അപ്പോൾ സർവേശ്വരൻ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിന് ഉത്തരം അരുളി: “അറിവില്ലാത്ത വാക്കുകളാൽ, ഉപദേശത്തെ ഇരുളാക്കുന്ന ഇവനാര്? പൗരുഷമുള്ളവനെപ്പോലെ നീ അര മുറുക്കിക്കൊള്ളുക; ഞാൻ നിന്നോടു ചോദിക്കുന്നതിന് ഉത്തരം പറയുക. ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെ ആയിരുന്നു? അറിയാമെങ്കിൽ പറയുക. അതിന്റെ അളവു നിർണയിച്ചത് ആര്? നിശ്ചയമായും നിനക്ക് അത് അറിയാമല്ലോ. അതിന്റെ മീതെ അളവുനൂൽ പിടിച്ചത് ആര്? പ്രഭാതനക്ഷത്രങ്ങൾ ഒത്തുചേർന്നു പാടുകയും മാലാഖമാർ ആനന്ദിച്ച് ആർത്തുവിളിക്കുകയും ചെയ്തപ്പോൾ, ഭൂമിയുടെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അതിന്റെ മൂലക്കല്ല് ആരു സ്ഥാപിച്ചു? ഗർഭത്തിൽനിന്ന് കുതിച്ചുചാടിയ സമുദ്രത്തെ, വാതിലുകളടച്ച് തടഞ്ഞതാര്? അന്നു ഞാൻ മേഘങ്ങളെ അതിന്റെ ഉടുപ്പും കൂരിരുട്ടിനെ അതിന്റെ ഉടയാടയുമാക്കി. ഞാൻ സമുദ്രത്തിന് അതിർത്തി വച്ചു; കതകുകളും ഓടാമ്പലുകളും പിടിപ്പിച്ചു. പിന്നീട്, നിനക്ക് ഇവിടംവരെ വരാം; ഇതിനപ്പുറം കടക്കരുത്; ഇവിടെ നിന്റെ ഗർവിഷ്ഠമായ തിരമാലകൾ നില്‌ക്കട്ടെ എന്നു ഞാൻ സമുദ്രത്തോടു കല്പിച്ചു.
JOBA 38 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOBA 38:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ