YouVersion Logo
Search Icon

ലൂക്കൊസ് 8:40, 41, 42, 43, 44, 45, 46, 47, 48, 49, 50, 51, 52, 53, 54, 55, 56

ലൂക്കൊസ് 8:40 MALOVBSI

യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവനായിട്ട് കാത്തിരിക്കയായിരുന്നു.

ലൂക്കൊസ് 8:41 MALOVBSI

അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളൊരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽ വീണു.

ലൂക്കൊസ് 8:42 MALOVBSI

അവന് ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതുകൊണ്ട് തന്റെ വീട്ടിൽ വരേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.

ലൂക്കൊസ് 8:43 MALOVBSI

അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൗഖ്യം വരുത്തുവാൻ കഴിയാഞ്ഞവളുമായോരു സ്ത്രീ

ലൂക്കൊസ് 8:44 MALOVBSI

പുറകിൽ അടുത്തു ചെന്ന് അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.

ലൂക്കൊസ് 8:45 MALOVBSI

എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.

ലൂക്കൊസ് 8:46 MALOVBSI

യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.

ലൂക്കൊസ് 8:47 MALOVBSI

താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറച്ചുംകൊണ്ടു വന്ന് അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട” സംഗതിയും തൽക്ഷണം സൗഖ്യമായതും സകല ജനവും കേൾക്കെ അറിയിച്ചു.

ലൂക്കൊസ് 8:48 MALOVBSI

അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

ലൂക്കൊസ് 8:49 MALOVBSI

അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.

ലൂക്കൊസ് 8:50 MALOVBSI

യേശു അതു കേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപെടും എന്ന് അവനോട് ഉത്തരം പറഞ്ഞു.

ലൂക്കൊസ് 8:51 MALOVBSI

വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.

ലൂക്കൊസ് 8:52 MALOVBSI

എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്ന് അവൻ പറഞ്ഞു.

ലൂക്കൊസ് 8:53 MALOVBSI

അവരോ അവൾ മരിച്ചുപോയി എന്ന് അറികകൊണ്ട് അവനെ പരിഹസിച്ചു.

ലൂക്കൊസ് 8:54 MALOVBSI

എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്ന് അവളോട് ഉറക്കെ പറഞ്ഞു.

ലൂക്കൊസ് 8:55 MALOVBSI

അവളുടെ ആത്മാവ് മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.

ലൂക്കൊസ് 8:56 MALOVBSI

അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുതെന്ന് അവൻ അവരോട് കല്പിച്ചു.