പിന്നെ എല്ക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവയ്ക്കു വർഷാന്തരയാഗവും നേർച്ചയും കഴിപ്പാൻ പോയി. എന്നാൽ ഹന്നാ കൂടെ പോയില്ല; അവൾ ഭർത്താവിനോട്: ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ ചെന്ന് അവിടെ എന്നും പാർക്കേണ്ടതിന് ഞാൻ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു. അവളുടെ ഭർത്താവായ എല്ക്കാനാ അവളോട്: നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടി മാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവർത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ച് മുലകുടി മാറുംവരെ മകനു മുലകൊടുത്തു. അവനു മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറ മാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു. അവർ കാളയെ അറുത്തിട്ട് ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു. അവൾ അവനോടു പറഞ്ഞത്: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാർഥിച്ചുകൊണ്ട് ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു. ഈ ബാലനായിട്ടു ഞാൻ പ്രാർഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അവനെ യഹോവയ്ക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം യഹോവയ്ക്കു നിവേദിതനായിരിക്കും. അവർ അവിടെ യഹോവയെ നമസ്കരിച്ചു.
1 ശമൂവേൽ 1 വായിക്കുക
കേൾക്കുക 1 ശമൂവേൽ 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 1:21-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ