നിലം കൊയ്യുമ്പോൾ അതിരു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോൾ അവസാനത്തെ മുന്തിരിക്കുലവരെയും പറിച്ചെടുക്കരുത്. കൊഴിഞ്ഞു വീണത് പെറുക്കുകയുമരുത്. ദരിദ്രർക്കും പരദേശികൾക്കുമായി അവ ഉപേക്ഷിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. മോഷ്‍ടിക്കരുത്; വഞ്ചിക്കരുത്; അന്യോന്യം കള്ളം പറയുകയും അരുത്. നിങ്ങൾ സത്യവിരുദ്ധമായി എന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്ത് നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദ്യമാക്കരുത്. ഞാൻ സർവേശ്വരനാകുന്നു. നിന്റെ അയൽക്കാരനെ പീഡിപ്പിക്കുകയോ കവർച്ച ചെയ്യുകയോ അരുത്. കൂലിക്കാരന്റെ കൂലി കൊടുക്കാൻ പിറ്റന്നാൾ വരെ കാത്തിരിക്കരുത്. ബധിരനെ ശപിക്കരുത്; അന്ധന്റെ വഴിയിൽ തടസ്സം വയ്‍ക്കരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാൻ സർവേശ്വരനാകുന്നു. അനീതിയായി വിധിക്കരുത്; ദരിദ്രന്റെ പക്ഷം പിടിക്കുകയോ, ധനവാനു കീഴ്‌വഴങ്ങുകയോ ചെയ്യാതെ അയൽക്കാരനു നീതി നടത്തിക്കൊടുക്കുക. ഏഷണി പറഞ്ഞു നടക്കരുത്. അയൽക്കാരന്റെ ജീവൻ അപകടത്തിലാക്കുകയും അരുത്. ഞാൻ സർവേശ്വരനാകുന്നു. സഹോദരനെ ഹൃദയംകൊണ്ടു വെറുക്കരുത്. അയൽക്കാരന്റെ പാപം നിന്റെമേൽ വരാതിരിക്കാൻ അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം. അല്ലെങ്കിൽ അതിന്റെ പാപം നിന്റെമേലായിരിക്കും. സ്വന്തജനത്തോടു പകരം വീട്ടുകയോ പക വച്ചുപുലർത്തുകയോ അരുത്. അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക. ഞാൻ സർവേശ്വരനാകുന്നു.
LEVITICUS 19 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LEVITICUS 19:9-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ