ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “എന്നോടൊത്തു മറ്റൊരു സ്ഥലത്തേക്കു വരിക; അവിടെ നിന്നുകൊണ്ട് ഇസ്രായേൽപാളയത്തിന്റെ മറ്റൊരു ഭാഗം കാണാം. അവരെ മുഴുവൻ നീ കാണുകയില്ല. അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക.” പിസ്ഗാകൊടുമുടിയിലുള്ള സോഫീം പരപ്പിലേക്കു ബാലാക്ക് ബിലെയാമിനെ കൂട്ടിക്കൊണ്ടുപോയി, അവിടെ സർവേശ്വരനുവേണ്ടി ഏഴു യാഗപീഠങ്ങൾ നിർമ്മിച്ച് ഓരോ യാഗപീഠത്തിലും ഓരോ കാളയെയും ഓരോ ആണാടിനെയും അർപ്പിച്ചു. ബിലെയാം ബാലാക്കിനോടു പറഞ്ഞു: “നീ ഹോമയാഗത്തിന്റെ അടുത്തു നില്‌ക്കുക; ഞാൻ അതാ അവിടെ പോയി സർവേശ്വരനെ ദർശിക്കട്ടെ.” സർവേശ്വരൻ ബിലെയാമിനു പ്രത്യക്ഷനായി. തന്റെ സന്ദേശം നല്‌കിയശേഷം: “നീ ചെന്നു ബാലാക്കിനോട് ഇതു പറയുക” എന്നു കല്പിച്ചു. ബിലെയാം മടങ്ങിച്ചെന്നപ്പോൾ ബാലാക്ക് ഹോമയാഗത്തിന്റെ അടുക്കൽ മോവാബ്യപ്രഭുക്കന്മാരോടൊത്ത് നില്‌ക്കുന്നുണ്ടായിരുന്നു. “സർവേശ്വരൻ എന്ത് അരുളിച്ചെയ്തു” എന്നു ബാലാക്ക് ചോദിച്ചു. അപ്പോൾ ബിലെയാം ഇപ്രകാരം പ്രവചിച്ചു: “ബാലാക്കേ, ഉണർന്നു കേൾക്കുക; സിപ്പോരിന്റെ മകനേ, ഞാൻ പറയുന്നതു ശ്രദ്ധിക്കൂ; വ്യാജം പറയാൻ സർവേശ്വരൻ മനുഷ്യനല്ല, മനസ്സു മാറ്റാൻ അവിടുന്നു മർത്യനുമല്ല. അവിടുന്ന് അരുളിച്ചെയ്യുന്നതു ചെയ്യാതിരിക്കുമോ? വാഗ്ദാനം ചെയ്യുന്നതു നിവർത്തിക്കാതിരിക്കുമോ? ഇതാ, അനുഗ്രഹിക്കാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു, സർവേശ്വരൻ അനുഗ്രഹിച്ചു, എനിക്ക് അതു മാറ്റുവാൻ സാധ്യമല്ല. അവിടുന്നു യാക്കോബുവംശജരിൽ തിന്മ കാണുന്നില്ല; ഇസ്രായേലിൽ ഒരു അനർഥവും ദർശിക്കുന്നില്ല. അവരുടെ ദൈവമായ സർവേശ്വരൻ അവരോടൊത്തുണ്ട്. രാജാവിന്റെ ഗർജ്ജനം അവരുടെ ഇടയിൽ കേൾക്കുന്നു. ദൈവം അവരെ ഈജിപ്തിൽനിന്നു കൊണ്ടുവന്നു. കാട്ടുപോത്തിന്റെ കരുത്ത് അവർക്കുണ്ട്. മന്ത്രവാദമോ, ലക്ഷണവിദ്യയോ അവരെ ബാധിക്കയില്ല. ദൈവം പ്രവർത്തിച്ചതു കാണുവിൻ എന്നു യാക്കോബിന്റെ സന്തതികളെ സംബന്ധിച്ച്, ഇസ്രായേലിനെക്കുറിച്ചുതന്നെ ജനതകൾ ഇപ്പോൾ പറയും. ഇതാ! ഒരു ജനത
NUMBERS 23 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 23:13-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ