സങ്കീർത്തനങ്ങൾ 136:10-26

സങ്കീർത്തനങ്ങൾ 136:10-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. അതിന്റെ നടുവിൽക്കൂടി യിസ്രായേലിനെ കടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്- അവന്റെ ദയ എന്നേക്കുമുള്ളത്. തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. മഹാരാജാക്കന്മാരെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. അമോര്യരുടെ രാജാവായ സീഹോനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. ബാശാൻരാജാവായ ഓഗിനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. അവരുടെ ദേശത്തെ അവകാശമായി കൊടുത്തു- അവന്റെ ദയ എന്നേക്കുമുള്ളത്. തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്. നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്- അവന്റെ ദയ എന്നേക്കുമുള്ളത്. നമ്മുടെ വൈരികളുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്. സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.

സങ്കീർത്തനങ്ങൾ 136:10-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്ന് ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ചു, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്ന് അവരുടെ ഇടയിൽനിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും അവരെ വിടുവിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ഇസ്രായേല്യരെ അതിന്റെ നടുവിലൂടെ അവിടുന്നു നടത്തി. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ഫറവോയെയും അയാളുടെ സൈന്യത്തെയും അവിടുന്നു ചെങ്കടലിൽ താഴ്ത്തി. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു മരുഭൂമിയിലൂടെ സ്വജനത്തെ നയിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. മഹാരാജാക്കന്മാരെ അവിടുന്നു സംഹരിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. കീർത്തികേട്ട രാജാക്കന്മാരെ അവിടുന്നു നിഗ്രഹിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അമോര്യരുടെ രാജാവായ സീഹോനെയും, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ബാശാൻരാജാവായ ഓഗിനെയും അവിടുന്നു സംഹരിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവരുടെ ദേശം അവിടുന്നു സ്വജനത്തിന് അവകാശമായി കൊടുത്തു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുത്തെ ദാസരായ ഇസ്രായേല്യർക്കു തന്നെ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. നമ്മുടെ ദുഃസ്ഥിതിയിൽ അവിടുന്നു നമ്മെ ഓർത്തു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു നമ്മെ ശത്രുക്കളിൽനിന്നു വിടുവിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു സകല ജീവജാലങ്ങൾക്കും ആഹാരം നല്‌കുന്നു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം അർപ്പിക്കുവിൻ. അവിടുത്തെ സ്നേഹം ശാശ്വതമല്ലോ.

സങ്കീർത്തനങ്ങൾ 136:10-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. അവരുടെ ഇടയിൽനിന്ന് യിസ്രായേൽ ജനത്തെ പുറപ്പെടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്. ചെങ്കടലിനെ രണ്ടായി വിഭാഗിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. അതിന്‍റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ട ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. തന്‍റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. അമോര്യരുടെ രാജാവായ സീഹോനെയും അവിടുത്തെ ദയ എന്നേക്കുമുള്ളത്. ബാശാൻരാജാവായ ഓഗിനെയും അവിടുത്തെ ദയ എന്നേക്കുമുള്ളത്. അവരുടെ ദേശം അവകാശമായി കൊടുത്തു അവിടുത്തെ ദയ എന്നേക്കുമുള്ളത്. തന്‍റെ ദാസനായ യിസ്രായേലിനു അവകാശമായി തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്. നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്ത ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. സകലജഡത്തിനും ആഹാരം കൊടുക്കുന്ന ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.

സങ്കീർത്തനങ്ങൾ 136:10-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ- അവന്റെ ദയ എന്നേക്കുമുള്ളതു. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. മഹാരാജാക്കന്മാരെ സംഹരിച്ചവന്നു ‒ അവന്റെ ദയ എന്നേക്കുമുള്ളതു. ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. അമോര്യരുടെ രാജാവായ സീഹോനെയും - അവന്റെ ദയ എന്നേക്കുമുള്ളതു. ബാശാൻ രാജാവായ ഓഗിനെയും - അവന്റെ ദയ എന്നേക്കുമുള്ളതു. അവരുടെ ദേശത്തെ അവകാശമായി കൊടുത്തു - അവന്റെ ദയ എന്നേക്കുമുള്ളതു. തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ - അവന്റെ ദയ എന്നേക്കുമുള്ളതു. നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

സങ്കീർത്തനങ്ങൾ 136:10-26 സമകാലിക മലയാളവിവർത്തനം (MCV)

ഈജിപ്റ്റിലെ ആദ്യജാതന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അവരുടെ ഇടയിൽനിന്ന് ഇസ്രായേലിനെ പുറപ്പെടുവിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലുംതന്നെ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. ചെങ്കടലിനെ വിഭജിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അവിടന്ന് ഇസ്രായേലിനെ അതിന്റെ മധ്യത്തിൽക്കൂടി നടത്തി, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അവിടന്ന് ഫറവോനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും ചെങ്കടലിലേക്ക് തൂത്തെറിഞ്ഞു, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അവിടന്ന് ശക്തരായ രാജാക്കന്മാരെ വധിച്ചുകളഞ്ഞു— അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അമോര്യരുടെ രാജാവായ സീഹോനെയും അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. ബാശാൻരാജാവായ ഓഗിനെയും— അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. തന്റെ ദാസനായ ഇസ്രായേലിനു പൈതൃകാവകാശമായിത്തന്നെ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അവിടന്ന് നമ്മെ നമ്മുടെ താഴ്ചയിൽ ഓർത്തു. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അവിടന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽനിന്ന് മോചിപ്പിച്ചു. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. അവിടന്ന് സകലജീവികൾക്കും ആഹാരം നൽകുന്നു. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. സ്വർഗത്തിലെ ദൈവത്തിന് സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.