കിര്യത്ത്-യെയാരീമിലെ ശെമയ്യായുടെ പുത്രൻ ഊരിയാ സർവേശ്വരന്റെ നാമത്തിൽ പ്രവചിച്ച മറ്റൊരാൾ ആയിരുന്നു; അയാളും ഈ നഗരത്തിനും ദേശത്തിനും എതിരെ യിരെമ്യാ പറഞ്ഞതുപോലെതന്നെ പ്രവചിച്ചു. യെഹോയാക്കീംരാജാവും പടയാളികളും പ്രഭുക്കന്മാരും അയാളുടെ വാക്കുകൾ കേട്ട് അയാളെ വധിക്കാൻ ശ്രമിച്ചു; ഊരിയാ വിവരമറിഞ്ഞപ്പോൾ ഭയന്ന് ഈജിപ്തിലേക്ക് ഓടിപ്പോയി. എന്നാൽ യെഹോയാക്കീംരാജാവ് അക്ബോറിന്റെ മകൻ എൽനാഥാനെയും മറ്റു ചിലരെയും ഈജിപ്തിലേക്കയച്ചു. അവർ ഊരിയായെ ഈജിപ്തിൽനിന്ന് യെഹോയാക്കീം രാജാവിന്റെ അടുക്കൽ പിടിച്ചുകൊണ്ടുവന്നു; രാജാവ് അയാളെ വാളുകൊണ്ടു വധിച്ചു പൊതുശ്മശാനത്തിലേക്ക് എറിഞ്ഞുകളഞ്ഞു. ശാഫാന്റെ പുത്രനായ അഹീകാമിന്റെ സഹായം യിരെമ്യാക്ക് ഉണ്ടായിരുന്നതുകൊണ്ട്, അയാളെ വധിക്കാൻ ജനത്തെ ഏല്പിച്ചില്ല.
JEREMIA 26 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JEREMIA 26:20-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ