ആവർത്തനപുസ്തകം 33:1-5
ആവർത്തനപുസ്തകം 33:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പേ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്: അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്ന് ഉദിച്ചു, പാരാൻപർവതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽനിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലംകൈയിൽ ഉണ്ടായിരുന്നു. അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകല വിശുദ്ധന്മാരും തൃക്കൈയിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവനിൽനിന്നു തിരുവചനങ്ങൾ പ്രാപിച്ചു. യാക്കോബിന്റെ സഭയ്ക്ക് അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു. ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരൂനു രാജാവായിരുന്നു.
ആവർത്തനപുസ്തകം 33:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവപുരുഷനായ മോശ തന്റെ മരണത്തിനു മുമ്പ് ഇസ്രായേൽജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: സർവേശ്വരൻ സീനായ് മലയിൽനിന്നു വന്നു; നമുക്കുവേണ്ടി സേയീരിൽനിന്ന് ഉദിച്ചു; പാരാൻമലയിൽനിന്നു പ്രകാശിച്ചു; ബഹുസഹസ്രം വിശുദ്ധരോടൊത്തു വന്നു; വലതുകൈയിൽ അഗ്നി ജ്വലിച്ചിരുന്നു. സർവേശ്വരൻ സ്വജനത്തെ സ്നേഹിച്ചു അവിടുത്തേക്കു വേർതിരിക്കപ്പെട്ടവർ തൃക്കരങ്ങളിലിരിക്കുന്നു. അവിടുത്തെ പാദാന്തികത്തിൽ ഇരുന്ന്; അവിടുത്തെ ഉപദേശങ്ങൾ അവർ സ്വീകരിച്ചു. യാക്കോബിന്റെ സന്തതികൾക്ക് അവകാശമായി ധർമശാസ്ത്രം മോശ നമുക്കു നല്‌കി; ജനത്തിന്റെ തലവന്മാരും ഇസ്രായേൽഗോത്രങ്ങളും ഒന്നിച്ചുകൂടി അപ്പോൾ യെശൂരൂനിൽ സർവേശ്വരനായിരുന്നു രാജാവ്.
ആവർത്തനപുസ്തകം 33:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ: “യഹോവ സീനായിൽനിന്നു വന്നു, അവർക്ക് മീതെ സേയീരിൽനിന്ന് ഉദിച്ചു, പാരാൻ പർവ്വതത്തിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽനിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു. അതേ, അവൻ തന്‍റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാല്ക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു. യാക്കോബിന്‍റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു. ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശുരൂനു രാജാവായിരുന്നു.
ആവർത്തനപുസ്തകം 33:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു: അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു. അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു. യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു. ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു.
ആവർത്തനപുസ്തകം 33:1-5 സമകാലിക മലയാളവിവർത്തനം (MCV)
ദൈവപുരുഷനായ മോശ തന്റെ മരണത്തിനുമുമ്പ് ഇസ്രായേൽമക്കളെ ഇപ്രകാരം അനുഗ്രഹിച്ചു. അദ്ദേഹം പറഞ്ഞു: “യഹോവ സീനായിൽനിന്ന് വന്നു, സേയീരിൽനിന്ന് അവരുടെമേൽ ഉദിച്ചു; പാരാൻപർവതത്തിൽനിന്ന് അവിടന്നു പ്രകാശിച്ചു. തെക്കുനിന്ന്, അവിടത്തെ പർവതചരിവുകളിൽനിന്ന്, ലക്ഷോപലക്ഷം വിശുദ്ധരുമായി അവിടന്നു വന്നു. അങ്ങു നിശ്ചയമായും തന്റെ ജനത്തെ സ്നേഹിക്കുന്നു; അവിടത്തെ സകലവിശുദ്ധരും അങ്ങയുടെ കരവലയത്തിൽ ഇരിക്കുന്നു. അവർ എല്ലാവരും അങ്ങയുടെ പാദത്തിൽ കുമ്പിടുന്നു, അങ്ങയിൽനിന്ന് അവർ ഉപദേശം സ്വീകരിക്കുന്നു, യാക്കോബിന്റെ സഭയുടെ അവകാശമായി, മോശ നമുക്കു നൽകിയ നിയമംതന്നെ. ഇസ്രായേൽ ഗോത്രങ്ങളോടുകൂടെ ജനത്തിന്റെ നായകന്മാർ ഒന്നിച്ചുകൂടിയപ്പോൾ അങ്ങ് യെശൂരൂന് രാജാവായിരുന്നു.