1
ഉൽപ്പത്തി 12:2-3
സമകാലിക മലയാളവിവർത്തനം
“ഞാൻ നിന്നെ വലിയൊരു ജനതയാക്കും; ഞാൻ നിന്നെ അനുഗ്രഹിക്കും; നിന്റെ നാമം ഞാൻ ശ്രേഷ്ഠമാക്കും. നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; ഭൂമിയിലെ സകലവംശങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും.”
နှိုင်းယှဉ်
ഉൽപ്പത്തി 12:2-3ရှာဖွေလေ့လာလိုက်ပါ။
2
ഉൽപ്പത്തി 12:1
യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും നിന്റെ പിതൃഭവനക്കാരെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക.
ഉൽപ്പത്തി 12:1ရှာဖွေလေ့လာလိုက်ပါ။
3
ഉൽപ്പത്തി 12:4
അങ്ങനെ യഹോവ തന്നോടു കൽപ്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു; ലോത്തും അദ്ദേഹത്തോടുകൂടെ പോയി. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു.
ഉൽപ്പത്തി 12:4ရှာဖွေလေ့လာလိုက်ပါ။
4
ഉൽപ്പത്തി 12:7
യഹോവ അബ്രാമിനു പ്രത്യക്ഷനായി, “ഞാൻ ഈ ദേശം നിന്റെ സന്തതിക്കു നൽകും” എന്ന് അരുളിച്ചെയ്തു. അതിനുശേഷം അദ്ദേഹം തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു.
ഉൽപ്പത്തി 12:7ရှာဖွေလေ့လာလိုက်ပါ။
ပင်မစာမျက်နှာ
သမ္မာကျမ်းစာ
အစီအစဉ်များ
ဗီဒီယိုများ