YouVersion Logo
Search Icon

ലൂക്കൊസ് 8:22, 23, 24, 25, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 38, 39

ലൂക്കൊസ് 8:22 MALOVBSI

ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്ന് അവരോടു പറഞ്ഞു.

ലൂക്കൊസ് 8:23 MALOVBSI

അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി. തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി

ലൂക്കൊസ് 8:24 MALOVBSI

പടകിൽ വെള്ളം നിറഞ്ഞിട്ട് അവർ പ്രാണഭയത്തിലായി അടുക്കൽ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി.

ലൂക്കൊസ് 8:25 MALOVBSI

പിന്നെ അവരോട്: നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞ് ആശ്ചര്യപ്പെട്ടു.

ലൂക്കൊസ് 8:26 MALOVBSI

അവർ ഗലീലയ്ക്കു നേരേയുള്ള ഗെരസേന്യദേശത്ത് അണഞ്ഞു.

ലൂക്കൊസ് 8:27 MALOVBSI

അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽനിന്നു വന്ന് എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.

ലൂക്കൊസ് 8:28 MALOVBSI

അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ച് അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്നെ ഉപദ്രവിക്കരുതേ എന്ന് ഞാൻ അപേക്ഷിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു.

ലൂക്കൊസ് 8:29 MALOVBSI

അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.

ലൂക്കൊസ് 8:30 MALOVBSI

യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്ന് അവൻ പറഞ്ഞു.

ലൂക്കൊസ് 8:31 MALOVBSI

പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുത് എന്ന് അവ അവനോട് അപേക്ഷിച്ചു.

ലൂക്കൊസ് 8:32 MALOVBSI

അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.

ലൂക്കൊസ് 8:33 MALOVBSI

ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.

ലൂക്കൊസ് 8:34 MALOVBSI

ഈ സംഭവിച്ചത് മേയിക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.

ലൂക്കൊസ് 8:35 MALOVBSI

സംഭവിച്ചതു കാൺമാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

ലൂക്കൊസ് 8:36 MALOVBSI

ഭൂതഗ്രസ്തനു സൗഖ്യം വന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു.

ലൂക്കൊസ് 8:37 MALOVBSI

ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി; തങ്ങളെ വിട്ടുപോകേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകു കയറി മടങ്ങിപ്പോന്നു.

ലൂക്കൊസ് 8:38 MALOVBSI

ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.

ലൂക്കൊസ് 8:39 MALOVBSI

അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതൊക്കെയും അറിയിക്ക എന്നു പറഞ്ഞ് അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.