GENESIS മുഖവുര
മുഖവുര
ഉൽപത്തിപുസ്തകത്തിലെ പ്രതിപാദ്യം രണ്ടു പ്രധാന ഭാഗങ്ങളായി വിഭജിക്കാം.
1. അധ്യായങ്ങൾ 1-11. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സൃഷ്‍ടി, മനുഷ്യന്റെ പതനം, തിന്മയുടെയും ദുരിതങ്ങളുടെയും ആരംഭം, നോഹയും പ്രളയവും, ബാബേൽ ഗോപുരം എന്നിവയാണ് ഈ ഭാഗത്തെ പ്രതിപാദ്യം. 2. അധ്യായങ്ങൾ 12-50. ഇസ്രായേൽ ജനതയുടെ ആദ്യപിതാക്കന്മാരുടെ ചരിത്രമാണ് ഈ ഭാഗത്തുള്ളത്. അബ്രഹാമിനെ ദൈവം വിളിക്കുന്നത്, അദ്ദേഹത്തിന്റെ വിശ്വാസവും അനുസരണവും വ്യക്തമാക്കുന്ന സംഭവങ്ങൾ, ഇസ്ഹാക്ക്, യാക്കോബ്, പന്ത്രണ്ടു ഗോത്രപിതാക്കന്മാർ എന്നിവരുടെ ജീവിതകഥകൾ ഇവയെല്ലാം അതിലുൾപ്പെടുന്നു. അവയിൽ യോസേഫിന്റെ ജീവചരിത്രം അത്യന്തം ഹൃദയസ്പർശിയാണ്.
ഈ ഗ്രന്ഥത്തിൽ പല മനുഷ്യരെയുംപറ്റിയുള്ള കഥകൾ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ദൈവം ആണ് ഇതിലെ പ്രധാന കഥാനായകൻ. ദൈവം ഈ പ്രപഞ്ചത്തെ സൃഷ്‍ടിച്ചു എന്നു പ്രസ്താവിച്ചുകൊണ്ട് ഈ ഗ്രന്ഥം ആരംഭിക്കുകയും മാനവരാശിയെപ്പറ്റി അവിടുത്തേക്ക് എപ്പോഴും കാരുണ്യവും കരുതലും ഉണ്ടായിരിക്കും എന്ന അവിടത്തെ വാഗ്ദാനത്തോടുകൂടി അത് അവസാനിക്കുകയും ചെയ്യുന്നു. തെറ്റുചെയ്യുന്ന തന്റെ ജനത്തെ അവിടുന്നു ശിക്ഷിക്കുകയും അവരെ നേർവഴിയിലൂടെ നയിക്കുകയും അവരുടെ ജീവിതത്തിനു രൂപം നല്‌കുകയും ചെയ്യുന്നു.
പ്രതിപാദ്യക്രമം
പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സൃഷ്‍ടി 1:1-2:25
പാപത്തിന്റെയും ദുരിതത്തിന്റെയും ആരംഭം 3:1-24
ആദാംമുതൽ നോഹവരെ 4:1-5:32
നോഹയും പ്രളയവും 6:1-10:32
ബാബേൽഗോപുരം 11:1-9
ശേംമുതൽ അബ്രാംവരെ 11:10-32
അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ് 12:1-35:29
ഏശാവിന്റെ വംശജർ 36:1-43
യോസേഫും സഹോദരന്മാരും 37:1-45:28
ഇസ്രായേല്യർ ഈജിപ്തിൽ 46:1-50:26
सध्या निवडलेले:
GENESIS മുഖവുര: malclBSI
ठळक
सामायिक करा
कॉपी करा
तुमचे हायलाइट तुमच्या सर्व डिव्हाइसेसवर सेव्ह करायचे आहेत? साइन अप किंवा साइन इन
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.