പ് ഇന്റ് പേശന്റവൻ അവടക്കി വന്താൻ. 58അവൻ പീലാത്തോശാട്ട് പിയ്യ് ഏശുവ്ന്റ ചാവ് കേട്ടാൻ; ശോശപ്പ്ക്ക് ആ ചാവ് കൊടപ്പാനിക്കി പീലാത്തോശ് ഉത്തറവിട്ടാൻ. 59ആണ ശോശപ്പ് ചാവ് കെട്ടിമുറക്കന്റ എശ്ക്കില്ലാത്ത വേട്ടിയില് ഏശുവ്‌ന്റ ചാവ് പൊത്തിക്കെട്ടി, 60പാറയില് വെട്ടിയൊണ്ടാക്കിയ അവന്റ ശൊന്തം പുത്തൻ കെല്ലളയില് വെച്ചാൻ; പിന്ന കെല്ലളയിന്റ വാച്ചക്കി ഒര വിട്ട കെല്ലും ഉറ്ട്ടി വെച്ച് പിയ്യാൻ. 61കെല്ലളയിന്റ അമ്മെര്പ്പ്ക്ക് മത്തലക്കാറി മറിയമം മെറ്റീ മറിയമം ഇര്ന്നാര്.
കെല്ലളവാച്ചീന്റ കാവല്‌ക്കാറ്
62പിറ്റീ നാളക്കി ഒര ശവത്ത് നാളാഞ്ഞ്ത് അന്റ് മകാപുരോകിതൻമാരും പരീശൻമാരും പീലാത്തോശ്‌ന കണ്ട്, 63“ഏമാനേ, ചതിക്കന്റവനാഞ്ഞ അവൻ ഉശ്റോട ഇര്ന്നപ്പൻ, മൂന്റ് നാള് കെയിഞ്ഞ് നാന് ഉശ്റ്‌വന്ത് എള്മ്പ്‌വിൻ” ഇന്റ് പേശീത് എങ്ങ നെനയ്‌ക്കിന്റം. 64അത്കൊണ്ട് അവന്റ ശിശിയൻമാര് പിയ്യ്, “അവന്റ ചാവ് കട്ട്ട്ത്ത് പോകത്തം അവൻ വീന്നാള്കളീനെന്റ് ഉശ്റ്‌വന്ത് എള്മ്പിയാനിന്റ് ആള്കളോട പേശത്തം ഒട്ക്കം ഒള്ള ചതി ആത്തീത്തീക്കായും പുത്തിമുട്ടാകത്തം ചെയ്യാണ്ടിയിരപ്പാനിക്കി വേണ്ടി മൂന്റന്തി വെരയം കെല്ലള ഒറപ്പാക്കി വെപ്പാനിക്കി ഉത്തറവിട്” ഇന്റ് പേശിയാര്.
65പീലാത്തോശ് അവങ്ങളോട, “നിങ്ങ കാവല്‌ക്കാറ എട്ത്ത് പേൻ; പിയ്യ് നിങ്ങ്ക്ക് പെറ്റന്റത് പേല ഒറപ്പാക്കിവേൻ.”
66ആണ അവങ്ങ അവടനെന്റ് പിയ്യ് കെല്ലളക്കി മുത്തറയിട്ട് കാവല്‌ക്കാറ നെർത്തി കെല്ലള ഒറപ്പാക്കിയാര്.

ప్రస్తుతం ఎంపిక చేయబడింది:

മത്തായ് 27: മുതുവാൻ

హైలైట్

షేర్ చేయి

కాపీ

None

మీ పరికరాలన్నింటి వ్యాప్తంగా మీ హైలైట్స్ సేవ్ చేయబడాలనుకుంటున్నారా? సైన్ అప్ చేయండి లేదా సైన్ ఇన్ చేయండి