THUFINGTE 11:16-25

THUFINGTE 11:16-25 MALCLBSI

ശാലീനയായ വനിത ബഹുമതി നേടുന്നു, ബലവാനായ മനുഷ്യൻ സമ്പത്തുണ്ടാക്കുന്നു. ദയാലു തനിക്കുതന്നെ ഗുണം വരുത്തുന്നു, ക്രൂരനാകട്ടെ സ്വയം ഉപദ്രവം വരുത്തുന്നു. ദുഷ്ടനു ലഭിക്കുന്ന പ്രതിഫലം അവന് ഒന്നിനും ഉപകരിക്കുന്നില്ല, എന്നാൽ നീതി വിതയ്‍ക്കുന്നവന് നല്ല പ്രതിഫലം ലഭിക്കും. നീതിയിൽ ഉറച്ചുനില്‌ക്കുന്നവൻ ജീവിക്കും, തിന്മയെ പിന്തുടരുന്നവൻ മരിക്കും. വക്രബുദ്ധികളെ സർവേശ്വരൻ വെറുക്കുന്നു; നിഷ്കളങ്കരിൽ അവിടുന്നു പ്രസാദിക്കുന്നു. ദുഷ്ടനു തീർച്ചയായും ശിക്ഷ ലഭിക്കും, നീതിമാനു മോചനവും ലഭിക്കും. വിവേകരഹിതയായ സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെയാണ്. നീതിമാന്റെ ആഗ്രഹം നന്മയിലും ദുർജനങ്ങളുടെ പ്രതീക്ഷകളാകട്ടെ ക്രോധത്തിലും കലാശിക്കുന്നു. ഒരുവൻ ഉദാരമായി നല്‌കിയിട്ടും കൂടുതൽ സമ്പന്നൻ ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവൻ കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു. ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനായിത്തീരുന്നു. അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും.

THUFINGTE 11 വായിക്കുക