ഓകന്നാൻ 1
1
ഉശിരൊള്ളെ വശനം
1ഉലകമൊണ്ടാനത്തുക്കു മിന്നേ വശനം ഒണ്ടായെ; അം വശനം തെയ്‌വത്തുകാൽ ചേന്തിരുന്തെ; വശനം തെയ്‌വമേ താൻ. 2അം വശനം മുതയേ തെയ്‌വത്തുകാൽ ചേന്തിരുന്തെ. 3എല്ലാം അം വശനത്താലതാൻ ഒണ്ടായത്; അം വശനത്താലയല്ലാതെ ഒണ്ണും ഒണ്ടായ് വന്തതില്ലെ. 4അം വശനത്തിൽ ഉശിരൊണ്ടായെ; അം ഉശിരു മനിശെ മാനടവനുക്കെല്ലാം വെളിച്ചം കൊടുത്തെ. 5അം വെളിച്ചം ഇരുട്ടിൽ കത്തി നിക്കിനെ; ഇരുട്ടുക്ക് അം വെളിച്ചമെ ഒരു കാലത്തിലും കീൾപ്പടുത്തുകേക്ക് മുടിഞ്ചതില്ലെ. 6ഓകന്നാൻ ഒൺ പേരൊള്ളെ ഒരു മനിശനെ തെയ്‌വം കടത്തിവുട്ടെ. 7എല്ലാരും നമ്പുകേക്കുചൂട്ടി അം വെളിച്ചമെചൊല്ലി ചൊൽകേക്കുതാൻ അവൻ വന്തത്. 8ഓകന്നാൻ വെളിച്ചമില്ലെ; വെളിച്ചമെചൊല്ലി ചൊൽകേക്ക് വന്താതാൻ. 9എല്ലാ മനിശരുകാട്ടുക്കും വെളിച്ചമെ തരിനെ ചത്തിയത്തിലെ വെളിച്ചം ഉലകത്തുക്ക് വന്തുകിട്ടേയിരുന്തെ. 10അവൻ ഉലകത്തിൽ ഒണ്ടായെ; അവനിൽ താൻ ഉലകം ഒണ്ടായത്; ഒണ്ണാലും ഉലകത്തിൽ ഒള്ളവേരാക്ക് അവനെ തിക്കിനാപ്പോയെ. 11അവൻ ചാതിയാൻകാക്ക് വന്തെ; ചാതിയാൻകാടൊ അവനെ ഏത്തെടുത്തതില്ലെ. 12അവനെ ഏത്തെടുത്ത് അവനിൽ നമ്പുനെ ആരുക്കും തെയ്‌വത്തിലെ മക്കയാകേക്ക് അവൻ അതികാരമെ കൊടുത്തെ. 13അവൻ പുറന്തത് മനിശൻ ഇലത്തത്തിലോ ആൺ പിരിയത്തിലോയില്ലെ, ഒണ്ണാ തെയ്‌വത്തിൽ നുൺതാൻ അവൻ പുറന്തത്. 14വശനം മനിശനിലെ ഉരുവത്തിൽ ഇരക്കമും ചത്തിയമും നുറഞ്ചവനായി നങ്കെ ഇടേൽ വന്ത് കുടിയിരുന്തെ. തകപ്പനിലെ ഒരേ ഒരു മകൻ ഒണ്ണെ നിലേക്ക് അവനുക്ക് കിടച്ചെ മകിമയെ എങ്കെ കണ്ടെ. 15ഓകന്നാൻ അവനെ ചൊല്ലി വുളിച്ച് ചൊല്ലിയതെന്തൊണ്ണാ, “‘എനക്ക് പുറകോടേ ഒരാ വരിനെ; അവൻ എനക്ക് മിന്നേ ഒള്ളാനാലെ അവൻ എന്നക്കാട്ടി വലിയവൻതാൻ’ ചെന്നചൊല്ലിതാൻ ഏൻ ചൊല്ലിയത്.” 16അവനിലെ ഇരക്കത്തിലെ നുറവിൽ നങ്കാക്ക് എല്ലാരുക്കും നൽവരത്തുക്ക് മീതെ നൽ വരം കിടച്ചെ. 17തെയ്‌വത്തിൽ നുൺ മോശനാലെ നായപുറമാണം നങ്കാക്ക് കിടച്ചെ; ഒണ്ണാ ഇരക്കമും ചത്തിയമും ഏശുകിരിശ്ത്തുനാലതാൻ കിടച്ചത്. 18തെയ്‌വമെ ആരും ഒരുനാളും കണ്ടതില്ലെ; ഒണ്ണാ തകപ്പനുക്ക് പക്കത്തിൽ ഇരുക്കിനെ മകനാനെ തെയ്‌വം മട്ടുംതാൻ തകപ്പനാനെ തെയ്‌വമെ നങ്കാക്ക് വെളിപ്പടുത്തി തന്തിരുക്കിനത്.
രാട്ടിപിരാട്ടുകാറൻ ഓകന്നാനിലെ ചേതി
മത്തായി 3:1–12; മരുക്കോശ് 1:1–8; ലൂക്കോശ് 3:1–18
19നീ ആര് ഒൺ കോക്കിളത്തുക്ക് എകൂതര് എരുശലേമിൽ ഒള്ളെ പൂയാരികാടാം ലേവിയരാം ഓകന്നാൻകാക്ക് കടത്തി വുട്ടപ്പെ, 20“ഏൻ കിരിശ്ത്തു ഇല്ലെ” ഒൺ ഒരു മറനാതേം അവൻ ചൊല്ലിയെ. 21അന്നേരം അവറെ അവൻകാക്ക്, “പിന്നെ നീ ആര് ഏലിയാവീ?” ഒൺ കേട്ടെ. അത്തുക്ക് “ഇല്ലെ” ഒൺ വതിലെ ചൊല്ലിയെ. “പിന്നെ നീ പലകപ്പാട്ടുക്കാറനീ?” ഒൺ കേട്ടവോളെ “ഇല്ലെ” ഒൺ അവൻ വതിലായ് ചൊല്ലിയെ. 22പിന്നേം അവറെ അവൻകാൽ, “നീ ആരൊൺ ചൊൽ? എങ്കളെ ഇക്ക് കടത്തി വുട്ടവേരാകാൽ വതിലെ ചൊൽവിളത്തുക്കുചൂട്ടി നീ നിന്നചൊല്ലി എന്തെ ചൊന്നെ ഒൺ ചൊൽ” ഒൺ ചൊല്ലിയെ. 23അത്തുക്ക് അവൻ പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് ചൊല്ലിയതുവോലെ, “‘കരുത്താവിലെ വശീ ഒരുക്കിൻ’ ഒൺ മണൽ പെത്താരത്തിൽ വുളിച്ച് ചൊന്നാ ചത്തം ഏൻതാൻ” ഒൺ ഓകന്നാൻ ചൊല്ലിയെ. 24പരീശര് കൂട്ടത്തിൽ നുൺ വന്തെ ചിലയാളുകെ, 25“നീ കിരിശ്‌ത്തുവോ ഏലിയാവോ പലകപ്പാട്ടുക്കാറനോ അല്ലെ ഒണ്ണാ നീ രാട്ടിപിരാട്ടിനത് എന്തുക്ക്?” ഒൺ കേട്ടെ. 26അത്തുക്ക് ഓകന്നാൻ, “ഏൻ തണ്ണീൽ രാട്ടിപിരാട്ടിനെ; ഒണ്ണാ നിങ്കാക്ക് തിക്കിനാത്തെ ഒരാ നിങ്കെ കൂട്ടത്തിൽ നിക്കിനെ; 27എനക്ക് പുറകോടേ വരിനവൻ അവൻതാൻ; അവൻ ചെരുപ്പിലെ വാറെ പിരിപ്പകൂടി എനക്ക് ഓയ്‌ക്കിയം നാത്തെ” ഒൺ ചൊല്ലിയെ. 28ഇതെല്ലാം നടന്തത് ഓകന്നാൻ രാട്ടിപിരാട്ടിയിരുന്തെ ഓർത്താനുക്ക് അക്കറോടൊള്ളെ ബെതാനിയിൽ താൻ.
ഏശു തെയ്‌വത്തിലെ ആട്ടുക്കുഞ്ചി
29പിത്തുനാ ഏശു ഉടയാകാക്ക് വരിനതെ ഓകന്നാൻ കണ്ടോൺ, “ഇതീ, ഉലകത്തിലെ പാപമെ മാത്തിവുടുക്കിനെ തെയ്‌വത്തിലെ ആട്ടുക്കുഞ്ചി. 30‘എനക്ക് പുറകോടേ ഒരാ വരിനെ; അവൻ ഏൻ പുറക്കിനത്തുക്കും മിന്നേ ഒള്ളാനാലെ അവൻ എന്നക്കാട്ടി വലിയവനാനെ’ ഒൺ ഏൻ ചൊല്ലിയത് ചെന്നചൊല്ലിതാൻ. 31ഒണ്ണാ എനക്ക് കൂടി അവനെ തിക്കിനാപ്പോയെ; അപ്പണും തണ്ണീൽ രാട്ടിപിരാട്ടുകേക്ക് ഏൻ വന്തത് ഇശ്‌രവേലാളുകേക്ക് അവനെ വെളിപ്പടുത്തിളത്തുക്കുചൂട്ടിതാൻ” ഒൺ ഓകന്നാൻ ചൊല്ലിയെ. 32പിന്നെ ഓകന്നാൻ ചൊല്ലിയതെന്തൊണ്ണാ, “തെയ്‌വ ആത്തുമാവ് പുറാവോലെ വാനത്തിൽ നുൺ ഉറങ്കി വന്ത് അവൻ മെപ്പിൽ ഇരുക്കിനതെ ഏൻ കണ്ടെ. 33എനക്കോ അവനെ തിക്കിനാപ്പോയെ; ഒണ്ണാലും തണ്ണീൽ രാട്ടിപിരാട്ടുകേക്ക് എന്നെ കടത്തിവുട്ടാ, ‘ആരളേത്തിൽ ആത്തുമാവ് ഉറങ്കി വന്തു ഇരുക്കിനതെ നീ കാണതോ അവൻ തെയ്‌വ ആത്തുമാവിൽ രാട്ടിപിരാട്ടും’ ഒൺ എൻകാക്ക് ചൊല്ലിയെ. 34ഇതെല്ലാം നടമായത് എൻ കണ്ണുക്കു മില്ലോടേ ഏൻ കണ്ടനാലെ ചെൻ തെയ്‌വ മകൻതാൻ ഒൺ ഏൻ ഉറപ്പായ് ചൊന്നെ.”
ഏശുവിലെ മുതെ ശിശിയരുകാട്
35പിത്തുനാ ഓകന്നാൻ പിന്നേം ഉടയാ ശിശിയരുകാട്ടിൽ ഇരണ്ടാളും മത്തും അങ്ക് നുണ്ണവോളെ, 36ഏശു അത്തോടെ നടന്ത് പോനതെ കണ്ടാലെ, “ഇതി, തെയ്‌വത്തിലെ ആട്ടുക്കുഞ്ചി” ഒൺ ചൊല്ലിയെ. 37ഇകനെ അവൻ ചൊല്ലിയതെ അം ഇരണ്ടു ശിശിയരുകാടും കേട്ടവോളെ അവറെ ഇരണ്ടാളും ഏശുവുക്ക് പുറകോടേ പോയെ. 38ഏശു തിരുമ്പി നോയ്‌ക്കവോളെ അവറെ തനക്ക് പുറകോടേ വരിനതെ കണ്ടെ. അന്നേരം അവൻ അവറകാക്ക്, “നിങ്കാക്ക് എന്തനേത്ത് വേണും?” ഒൺ കേട്ടെ. അത്തുക്ക് അവറെ വാത്തിയാര് ഒൺ ചൊന്നെ, “റബീ, നീ ഏടെ പിശയ്‌ക്കിനെ?” ഒൺ കേട്ടെ. 39“നിങ്കെ വന്തു കാണിൻ” ഒൺ അവൻ അവറാത്തുകാക്ക് ചൊല്ലിയെ. അകനെ അവറെ അവൻ കൂട്ടത്തിൽ പോയ് അവൻ പിശയ്‌ക്കിനെ ഇടമെ കണ്ടെ; അന്നേരം ഒരുവോളെ അന്തിയോട് നാലുമണി നേരമായനാലെ അവറെ അവനും മത്തും അങ്ക് പിശച്ചെ. 40ഓകന്നാൻ ചൊല്ലിയതെ കേട്ടോൺ ഏശുവുക്ക് പുറകോടേ പോയെ ഇരണ്ടാളിൽ ഒരാ ശീമോൻ പത്തിരോശ് കൂടപ്പുറപ്പ് അന്തിരയോശുതാൻ. 41അപ്പണേ അന്തിരയോശ് ഉടയാ തമ്മേനാനെ ശീമോനെ കണ്ടു പുടിച്ച് അവൻകാക്ക്, “എങ്കെ കിരിശ്ത്തു ഒൺ ചൊന്നെ മശികായെ കണ്ടു പുടിച്ചേയെ” ഒൺ ചൊല്ലിയെ. 42അന്തിരയോശ് ശീമോനെ ഏശുവുകാക്ക് കുടത്തെ; ഏശു അവനെ നോയ്‌ക്കാലെ, “നീ ഓകന്നാൻ മകനാനെ ശീമോൻതാൻ; ഒണ്ണാ ഇനിയിരുന്ത് നിന്നെ കേപ്പാവ് ഒൺ വുളിക്കും; അത്തിലെ പൊരുൾ പത്തിരോശ് ഒൺ താൻ” ഒൺ ചൊല്ലിയെ.
ഏശു പിലിപ്പോശാം നതാനിയേലാം വുളിക്കിനെ
43പിത്തുനാ ഏശു കെലീലാവുക്ക് പോകേക്ക് പയണപ്പട്ടവോളെ പിലിപ്പോശെ കണ്ടെ; ഏശു അവൻകാക്ക് “എനക്ക് പുറകോടേ വര്” ഒൺ വുളിച്ചെ. 44അന്തിരയോശിലേം പത്തിരോശിലേം പട്ടണമാനെ ബെത്‌ശയിതാവിൽ നുൺ ഒളളാ താൻ പിലിപ്പോശ്. 45പിലിപ്പോശ് നതാനിയേലെ കണ്ടാലെ അവൻകാക്ക്, “മോശേലെ നായപുറമാണത്തിലും പലകപ്പാട്ടുക്കാറാ പൊത്തകങ്കാട്ടിലും എളുതി വച്ചിരുക്കിനെ ഓശേപ്പു മകനാനെ നശരത്തുകാറൻ ഏശുവെ എങ്കെ കണ്ടു പുടിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ. 46അത്തുക്ക് നതാനിയേൽ, “നശരേത്തീ, അങ്ക് നുൺ വല്ലെ നൽമേം കിടയ്‌ക്കുമീ?” ഒൺ കേട്ടെ. അത്തുക്ക് പിലിപ്പോശ് അവൻകാക്ക്, “വന്തു കാൺ” ഒൺ ചൊല്ലിയെ. 47നതാനിയേൽ ഉടയാകാക്ക് വരിനതെ ഏശു കണ്ടാലെ, “ഇതി, ഒരു കുറയും നാത്തെ മെച്ചക്കമാനെ ഇശ്‌രവേലിയൻ” ഒൺ അവനെ ചൊല്ലി ഏശു ചൊല്ലിയെ. 48നതാനിയേൽ അവൻകാക്ക്, “എകനെ നിനക്ക് എന്നെ തിക്കിനൊളെള” ഒൺ കേട്ടെ; അത്തുക്ക് ഏശു, “പിലിപ്പോശ് നിന്നെ വുളിക്കിനത്തുക്ക് മിന്നേ നീ അത്തി മരത്തിനടീൽ ഇരുന്തവോളയേ ഏൻ നിന്നെ കണ്ടെ” ഒൺ ഏശു വതിലെ ചൊല്ലിയെ. 49അവ്വോളെ നതാനിയേൽ, “റബീ, നീ തെയ്‌വ മകൻതാൻ; നീ താൻ ഇശ്‌രവേലിലെ രാശാവ്” ഒൺ വതിലെ ചൊല്ലിയെ. 50ഏശു അവൻകാക്ക്, “നീ അത്തി മരത്തിനടീൽ ഇരുക്കിനതെ ഏൻ കണ്ടെ ഒൺ ഏൻ നിൻകാക്ക് ചൊല്ലിയതെ നീ നമ്പിനതീ? നീ ഇതക്കാട്ടിലും വൻ കാരിയങ്കാടെ കാണും” ഒൺ വതിലെ ചൊല്ലിയെ. 51പിന്നേം അവൻ ചൊല്ലിയത്, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നത്, മേലോകം തുറന്ത് ഇരുക്കിനതും തെയ്‌വ തൂതരുകാട് മനിശൻ മകൻകാക്ക് ഓറുകേം ഉറങ്കുകേം ചെയ്യിനതാം നിങ്കെ കാണും.”
Одоогоор Сонгогдсон:
ഓകന്നാൻ 1: മന്നാൻ
Тодруулга
Хуваалцах
Хувилах
Тодруулсан зүйлсээ бүх төхөөрөмждөө хадгалмаар байна уу? Бүртгүүлэх эсвэл нэвтэрнэ үү
@New Life Literature (NLL)