എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു, അവിടുന്ന് എനിക്കുത്തരമരുളി, എന്നെ വിടുവിച്ചു. സർവേശ്വരൻ എന്റെ കൂടെയുണ്ട്, ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും? എന്നെ സഹായിക്കാൻ സർവേശ്വരൻ എന്റെ കൂടെയുണ്ട്. എന്റെ ശത്രുക്കളുടെ പതനം ഞാൻ കാണും. മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ സർവേശ്വരനിൽ ശരണപ്പെടുന്നതു നല്ലത്. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ സർവേശ്വരനിൽ ശരണപ്പെടുന്നതു നല്ലത്. ജനതകൾ എന്നെ വളഞ്ഞു, സർവേശ്വരന്റെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചു. അവർ എന്നെ വളഞ്ഞു. എല്ലാ വശത്തുനിന്നും അവർ എന്നെ വലയം ചെയ്തു. സർവേശ്വരന്റെ നാമത്തിൽ ഞാൻ അവരെ നിഗ്രഹിച്ചു. തേനീച്ചപോലെ അവർ എന്നെ പൊതിഞ്ഞെങ്കിലും, മുൾപ്പടർപ്പു കത്തി വെണ്ണീറാകുന്നതുപോലെ അവർ നശിച്ചു. സർവേശ്വരന്റെ നാമത്തിൽ ഞാൻ അവരെ നിഗ്രഹിച്ചു. വീണു പോകത്തക്കവിധം അവർ എന്നെ ആഞ്ഞുതള്ളി; എങ്കിലും സർവേശ്വരൻ എന്നെ സഹായിച്ചു. സർവേശ്വരൻ എന്റെ ബലം, അവിടുന്നാണ് എന്റെ ആനന്ദകീർത്തനം; അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു.
SAM 118 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 118:5-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ