ISAIA 65:16-22

ISAIA 65:16-22 MALCLBSI

അനുഗ്രഹിക്കപ്പെടാൻ കാംക്ഷിക്കുന്നവർ അതിവിശ്വസ്തനായ ദൈവത്തോടു പ്രാർഥിക്കും. ശപഥം ചെയ്യുന്നവരെല്ലാം സത്യദൈവത്തിന്റെ നാമത്തിൽ ശപഥം ചെയ്യും. മുൻകാലത്തെ ക്ലേശങ്ങളെ ഞാൻ മറന്നിരിക്കുന്നു. അവയെല്ലാം എന്റെ ദൃഷ്‍ടിയിൽനിന്നു മറഞ്ഞിരിക്കുന്നു. ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‍ടിക്കുന്നു. കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓർക്കുകയില്ല. അവ ഒന്നും ഇനി മനസ്സിലേക്കു കടന്നു വരികയില്ല. ഞാൻ സൃഷ്‍ടിക്കുന്നവയിൽ നിങ്ങൾ എന്നേക്കും ആനന്ദിച്ചുല്ലസിക്കുക. ഇതാ, ഞാൻ ആനന്ദം നിറഞ്ഞു തുളുമ്പുന്ന പുതിയ യെരൂശലേം സൃഷ്‍ടിക്കുന്നു. അവിടത്തെ ജനം സന്തുഷ്ടരായിരിക്കുന്നു. യെരൂശലേമും എന്റെ ജനവും നിമിത്തം ഞാനാനന്ദിക്കും. കരച്ചിലോ നിലവിളിയോ ഇനി കേൾക്കുകയില്ല. ശിശുക്കളുടെയോ ആയുഷ്കാലം പൂർത്തിയാക്കാത്ത വൃദ്ധരുടെയോ മരണം അവിടെ ഉണ്ടാകയില്ല. നൂറാം വയസ്സിലെ മരണം അകാലചരമമായി ഗണിക്കപ്പെടും. നൂറു വയസ്സുവരെ ജീവിക്കാത്തതു ശാപത്തിന്റെ അടയാളമായിരിക്കും. അവർ വീടുകൾ നിർമിച്ച് അവയിൽ പാർക്കും. മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. അവർ നിർമിക്കുന്ന ഭവനങ്ങളിൽ അന്യർ വസിക്കാനിടവരികയില്ല. അവർ നട്ടുണ്ടാക്കുന്നവ അവർതന്നെ അനുഭവിക്കും. എന്റെ ജനം വൃക്ഷങ്ങൾപോലെ ദീർഘകാലം ജീവിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ അധ്വാനഫലം ദീർഘകാലം ആസ്വദിക്കും.

ISAIA 65 വായിക്കുക