സ്ഥിരമാനസൻ അങ്ങയിൽ ആശ്രയിച്ചിരിക്കുകയാൽ അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും. യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ. മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു, ഉന്നത നഗരങ്ങളെ അവിടന്നു താഴെയിറക്കുന്നു; അവിടന്ന് അതിനെ നിലംപരിചാക്കി പൊടിയിൽ വീഴ്ത്തിക്കളയുന്നു. കാൽ അതിനെ ചവിട്ടിക്കളയും; പീഡിതരുടെ കാലുകൾ, അശരണരുടെയും കാലുകൾതന്നെ. നീതിനിഷ്ഠരുടെ വഴി നിരപ്പായതുതന്നെ; നീതിനിഷ്ഠനായ ദൈവമേ, അങ്ങ് നീതിമാന്റെ വഴി നേരേയാക്കും. അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി ജീവിച്ച്, ഞങ്ങൾ അങ്ങേക്കായി കാത്തിരുന്നു; അങ്ങയുടെ നാമവും സ്മരണയും, ഞങ്ങളുടെ ഹൃദയവാഞ്ഛയാകുന്നു. രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; പ്രഭാതത്തിൽ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുന്നു. അങ്ങയുടെ ന്യായവിധികൾ ഭൂമിയിൽ നടപ്പിലാക്കുമ്പോൾ ഭൂവാസികൾ നീതി അഭ്യസിക്കും. എന്നാൽ ദുഷ്ടരോടു കരുണ കാണിച്ചാലും, അവർ നീതി അഭ്യസിക്കുകയില്ല; നീതിനിഷ്ഠരുടെ ദേശത്ത് അവർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; യഹോവയുടെ മഹത്ത്വം അവർ കാണുന്നതുമില്ല. യഹോവേ, അങ്ങയുടെ കരം ഉയർന്നിരിക്കുന്നു, എങ്കിലും അവർ അതു കാണുന്നില്ല. അങ്ങയുടെ ജനത്തോടുള്ള അവിടത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കട്ടെ; അങ്ങയുടെ ശത്രുക്കൾക്കായുള്ള അഗ്നി അവരെ ദഹിപ്പിച്ചുകളയട്ടെ. യഹോവേ, ഞങ്ങളുടെ സകലപ്രവൃത്തികളും അങ്ങ് ഞങ്ങൾക്കുവേണ്ടി ചെയ്തുതന്നിരിക്കുകയാൽ, അങ്ങ് ഞങ്ങൾക്കു സമാധാനം സ്ഥാപിക്കുന്നു. ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെയുള്ള മറ്റു യജമാനന്മാർ ഞങ്ങളെ ഭരിച്ചിട്ടുണ്ട്, എങ്കിലും അങ്ങയെ, അങ്ങയുടെ നാമംമാത്രമാണ് ഞങ്ങൾക്ക് ആരാധ്യമായത്.
യെശയ്യാവ് 26 വായിക്കുക
കേൾക്കുക യെശയ്യാവ് 26
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശയ്യാവ് 26:3-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ