റോമർ 16:3-16
റോമർ 16:3-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്വിൻ. അവർ എന്റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്തു വച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകല സഭകളുംകൂടെ നന്ദി പറയുന്നു. അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ. നിങ്ങൾക്കായി വളരെ അധ്വാനിച്ചവളായ മറിയയ്ക്ക് വന്ദനം ചൊല്ലുവിൻ. എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെയിടയിൽ പേർകൊണ്ടവരും എനിക്കുമുമ്പേ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു. കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനു വന്ദനം ചൊല്ലുവിൻ. ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിനും എനിക്കു പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിൻ. ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിനു വന്ദനം ചൊല്ലുവിൻ. അരിസ്തോബൂലൊസിന്റെ ഭവനക്കാർക്ക് വന്ദനം ചൊല്ലുവിൻ. എന്റെ ചാർച്ചക്കാരനായ ഹെരോദിയോനു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുവിൻ. കർത്താവിൽ അധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അധ്വാനിച്ചവളായ പ്രിയ പെർസിസിനു വന്ദനം ചൊല്ലുവിൻ. കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‍വിൻ. അസുംക്രിതൊസിനും പെനുഗോനും ഹെർമ്മോസിനും പത്രൊബാസിനും ഹെർമ്മാസിനും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ. ഫിലൊലൊഗൊസിനും യൂലിയയ്ക്കും നെരെയുസിനും അവന്റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്വിൻ. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
റോമർ 16:3-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുയേശുവിന്റെ സേവനത്തിൽ എന്റെ സഹപ്രവർത്തകരായ പ്രിസ്കില്ലയ്‍ക്കും അക്വിലായ്‍ക്കും എന്റെ അഭിവാദനങ്ങൾ! എനിക്കുവേണ്ടി തങ്ങളുടെ ജീവൻ അപകടത്തിലാക്കിയവരാണവർ. ഞാൻ അവരോടു കൃതജ്ഞനാണ്-ഞാൻ മാത്രമല്ല, എല്ലാ വിജാതീയ സഭകളും. അവരുടെ വീട്ടിൽ ചേർന്നുവരുന്ന സഭയ്‍ക്കും, ഏഷ്യയുടെ പ്രദേശത്ത് ആദ്യമായി ക്രിസ്തുവിൽ വിശ്വസിച്ച ആളും എന്റെ ഉറ്റ സുഹൃത്തുമായ എപ്പൈനത്തൊസിനും വന്ദനം. നിങ്ങൾക്കുവേണ്ടി കഠിനമായി അധ്വാനിച്ച മറിയമിനും അഭിവാദനങ്ങൾ! എന്റെ കൂടെ തടവിൽ കിടന്നവരും എന്റെ സ്വജാതീയരുമായ അന്ത്രൊനിക്കൊസിനും യൂനിയായ്‍ക്കും വന്ദനം. അവർ അപ്പോസ്തോലന്മാരുടെ ഇടയിൽ പ്രസിദ്ധരും എന്നെക്കാൾ മുമ്പുതന്നെ ക്രിസ്തുവിൽ വിശ്വസിച്ചവരുമാണ്. ക്രിസ്തുവുമായുള്ള ഐക്യബന്ധത്തിൽ എനിക്ക് ഏറ്റവും പ്രിയങ്കരനായ അംപ്ലിയാത്തൊസിനും വന്ദനം. ക്രിസ്തുവിന്റെ സേവനത്തിൽ നമ്മുടെ സഹപ്രവർത്തകനായ ഉർബ്ബാനൊസിനും എന്റെ പ്രിയപ്പെട്ട സ്നേഹിതനായ സ്താക്കുവിനും വന്ദനം. ക്രിസ്തുവിനോടുള്ള ഭക്തിയിൽ സുസമ്മതനായ അപ്പെലേസിനും വന്ദനം. അരിസ്തൊബൂലൊസിന്റെ കുടുംബത്തിലുള്ളവർക്കും എന്റെ അഭിവാദനങ്ങൾ. എന്റെ സ്വജാതീയനായ ഹെരോദിയോനും വന്ദനം. നർക്കിസ്സൊസ്സിന്റെ കുടുംബത്തിൽപ്പെട്ട ക്രൈസ്തവ സഹോദരന്മാർക്കും വന്ദനം. കർത്തൃശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ത്രുഫൈനെക്കും ത്രുഫൊസെക്കും വന്ദനം. കർത്താവിനുവേണ്ടി വളരെയധികം പ്രയത്നിച്ചവളായ പ്രിയപ്പെട്ട പെർസിസിനും വന്ദനം. കർത്തൃശുശ്രൂഷയിൽ പ്രമുഖ പ്രവർത്തകനായ രൂഫൊസിനും, സ്വന്തം മകനെപ്പോലെ എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ള അയാളുടെ അമ്മയ്‍ക്കും അഭിവാദനങ്ങൾ. അസുംക്രിതൊസിനും പ്ലെഗോനും ഫെർമ്മോസിനും പത്രൊബാസിനും ഹെർമ്മാസിനും കൂടെയുള്ള സഹോദരന്മാർക്കും എന്റെ അഭിവാദനങ്ങൾ. ഫിലൊലൊഗൊസിനും യൂലിയെയ്‍ക്കും നെരെയുസിനും അയാളുടെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടിയുള്ള സകല വിശ്വാസികൾക്കും വന്ദനം. സൗഹൃദ ചുംബനത്താൽ അന്യോന്യം വന്ദനം ചെയ്യുക. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
റോമർ 16:3-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്വിൻ. അവർ എന്‍റെ പ്രാണന് വേണ്ടി തങ്ങളുടെ സ്വന്ത ജീവൻ വെച്ചുകൊടുത്തവരാകുന്നു; അവർക്ക് ഞാൻ മാത്രമല്ല, ജനതകളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു. അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്ക് പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ. നിങ്ങൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തവളായ മറിയയ്ക്ക് വന്ദനം ചൊല്ലുവിൻ. എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രധാനപ്പെട്ടവരും എനിക്ക് മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു. കർത്താവിൽ എനിക്ക് പ്രിയനായ അംപ്ലിയാത്തൊസിന് വന്ദനം ചൊല്ലുവിൻ. ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിനും എനിക്ക് പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിൻ. ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവനായ അപ്പെലേസിന് വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിൻ്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ. എന്റെ ചാർച്ചക്കാരനായ ഹെരോദിയോനെ വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിൻ്റെ ഭവനക്കാരിൽ കർത്താവിലുള്ളവർക്ക് വന്ദനം ചൊല്ലുവിൻ. കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന് വന്ദനം ചൊല്ലുവിൻ. കർത്താവിൽ തിരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും, എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്യുവിൻ. അസുംക്രിതൊസിനും പ്ലെഗോനും ഹെർമ്മോസിനും പത്രൊബാസിനും ഹെർമ്മാസിനും അവരുടെ കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ. ഫിലൊലൊഗൊസിനും യൂലിയയ്ക്കും നെരെയുസിനും അവന്റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
റോമർ 16:3-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്വിൻ. അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു. അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ. നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിൻ. എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു. കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ. ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിൻ. ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ. എന്റെ ചാർച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുവിൻ. കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന്നു വന്ദനം ചൊല്ലുവിൻ. കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‌വിൻ. അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ. ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
റോമർ 16:3-16 സമകാലിക മലയാളവിവർത്തനം (MCV)
ക്രിസ്തുയേശുവിന്റെ ശുശ്രൂഷയിൽ എന്റെ സഹപ്രവർത്തകരായിരുന്ന പ്രിസ്കില്ലയെയും അക്വിലായെയും വന്ദനം അറിയിക്കുക. എനിക്കുവേണ്ടി സ്വന്തം ജീവനെപ്പോലും അപകടത്തിലാക്കിയവരാണ് അവർ. ഞാൻമാത്രമല്ല, യെഹൂദേതരരുടെ മധ്യേയുള്ള എല്ലാ സഭകളും അവരോട് നന്ദിയുള്ളവരായിരിക്കുന്നു. അവരുടെ വീട്ടിൽ കൂടിവരുന്ന സഭയെ വന്ദനം അറിയിക്കുക. ഏഷ്യാപ്രവിശ്യയിൽ ആദ്യം ക്രിസ്തുവിൽ വിശ്വസിച്ച, എനിക്ക് പ്രിയനായ, എപ്പെനേത്തോസിനെ വന്ദനം അറിയിക്കുക. നിങ്ങളുടെ നന്മയ്ക്കുവേണ്ടി വളരെ അധ്വാനിച്ചവളായ മറിയയെ വന്ദനം അറിയിക്കുക. എന്നോടൊപ്പം കാരാഗൃഹത്തിൽ ആയിരുന്നിട്ടുള്ള എന്റെ ബന്ധുക്കളായ അന്ത്രൊനിക്കോസിനെയും യൂനിയയെയും വന്ദനം അറിയിക്കുക. അവർ എനിക്കുമുമ്പേ ക്രിസ്തുവിൽ വിശ്വസിച്ചവരും അപ്പൊസ്തലന്മാരുടെ മധ്യേ സുപ്രസിദ്ധരുമാണ്. കർത്താവുമായുള്ള കൂട്ടായ്മയിൽ ഞാൻ വളരെ സ്നേഹിക്കുന്ന അംപ്ളിയാത്തോസിനെ വന്ദനം അറിയിക്കുക. ക്രിസ്തുവിന്റെ ശുശ്രൂഷയിൽ ഞങ്ങളുടെ സഹപ്രവർത്തകനായിരുന്ന ഉർബനൊസിനെയും ഞാൻ വളരെ സ്നേഹിക്കുന്ന സ്റ്റാക്കിസിനെയും വന്ദനം അറിയിക്കുക. ക്രിസ്തുവിനോടുള്ള ഭക്തിയിൽ പൊതുസമ്മതനായ അപ്പെലേസിനെ വന്ദനം അറിയിക്കുക. അരിസ്റ്റോബുലോസിന്റെ കുടുംബാംഗങ്ങളെയും വന്ദനം അറിയിക്കുക. എന്റെ ബന്ധുവായ ഹെരോദിയോനെ വന്ദനം അറിയിക്കുക. നർക്കിസുസിന്റെ കുടുംബത്തിൽ കർത്താവിൽ വിശ്വസിക്കുന്നവരെ വന്ദനം അറിയിക്കുക. കർത്താവിന്റെ ശുശ്രൂഷയിൽ അധ്വാനിക്കുന്ന സഹോദരിമാരായ ത്രുഫൈനെയെയും ത്രുഫോസെയെയും വന്ദനം അറിയിക്കുക. കർത്താവിന്റെ ശുശ്രൂഷയിൽ വളരെയേറെ അധ്വാനിച്ചിട്ടുള്ള സഹോദരി പ്രിയ പെർസിസിനെയും വന്ദനം അറിയിക്കുക. ശുശ്രൂഷയ്ക്കുവേണ്ടി കർത്താവിനാൽ തെരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും അവന്റെ മാതാവിനെയും വന്ദനം അറിയിക്കുക, അവർ എന്റെയും മാതാവുതന്നെ. അസുംക്രിതോസ്, ഫ്ലേഗോൺ, ഹെർമെസ് ഇവരെയും കൂടെയുള്ള സഹോദരങ്ങളെയും വന്ദനം അറിയിച്ചാലും. പത്രൊബാസിനും ഹെർമാസിനും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുക. ഫിലോലോഗോസ്, യൂനിയ, നെരെയുസ്, അവന്റെ സഹോദരി, ഒലുമ്പാസ് എന്നിവരെയും അവരുടെ കൂടെയുള്ള എല്ലാ ക്രിസ്തുവിശ്വാസികളെയും വന്ദനം അറിയിക്കുക. ക്രിസ്തീയ സ്നേഹചുംബനത്താൽ എല്ലാവരും പരസ്പരം അഭിവാദനംചെയ്യുക. ക്രിസ്തുവിന്റെ എല്ലാ സഭയും വന്ദനം അറിയിക്കുന്നു.