ലൂക്കോശ് 23
23
പീലാത്തോശ് ഏശുവുകാൽ കേൾവീ കോക്കിനെ
മത്തായി 27:1–2,11–14; മരുക്കോശ് 15:1–5; ഓകന്നാൻ 18:28–38
1പിന്നെ അവറെ എല്ലാരും കൂട്ടമാ എന്തി ഏശുവെ പീലാത്തോശുക്ക് മില്ലോട്ടുക്ക് കൊണ്ടേയെ. 2“ഇം മനിശൻ എങ്കെ ചാതികാടെ മൊത്തമാ വശീവുട്ട് മാത്തിനെ. അവൻ കയിശരുക്ക് കരമെ കൊടുക്കിനത്തുക്ക് എതിരെ ചൊല്ലുകേം താൻ കിരിശ്ത്തു ഒണ്ണെ രാശാവാനെ ഒൺ ചൊൽകേം ചെയ്യിനതെ എങ്കെ കണ്ടെ” ഒൺ ചൊല്ലി അവറെ ഏശുവുക്ക് എതിരാ കുത്തമെ ചൊൽവെ തുടയ്‌ങ്കെ.
3അത്തുക്ക് പീലാത്തോശ് അവൻകാക്ക്, “നീ എകൂതര്കാട് രാശാവീ?” ഒൺ കേട്ടെ. “അന്താൻ, നീ ചൊന്നതാൻ ചരി” ഒൺ ഏശു അത്തുക്ക് വതിലെ ചൊല്ലിയെ. 4പീലാത്തോശ് വലിയെ പൂയാരിയേരുകാലും അങ്ക് നുണ്ണെ മാനടവൻ കൂട്ടത്തുകാലും, “ഏൻ ഇം മനിശനിൽ തണ്ടനേക്കൊള്ളെ ഒരു കുത്തമാം കാണതില്ല” ഒൺ ചൊല്ലിയെ.
5അത്തുക്ക് അവറെ, “അവൻ ഉടയാ ഉവതേശത്തിൽ എകൂതിയാവിലെ മാനടവൻകാടെ ബൂറാ കലക്കമെ ചെയ്യിനെ; അവൻ കെലീലേൽ തുടയ്‌ങ്കി എരുശലേം വരേക്ക് വന്തിരുക്കിനെ” ഒൺ ഒരേപുടി നുണ്ണെ.
ഏശുവെ കെരോതാവുകാക്ക് കടത്തിവുടുക്കിനെ
6പീലാത്തോശ് ഇതെ കേട്ടാലെ “ഇം മനിശൻ കെലീലാക്കാറനീ?” ഒൺ കേട്ടെ. 7കെരോതാവ് അതികാരമെ നടത്തിനാൻ നുൺ വന്താതാൻ; ഏശു ഒൺ പീലാത്തോശുക്ക് തിക്കിലൊണ്ടായതും അം നാളുകേൽ കൊഞ്ചനാത്തേക്ക് എരുശലേമുക്ക് വന്തെ കെരോതാവുകാക്ക് ഏശുവെ കടത്തിവുട്ടെ. 8കെരോതാവ് ഏശുവെ കണ്ടാലെ ചരിയാനത്തിൽ പിരിയമോറിയെ. എന്തൊണ്ണാ അവൻ ഏശുവെ ചൊല്ലി കേട്ട് ഇരുന്തതുനാലെ അവനെ കാണോണുമൊൺ ബൊകുനാളായ് ആശിച്ചിരുന്തെ. അവൻ ഏളതൊണ്ണാലും ഒരു അടകാളമെ ചെയ്യിനതെ കാൺമ്പേക്കും ആശയോടെ ഇരുന്തെ. 9ഒവ്വൊരു കാരിയങ്കാടെ കെരോതാവ് കേട്ടുകിട്ടേ ഇരുന്തപ്പണും ഏശു അത്തുക്കൊണ്ണും വതിലെ കൊടാതെ ബുറീനെ നുണ്ണെ. 10വലിയെ പൂയാരിയേരും മതപണ്ടിതരുകാടും അവനെ ചൊല്ലി മതെ ചരിയാനത്തിൽ കുത്തമെ ചൊല്ലികിട്ടേ ഇരുന്തെ. 11പിന്നെ കെരോതാവും ഉടയാ പടയാളികേം മത്തും അവനെ ഒടിയോറെ ചൊല്ലി വെക്കമെ കെടുത്തി രാശാക്കൻമാരുകാട് ഇടിനെ ഉടനടയെ ഉടുക്കവച്ച് പീലാത്തോശുകാക്ക് തിരുപ്പി കടത്തിവുട്ടെ. 12ചരിയാനെ വയ്‌രായ്‌ക്കത്തിലിരുന്തെ കെരോതാവും പീലാത്തോശും അണ്ണേക്കിരുന്ത് ഇണങ്കരായെ.
ഏശുവെ കൊൽകേക്ക് വിതിക്കിനെ
മത്തായി 27:15–26; മരുക്കോശ് 15:6–15; ഓകന്നാൻ 18:39—19:16
13പീലാത്തോശ് വലിയെ പൂയാരികാടാം എകൂതാ ചാതീലെ മൂപ്പരുകാടാം മാനടവൻകാടാം വുളിച്ച് 14അവറകാൽ, “മാനടവനിടേൽ കലകമെ ഒണ്ടാക്കിനെ ഒണ്ണെ കുത്തമെ ചൊല്ലി ചെന്നെ നിങ്കെ എൻകാക്ക് കുടത്തെ. ഒണ്ണാ ചെന്നെ ഏൻ നിങ്കാക്ക് മില്ലോടേ ചോത്തിയമെ ചെയ്യപ്പണും ഇമ്പാളുക്ക് തണ്ടനെ കൊടുപ്പേക്ക് തകുന്തെ ഒരു കുത്തമാം നിങ്കെ ചൊന്നവോലെ ഏൻ ഇമ്പാളിൽ കാണതില്ലെ. 15കെരോതാവും ഇമ്പാളിൽ ഒരു കുത്തമാം കണ്ടതില്ലെ. അതുനാലെ അവൻ ഇമ്പാളെ എൻകാക്ക് തിരുപ്പി കടത്തിവുട്ടിരുക്കിനെ; ചാവുക്കു തകുന്തെ ഒരു കുത്തമാം ഇമ്പാൾ ചെയ് ഇരുക്കിനതില്ലെ. 16അതുനാലെ അവനുക്ക് ചാട്ടവാറിൽ അടിയെ കൊടുക്കെ വച്ച് ഏൻ കടത്തി വുടുക്കിളെ” ഒൺ പീലാത്തോശ് ചൊല്ലിയെ. 17[എല്ലാ പെരുനാളിലും പീലാത്തോശ് ഒരു കുത്തവാളീക്ക് വുടുതൽ കൊടുക്കിനെ ചിട്ടെ ഇരുന്തെ]#23:17 ഇം വശനം ചിലെ കായിതത്തിൽ മട്ടുംതാൻ ഒള്ളത്.
18മാനടവൻകാടെല്ലാം, “ഇമ്പാളെ കൊണ്ണൊറിഞ്ച് ബറബാശെ എങ്കാക്ക് വുട്ട് തര്” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ. 19ബറബാശ് ഒണ്ണാ പട്ടണത്തിൽ ഒരു കലകമെ ചെയ്യനാലേം ഒരു മനിശനെ കൊണ്ണതുനാലേം അവനെ പുടിച്ച് ഇരുട്ടറേൽ ഇട്ടിരുക്കുമെ.
20ഏശുവെ ഒണ്ണാം ചെയ്യാതെ വുടുപ്പേക്ക് പീലാത്തോശുക്ക് മനശിരുന്തനാലെ അവൻ പിന്നേം മാനടവൻകാട്ടുകാൽ വുളിച്ച് കേട്ടെ. 21ഒണ്ണാ മാനടവൻകാടൊത്തേ ചരിയാനത്തിൽ, “അവനെ ശിലുവേൽ തറേ, അവനെ ശിലുവേൽ തറേ” ഒൺ വുളിച്ച് ചൊല്ലികിട്ടേ ഇരുന്തെ. 22പീലാത്തോശ് മൂണാമത് വട്ടമും അവറകാൽ ചൊല്ലിയത്, “ഇമ്പാൾ എന്തൻ കുത്തമനേ ചെയ്യത്; ഇമ്പാളെ കൊൽകേക്കൊള്ളെ ഒരു കുത്തമാം ഏൻ കാണതില്ലെ; ഇമ്പാൾക്ക് ചാട്ടവാറിൽ അടിയ്‌ക്കെ വച്ച് കടത്തി വുടുക്കിളെ.”
23അപ്പണും അവറെ “അവനെ ശിലുവേൽ തറയ്‌ക്കോണും” ഒൺ വലിയതാ വുളിച്ച് ചൊല്ലി ഒരേപുടി നുണ്ണനാലെ പീലാത്തോശ് അതെ ഏത്തെടുത്തെ. 24അതുനാലെ മാനടവൻകാട് കേട്ടതുവോലെ പീലാത്തോശ് ഏശുവെ കൊൽകേക്കൊള്ളെ തീര്‌പ്പയിട്ടെ. 25കുലകാറനും കലകകാറനുമായെ ബറബാശെ അവറാത്തുക്ക് വുട്ടു കൊടുപ്പേം ഏശുവെ അവറെ പിരിയത്തുക്ക് വുട്ടു കൊടുപ്പേം ചെയ്യെ.
ഏശുവെ ശിലുവേൽ തറയ്‌ക്കിനെ
മത്തായി 27:32–44; മരുക്കോശ് 15:21–32; ഓകന്നാൻ 19:17–27
26ഏശുവെ കൊണ്ടേയവോളെ കണ്ടത്തിൽ നുൺ വേലേ ചെയ് ഓറി വന്തെ ശീമോൻ ഒണ്ണെ കുറേനക്കാറനെ പുടിച്ച് ശിലുവെ ചിമ്പവച്ച് ഏശുവുക്ക് പുറകോടേ നടക്കെ വച്ചെ.
27അവനുക്കുചൂട്ടി പെരിളെ ചൊല്ലി കേശിനെ പെണ്ണാകൂടി ചേന്ത് ചരിയാനെ മാനടവൻ കൂട്ടം അവനുക്ക് പുറകോടേ പോയെ. 28ഒണ്ണാ ഏശു പുറക്ക് തിരുമ്പി അവറളെ നോയ്‌ക്കാലെ, “എരുശലേമിലെ പെൺമക്കകാടേ, നിങ്കെ എന്നെ നിനച്ച് കേശാതെ. നിങ്കളാം നിങ്കെ കുഞ്ചിക്കാടാം നിനച്ച് കേശിൻ” ഒൺ ചൊല്ലിയെ. 29“മച്ചികാടും മക്കെ പുറകാത്തെ വകുറുകാടും ഊട്ടെ വയ്യാത്തെ മുലകാടും ഓകമൊള്ളതുകാട് ഒൺ ചൊന്നെ കാലം വരും. 30അവറെ വൻ മലകാട്ടുകാൽ ‘എങ്കളേത്തിൽ ബൂശിൻ’ ഒണ്ണും കുമ്പീകാൽ ‘എങ്കളെ വന്ത് മൂടിൻ’ ഒണ്ണും ചൊന്നകാലം വരും. 31പച്ചെ മരത്തുകാൽ ഇകനെ ചെയ്യതൊണ്ണാ, അത് ഉലരിനവോളെ എന്താളെ.”
32ചരിയാനെ കുത്തമെ ചെയ് നടന്തെ ഇരണ്ടു കുത്തവാളികയാം ഏശുവ് കൂട്ടത്തിൽ കൊൽകേക്ക് കൊണ്ടേയെ. 33തലയോട്ടിലെ ഇടം ഒണ്ണാൻ പോയ് ചേന്തതും അവറെ അവനാം ഇരണ്ടു കുത്തവാളികളിൽ ഒരാളെ അവനുക്ക് വലത്തക്കോടും ഒരാളെ ഇടത്തക്കോടുമായ് ശിലുവേൽ തറച്ചെ. 34ഏശു ചൊല്ലിയത്, “തകപ്പനേ, ചേരെ ചെയ്യിനതെന്ത് ഒൺ ചേരാക്ക് തിക്കിനാത്തനാലെ ചേരാക്ക് മന്നിപ്പെ കൊടുക്കോണുമെ” ഒൺ ചൊല്ലിയെ.
പിന്നെ ഏശുവിലെ തുണിയെ പയ്‌ങ്കെടുപ്പേക്ക് അവറെ കുറിയിട്ടെ. 35മാനടവനൊത്തേ അതെ കണ്ടു നുണ്ണവോളെ, “ചെൻ വോറാളുകളെ കാപ്പാത്തിയെ; മെച്ചക്കമാ തെയ്‌വം പുറിച്ചെടുത്തെ രച്ചകനാനെ കിരിശ്ത്തു താൻ അവനൊണ്ണാ ഉടയാളമേ കാപ്പാത്തട്ടെ” ഒൺ ചൊല്ലി അതികാരികേം ഏശുവെ ഒടിയോറെ ചൊല്ലിയെ.
36പടയാളികേം അവൻകാക്ക് വന്ത് വെക്കം കെടുത്തി ചൊല്ലിയാലെ അവനുക്ക് പുളിച്ചെ വീഞ്ചെ കുടിപ്പേക്ക് എച്ചികാട്ടിയാലെ, 37“നീ എകൂതര് രാശാവൊണ്ണാ നിന്നമേ കാപ്പാത്ത്” ഒൺ ചൊല്ലിയെ.
38“ഇത് എകൂതര് രാശാവ്” ഒണ്ണെ എളുത്തും ശിലുവേക്ക് മീത്തോട് വച്ചിരുന്തെ.
39അവൻ കൂട്ടത്തിൽ ശിലുവേൽ തറച്ചെ ഒരു കുത്തവാളി, “നീ കിരിശ്ത്തു താനെ? നീ നിന്നാം എങ്കളാം കാപ്പാത്ത്” ഒൺ അവനെ വെക്കം കെടുത്തി ചൊല്ലിയെ. 40ഇനിയൊരു കുത്തവാളി അവൻകാക്ക് കൂശോറി, “ഒരേ തണ്ടനെ കിടച്ചപ്പണും നീ തെയ്‌വമെ പേടിയാത്തതീ? 41നങ്കാക്ക് നായമാനെ തണ്ടനെ താൻ കിടച്ചിരുക്കിനത് ഒണ്ണാ ഇമ്പാൾ ഒരു കുത്തമാം ചെയ്യതില്ലയേ?” ഒൺ ചൊല്ലിയെ. 42പിന്നയവൻ “ഏശുവേ, നീ രാശാവായ് വരിനവോളെ എന്നാം നിനച്ചോകോണുമെ” ഒൺ ചൊല്ലിയെ. 43അത്തുക്ക് ഏശു അവൻകാക്ക്, “ഉണ്ണേക്ക് നീ ചത്തിയമാ എൻ കൂട്ടത്തിൽ പരുതീശാവിൽ#23:43 പരുതീശാ ചന്തമാനെ പൂന്തോട്ടം (കടശീലെ നായവിതീക്കുചൂട്ടി തെയ്‌വത്തിലെ ആളുകെ നിമതിയോടെ കാത്ത് ഇരുക്കിനെ ഇടം ഒൺ താൻ ഇത് കേൾവിപ്പടിനത്) ഇരുക്കും” ഒൺ ചൊല്ലിയെ.
ഏശു ചാനെ
മത്തായി 27:45–56; മരുക്കോശ് 15:33–41; ഓകന്നാൻ 19:28–30
44-45ഒരുവോളെ മത്തിയാനം പന്നണ്ടാം മണി നേരമായവോളെ പെയ്‌ത് വന്ത് ഇരുട്ടായാലെ മൂണുമണി നേരം വരേക്ക് തേശം ബൂറാ ഇരുട്ടു നുറഞ്ചും തെയ്‌വ ആലയത്തിൽ തൂയ്‌ക്കിട്ടിരുന്തെ തിരച്ചീലെ#23:44,45 തിരച്ചീലെ ചുത്തമാനെ ഇടമെ പുറിച്ച് നുറുത്തുകേക്ക് ഇടിനെ തുണിതാൻ. നടുവയെ കിഞ്ച് ഇരണ്ട് പങ്കായെ. 46ഏശു ചരിയാനത്തിൽ കതറി കോന്ത്, “തകപ്പനേ, എൻ ഉശിരെ നിൻ കയ്യിൽ ഒപ്പണയ്‌ക്കിനെ” ഒൺ ചൊല്ലിയാലെ ഉശിരവുട്ടെ.
47നടന്തെ കാരിയങ്കാടെ ബൂറാ ശതാതിപൻ കണ്ടാലെ, “ഇം മനിശൻ നിച്ചമാ നീതിമാൻ താൻ” ഒൺ ചൊല്ലി തെയ്‌വത്തുക്ക് മകത്തമെ കൊടുത്തെ.
48ഇതെ കാൺമ്പേക്ക് വന്തെ മാനടവൻകാടെല്ലാം ഇകനെ നടമായതെല്ലാം കണ്ട് ചങ്കുക്കടിച്ച് കതറി കോന്ത് കൂരകാട്ടുക്ക് തിരുമ്പി പോയെ. 49ഏശുവെ നന്തി തിക്കിലൊള്ളവേരാളും കെലിലേൽ നുൺ അവനുക്ക് പുറകോടേ വന്തെ പെണ്ണാളും ഇത്തിനെ തുലേലായ് ഇതെ കണ്ടു നുണ്ണെ.
ഏശുവിലെ ചാവെ പൂത്തിടിനെ
മത്തായി 27:51–61; മരുക്കോശ് 15:42–47; ഓകന്നാൻ 19:38–42
50-51എകൂതാ തേശത്തിലെ അരമത്തിയാ ഒണ്ണെ പട്ടണക്കാറൻ താൻ ഓശേപ്പ്. അവൻ നല്ലവനും നീതിമാനും തെയ്‌വ രാച്ചം വരിനതെ കാത്ത് ഇരുന്താളും താൻ. അവൻ ശന്നത്തിരീം കൂട്ടക്കാറനായിരുന്തപ്പണും അവറെ എടുത്തെ തീരുമാനത്തുക്ക് ഒത്തു വന്തതില്ലെ. 52അവൻ പീലാത്തോശുകാക്ക് പോയ് ഏശു പിണമെ കേട്ടെ. 53പിന്നെ ഏശു പിണമെ ശിലുവേൽ നുൺ അടീക്ക് ഉറയ്‌ക്കി പിണമെ തിരയ്‌ക്കിനെ വെള്ളെ തുണീൽ ചുത്തി ആരളാം ഇതുവരേക്ക് പൂത്തിടാത്തെ കല്ലിൽ വെട്ടിയെ മടേൽ കൊണ്ടേയ് പൂത്തെ. 54ഇകനായത് ഒരുക്ക നാളാനെ വെള്ളിയാച്ചെ മത്തിയാനത്തുക്ക് പുറകോട് താൻ. ശബത്തും തുടങ്കുകേക്കാമെ. 55കെലീലേൽ നുൺ ഏശുവുക്ക് പുറകോടേ വന്തെ ചിലെ പെണ്ണാളും ഓശേപ്പുക്ക് പുറകോട് പോയ് ഏശുവെ പൂത്താനാം അതെ എകനെ വച്ചതൊണ്ണും കണ്ടെ. 56അതോഞ്ച് അവറെ കൂരേക്ക് തിരുമ്പി പോയ് അവൻ ചാവുക്ക് ഊത്തിളെ നല്ലാ മണക്കിനെ ഏത്തുകാടാം#23:56 തെള്ളിവോലയൊള്ളെ നല്ലാ മണക്കിനെ ഏനവാനമയെല്ലാം താൻ നല്ലാ മണക്കിനെ ഏനവാനം ഒൺ ചൊല്ലിയിരുക്കിനത്. നല്ലാ മണക്കിനെ തയിലമാം ഒരിയ്‌ക്കെ.
എകൂതാ ചട്ടംവോലെ ശബത്തുനാ അവറെ ഒണ്ണാം ചെയ്യാതെ തപ്പാറുകേം ചെയ്യെ.
Zvasarudzwa nguva ino
ലൂക്കോശ് 23: മന്നാൻ
Sarudza vhesi
Pakurirana nevamwe
Sarudza zvinyorwa izvi
Unoda kuti zviratidziro zvako zvichengetedzwe pamidziyo yako yose? Nyoresa kana kuti pinda
@New Life Literature (NLL)