YouVersion Logo
Search Icon

ലൂക്കൊസ് 5:1, 2, 3, 4, 6, 7, 8, 9, 10, 11, 12, 13, 14, 15, 16

ലൂക്കൊസ് 5:1 MALOVBSI

അവൻ ഗന്നേസരെത്ത്തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന് അവനെ തിക്കിക്കൊണ്ടിരിക്കയിൽ

ലൂക്കൊസ് 5:2 MALOVBSI

രണ്ടു പടക് കരയ്ക്ക് അടുത്തു നില്ക്കുന്നത് അവൻ കണ്ടു; അവയിൽനിന്ന് മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു.

ലൂക്കൊസ് 5:3 MALOVBSI

ആ പടകുകളിൽ ശിമോനുള്ളതായ ഒന്നിൽ അവൻ കയറി കരയിൽനിന്ന് അല്പം നീക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.

ലൂക്കൊസ് 5:4 MALOVBSI

സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിനു വല ഇറക്കുവിൻ എന്നു പറഞ്ഞു.

ലൂക്കൊസ് 5:6 MALOVBSI

അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്ത മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.

ലൂക്കൊസ് 5:7 MALOVBSI

അവർ മറ്റേ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളം നിറച്ചു.

ലൂക്കൊസ് 5:8 MALOVBSI

ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.

ലൂക്കൊസ് 5:9 MALOVBSI

അവർക്ക് ഉണ്ടായ മീൻപിടിത്തത്തിൽ അവനും അവനോടുകൂടെയുള്ളവർക്ക് എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു.

ലൂക്കൊസ് 5:10 MALOVBSI

ശിമോന്റെ കൂട്ടാളികളായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണംതന്നെ. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.

ലൂക്കൊസ് 5:11 MALOVBSI

പിന്നെ അവർ പടകുകളെ കരയ്ക്ക് അടുപ്പിച്ചിട്ടു സകലവും വിട്ട് അവനെ അനുഗമിച്ചു.

ലൂക്കൊസ് 5:12 MALOVBSI

അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞൊരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണുവീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്ന് അവനോട് അപേക്ഷിച്ചു.

ലൂക്കൊസ് 5:13 MALOVBSI

യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി.

ലൂക്കൊസ് 5:14 MALOVBSI

അവൻ അവനോട്: ഇത് ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, അവർക്കു സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്ന് അവനോട് കല്പിച്ചു.

ലൂക്കൊസ് 5:15 MALOVBSI

എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിനും കൂടിവന്നു.

ലൂക്കൊസ് 5:16 MALOVBSI

അവനോ നിർജനദേശത്തു വാങ്ങിപ്പോയി പ്രാർഥിച്ചുകൊണ്ടിരുന്നു.