മത്തായ് 1

1
ഏശുകിര്ശ്തുവ്ന്റ ചെറ്റ്കാറ്
ലൂക്കോശ് 3:23–38
1അപ്പ്‌റ്‌കാമ്‌ന്റ കയ്യനാഞ്ഞ താവീത്‌ന്റ കയ്യനാഞ്ഞ ഏശുകിര്‌ശ്‌തുവിന്റ ചെറ്റ്‌കാറാണും ഇത്: 2അപ്പ്‌റ്‌കാമ്‌ക്ക് ഇശകാക്ക് പൊറന്നാൻ; ഇശകാക്ക്‌ക്ക്‌ ശാക്കോവ് പൊറന്നാൻ; ശാക്കോവ്‌ക്ക് എകൂതയം അവന്റ കൂടപ്പൊറപ്പ്‌കളും പൊറന്നാര്; 3എകൂതക്കും താമാര്‌ക്കും പാരെശും ശാരകും പൊറന്നാര്; പാരെശ്‌ക്ക്‌ കെശറോൻ പൊറന്നാൻ; കെശറോന്‌ക്ക്‌ ആരാമ് പൊറന്നാൻ; 4ആരാമ്‌ക്ക് അമ്മീനാതാവ് പൊറന്നാൻ; അമ്മീനാതാവ്‌ക്ക് നകശോൻ പൊറന്നാൻ; നകശോന്‌ക്ക്‌ ശല്‌മോൻ പൊറന്നാൻ; 5ശല്‌മോന്‌ക്കും രാകാവ്‌ക്കും വോവശ്‌ പൊറന്നാൻ; വോവശ്‌ക്കും രൂത്ത്‌ക്കും ഓവേത് പൊറന്നാൻ; ഓവേത്‌ക്ക് ഇശായി പൊറന്നാൻ; 6ഇശായിക്കി താവീത് രാശാവ് പൊറന്നാൻ.
ഊരിയാവ്ന്റ വീട്ട്കാറിയാഞ്ഞ വേത്ത്ശേവക്കും താവീത്ക്കും ശലോമോൻ പൊറന്നാൻ; 7ശലോമോന്ക്ക് രെകോവിയാമ് പൊറന്നാൻ; രെകോവിയാമ്ക്ക് അവിയാവ് പൊറന്നാൻ; അവിയാമ്ക്ക് ആശാവ് പൊറന്നാൻ; 8ആശാവ്ക്ക് എകോശാപാത്ത് പൊറന്നാൻ; എകോശാപാത്ത്ക്ക് യോരാമ് പൊറന്നാൻ; യോരാമ്ക്ക് ഉശിയാവ് പൊറന്നാൻ; 9ഉശിയാവ്ക്ക് യോതാമ് പൊറന്നാൻ; യോതാമ്ക്ക് ആകാശ് പൊറന്നാൻ; ആകാശ്ക്ക് കിശ്ക്കിയാവ് പൊറന്നാൻ; 10കിശ്ക്കിയാവ്ക്ക് മനശെ പൊറന്നാൻ; മനശിക്കി ആമോശ് പൊറന്നാൻ; ആമോശ്ക്ക് ഓശിയാവ് പൊറന്നാൻ; 11ഇശറയേലാള്കള വാവിലോണ്ക്ക് കുടിയോട്ടിയെട്ത്ത് വന്തപ്പൻ#1:11 കുടിയോട്ടിയെട്ത്ത് വന്തപ്പൻഇശറയേലീല ആള്കള് വാവിലോണില ആള്കളോട പോട്ടിയില് തോറ്റപ്പൻ വാവിലോണില ആള്കള് ഇശറയേലീല ആള്കള അടിമകളാക്കിയെട്ത്ത് പിയ്യാര്. ഓശിയാവ്ക്ക് എക്കോന്നിയാവും അവന്റ കൂടപ്പൊറപ്പ്കളും പൊറന്നാര്. 12അവങ്ങ വാവിലോണ്ക്ക് കുടിവന്ത് കെയിഞ്ഞ് എക്കൊന്നിയാവ്ക്ക് ശെയ്‌തീല് പൊറന്നാൻ; ശെയ്‌തീല്‌ക്ക് ശെരുവാവേല് പൊറന്നാൻ; 13ശെരുവാവേല്‌ക്ക് അവീകൂത് പൊറന്നാൻ അവീകൂത്ക്ക് എല്ലിയാക്കീമ് പൊറന്നാൻ; എലിയാക്കീമ്ക്ക് ആശോറ് പൊറന്നാൻ; 14ആശോറ്ക്ക് ശാതോക്ക് പൊറന്നാൻ; ശാതോക്ക്ക്ക് അക്കീമ് പൊറന്നാൻ അക്കീമ്ക്ക് എലീകൂത് പൊറന്നാൻ; 15എലീകൂത്ക്ക് എലിയാശ്റ് പൊറന്നാൻ; എലിയാശ്റ്ക്ക് മത്താൻ പൊറന്നാൻ; മത്താന്ക്ക് ശാക്കോവ് പൊറന്നാൻ; 16ശാക്കോവ്ക്ക് മറിയീന്റ വീട്ട്കാറനാഞ്ഞ ശോശപ്പ് പൊറന്നാൻ; മറിയിക്കി കിര്ശ്തു ഇന്റ് വിളിക്കിന്റ ഏശു പൊറന്നാൻ.
17ഈണ ചെറ്റ്കാറ് മൊത്തം അപ്പ്റ്കാമ് തൊട്ട് താവീത് വെരയം പതിനാലും താവീത് തൊട്ട് വാവിലോണ്ക്ക് കുടിയോട്ടിയെട്ത്ത് വന്തത് വെരയം പതിനാലും വാവിലോണില് പിയ്യ് കുടിയിരന്നത് തൊട്ട് കിര്ശ്തു വെരയം പതിനാലും ആണും.
ഏശുകിര്ശ്തുവ്ന്റ പൊറപ്പ്
ലൂക്കോശ് 2:1–7
18ഏശുകിര്ശ്തു പൂമിയില് വന്ത് പൊറന്നത് ഈണയാണും: ഏശുവ്ന്റ അമ്മയാഞ്ഞ മറിയീന ശോശപ്പ്ക്ക് ഒത്ത്ട്ട് വെച്ചാര്; ഇന്റെ അവങ്ങ കൂടന്റത്ക്ക് മുന്തി മറിയ തെയ്‌വത്ത്ന്റ ഉശ്റീല് പണ്ടിക്കാറിയാഞ്ഞ്തിന്റ് അവ്ള്ക്ക് തിക്കൊണ്ടാഞ്ഞ്ത്. 19അവ്ള്ക്ക് ഒത്ത്‌ട്ട്‌വെച്ച ശോശപ്പ് നീതിയൊള്ളവനാഞ്ഞ്ത് കൊണ്ട് ആള്കള മൊകത്ത് അവള നാണം കെട്ത്ത്‌വാനിക്കി ഇട്ടമില്ലാഞ്ഞ്ത്. അത്കൊണ്ട് ഒരത്തന്ക്കും തിക്ക്‌ലാണ്ടി അവള വിട്ട്കളവാനിക്കി അവൻ നെനച്ചാൻ.
20ഇന്റെ അവൻ ഈണ നെനച്ചിരന്നപ്പൻ കർത്താവ്ന്റ ഒര തൂതൻ ക്‌നാവീല് അവന്ക്ക് ഉര്‌വപ്പെട്ട്, “താവീത്‌ന്റ കയ്യനാഞ്ഞ ശോശപ്പേ, മറിയീന നിന്റ വീട്ട്കാറിയാക്ക്‌വാനിക്കി മെടിക്കണ്ട; അവള പണ്ടിയില് വളക്കന്റ കുഞ്ചി തെയ്‌വത്ത്ന്റ ഉശ്റീല് ഒണ്ടാഞ്ഞതാണും. 21അവ്ള്ക്ക് ഒര കയ്യൻ പൊറക്കും; അവൻ അവന്റ ആള്കള തെറ്റ്കുറ്റത്തീനെന്റ് കാപ്പാത്ത്‌വാനിക്കി വന്തത്കൊണ്ട് നിയ്യ് അവന്ക്ക് ഏശു ഇന്റ് പേരിടണം” ഇന്റ് പേശിയാൻ.
22-23“കൊറവൻ കൂടാത്ത പിള്ള പണ്ടിക്കാറിയാഞ്ഞ് ഒര കയ്യന കെടന്ന് കുളിക്കും അവന്ക്ക് തെയ്‌വം നമ്മള കൂട്ടത്തൊണ്ട് ഇന്റ് അറത്തമൊള്ള ഇമ്മാനുവേല് ഇന്റ് പേരിടണം”
ഇന്റ് കർത്താവ് വ്‌ലാത്തീനച്ചിട്ട് പേശിപ്പിച്ചത് പേല ആവാനിക്കാണും ഈണയൊക്ക നടന്ന്ത്.
24ആണ ശോശപ്പ് ഒറക്കത്തീനെന്റ് എള്മ്പി കർത്താവ്ന്റ തൂതൻ പേശീത്പേല മറിയീന വീട്ട്കാറിയാക്കത്തം ചെയ്ഞ്ഞാൻ. 25ഏശു പൊറക്കന്റത് വെരയം ശോശപ്പും മറിയമം വേറ വേറയാണും കെടന്നത്. അവൻ കയ്യന്ക്ക് ഏശു ഇന്റ് പേരിട്ടാൻ.

Marker

Del

Kopier

None

Vil du ha høydepunktene lagret på alle enhetene dine? Registrer deg eller logg på