പിതാവിനു മക്കളോടെന്നപോലെ, സർവേശ്വരനു തന്റെ ഭക്തന്മാരോടു കനിവു തോന്നുന്നു. നമ്മെ മെനഞ്ഞ വസ്തു എന്തെന്ന് അവിടുന്നറിയുന്നു. നാം പൂഴിയാണെന്ന് അവിടുന്ന് ഓർക്കുന്നു. മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു. വയലിലെ പൂപോലെ അതു വിടരുന്നു. കാറ്റടിക്കുമ്പോൾ അതു കൊഴിഞ്ഞുപോകുന്നു. അതു നിന്നിരുന്ന സ്ഥാനംപോലും ആരും അറിയുകയില്ല. എന്നാൽ സർവേശ്വരനു തന്റെ ഭക്തന്മാരോടുള്ള സ്നേഹം ശാശ്വതമാണ്. അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‌ക്കുന്നു. അവിടുത്തെ ഉടമ്പടി പാലിക്കുന്നവർക്കും കല്പനകൾ ശ്രദ്ധാപൂർവം അനുസരിക്കുന്നവർക്കും തന്നെ. സർവേശ്വരൻ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു. സമസ്തവും അവിടുത്തേക്കു കീഴ്പെട്ടിരിക്കുന്നു.
SAM 103 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 103:13-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ