SAM 36:5-10

SAM 36:5-10 MALCLBSI

സർവേശ്വരാ, അവിടുത്തെ അചഞ്ചലസ്നേഹം, ആകാശത്തോളവും; അവിടുത്തെ വിശ്വസ്തത മേഘങ്ങൾ വരെയും എത്തുന്നു. അവിടുത്തെ നീതി ഉന്നതപർവതങ്ങൾ പോലെയും; അവിടുത്തെ വിധികൾ അഗാധമായ ആഴി പോലെയുമാണ്. പരമനാഥാ, മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നത് അവിടുന്നാണ്. ദൈവമേ, അവിടുത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യം. മനുഷ്യരെല്ലാം അവിടുത്തെ ചിറകിൻകീഴിൽ അഭയംതേടുന്നു. അവിടുത്തെ ആലയത്തിലെ സമൃദ്ധികൊണ്ട് അവർ തൃപ്തിയടയുന്നു. അവിടുത്തെ ആനന്ദനദിയിൽനിന്ന് അവർ പാനംചെയ്യുന്നു. അവിടുന്നാകുന്നു ജീവന്റെ ഉറവിടം; അവിടുത്തെ പ്രകാശത്താൽ ഞങ്ങൾ വെളിച്ചം കാണുന്നു. അങ്ങയെ അറിയുന്നവർക്ക് അവിടുത്തെ കാരുണ്യവും പരമാർഥഹൃദയമുള്ളവർക്ക് അവിടുത്തെ രക്ഷയും നിരന്തരം നല്‌കണമേ.

SAM 36 വായിക്കുക