റോമ. 16:3-16

റോമ. 16:3-16 IRVMAL

ക്രിസ്തുയേശുവിൽ എന്‍റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ. അവർ എന്‍റെ പ്രാണന് വേണ്ടി തങ്ങളുടെ സ്വന്ത ജീവൻ വെച്ചുകൊടുത്തവരാകുന്നു; അവർക്ക് ഞാൻ മാത്രമല്ല, ജനതകളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു. അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്ക് പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ. നിങ്ങൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തവളായ മറിയയ്ക്ക് വന്ദനം ചൊല്ലുവിൻ. എന്‍റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രധാനപ്പെട്ടവരും എനിക്ക് മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു. കർത്താവിൽ എനിക്ക് പ്രിയനായ അംപ്ലിയാത്തൊസിന് വന്ദനം ചൊല്ലുവിൻ. ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിനും എനിക്ക് പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിൻ. ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവനായ അപ്പെലേസിന് വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിൻ്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ. എന്‍റെ ചാർച്ചക്കാരനായ ഹെരോദിയോനെ വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിൻ്റെ ഭവനക്കാരിൽ കർത്താവിലുള്ളവർക്ക് വന്ദനം ചൊല്ലുവിൻ. കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന് വന്ദനം ചൊല്ലുവിൻ. കർത്താവിൽ തിരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും, എനിക്കും അമ്മയായ അവന്‍റെ അമ്മയെയും വന്ദനം ചെയ്യുവിൻ. അസുംക്രിതൊസിനും പ്ലെഗോനും ഹെർമ്മോസിനും പത്രൊബാസിനും ഹെർമ്മാസിനും അവരുടെ കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ. ഫിലൊലൊഗൊസിനും യൂലിയയ്ക്കും നെരെയുസിനും അവന്‍റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്‍റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

റോമ. 16:3-16 - നുള്ള വീഡിയോ