അവിടുന്ന് ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ചു, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്ന് അവരുടെ ഇടയിൽനിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും അവരെ വിടുവിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ഇസ്രായേല്യരെ അതിന്റെ നടുവിലൂടെ അവിടുന്നു നടത്തി. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ഫറവോയെയും അയാളുടെ സൈന്യത്തെയും അവിടുന്നു ചെങ്കടലിൽ താഴ്ത്തി. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു മരുഭൂമിയിലൂടെ സ്വജനത്തെ നയിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. മഹാരാജാക്കന്മാരെ അവിടുന്നു സംഹരിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. കീർത്തികേട്ട രാജാക്കന്മാരെ അവിടുന്നു നിഗ്രഹിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അമോര്യരുടെ രാജാവായ സീഹോനെയും, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ബാശാൻരാജാവായ ഓഗിനെയും അവിടുന്നു സംഹരിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവരുടെ ദേശം അവിടുന്നു സ്വജനത്തിന് അവകാശമായി കൊടുത്തു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുത്തെ ദാസരായ ഇസ്രായേല്യർക്കു തന്നെ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. നമ്മുടെ ദുഃസ്ഥിതിയിൽ അവിടുന്നു നമ്മെ ഓർത്തു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു നമ്മെ ശത്രുക്കളിൽനിന്നു വിടുവിച്ചു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. അവിടുന്നു സകല ജീവജാലങ്ങൾക്കും ആഹാരം നല്‌കുന്നു. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം അർപ്പിക്കുവിൻ. അവിടുത്തെ സ്നേഹം ശാശ്വതമല്ലോ.
SAM 136 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 136:10-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ